Connect with us

“തട്ടം ഇട്ടാ എന്താപ്പോ കൊയപ്പം?”; HIJAB is my Choice, “അല്ല…, അയിന് അനക്ക് വേറെ ചോയ്‌സുണ്ടോ പെണ്ണെ?” എന്നാരും ചോദിക്കരുത്… ; തഹ്ലിയയെ കണ്ടം വഴി ഓടിച്ച് ജസ്‌ലാ മാടശ്ശേരി!

Malayalam

“തട്ടം ഇട്ടാ എന്താപ്പോ കൊയപ്പം?”; HIJAB is my Choice, “അല്ല…, അയിന് അനക്ക് വേറെ ചോയ്‌സുണ്ടോ പെണ്ണെ?” എന്നാരും ചോദിക്കരുത്… ; തഹ്ലിയയെ കണ്ടം വഴി ഓടിച്ച് ജസ്‌ലാ മാടശ്ശേരി!

“തട്ടം ഇട്ടാ എന്താപ്പോ കൊയപ്പം?”; HIJAB is my Choice, “അല്ല…, അയിന് അനക്ക് വേറെ ചോയ്‌സുണ്ടോ പെണ്ണെ?” എന്നാരും ചോദിക്കരുത്… ; തഹ്ലിയയെ കണ്ടം വഴി ഓടിച്ച് ജസ്‌ലാ മാടശ്ശേരി!

“HIJAB is my Choice” സോഷ്യൽ മീഡിയയിൽ രോമാഞ്ചം വാരിവിതറുന്ന ഒരു സ്ലോഗൻ ആയി മാറിയിരിക്കുകയാണ്.. അതോടൊപ്പം ജയ് ശ്രീരാമിനെതിരെ തക്ബീർ മുഴക്കിയ പെൺകുട്ടി ധീരതയുടെ ആൾരൂപമായി കൊണ്ടാടപ്പെടുന്നുണ്ട്…

അല്ല ഈ സ്ത്രീകൾ മുഷ്ടി ചുരുട്ടി തെരുവിൽ ഇറങ്ങുന്നത് പാപമല്ലേ … അത് മതത്തിനു എതിരാണെന്നാണ് കേട്ടുകേൾവി…

സ്ത്രീകൾക്ക് അത്യാവശ്യം ഫ്രീഡം ആനുവദിച്ചു കൊടുക്കുന്ന മതമാണ് ഞമ്മന്റെ മതം. അപ്പോൾ അവളുടെ ചോയിസ് എന്താണെന്ന് തീരുമാനിക്കാൻ അവൾക്ക് അനുവാദമുണ്ട്. “HIJAB is my Choice” എന്ന് അവൾ പറയണം… അത് പറയണം എന്ന് ആര് തീരുമാനിക്കും.. വീട്ടിലെ ആണുങ്ങൾ….

അപ്പോൾ “HIJAB is my Choice”എന്ന് എന്നവൾ ഉറക്കെ പറയുമ്പോൾ “അല്ല…, അയിന് അനക്ക് വേറെ ചോയ്‌സുണ്ടോ പെണ്ണെ ?” എന്നാരും ചോദിക്കരുത്…

സംഗതി സോഷ്യൽ മീഡിയയിലെ സംസാരങ്ങളാണ് ഇതെങ്കിലും ഹിജാബ് വിഷയത്തില്‍ വ്യത്യസ്ത പ്രതികരണങ്ങളുമായി ആക്ടിവിസ്റ്റ് ജസ്ല മാടശേരിയും എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയയും നേർക്കുനേർ എത്തിയിരിക്കുകയാണ്. ഹിജാബ് ഒരു പെണ്‍കുട്ടിയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമാണെന്ന് ഫാത്തിമ തെഹ്ലിയ പറയവെ ജസ്ല മാടശേരി ഇതില്‍ എതിരഭിപ്രായം രേഖപ്പെടുത്തി. ചോയ്‌സ് എന്ന് പറയുന്നത് ഹിജാബ് വേണ്ടപ്പോള്‍ ധരിക്കാനും വേണ്ടെങ്കില്‍ ധരിക്കാതിരിക്കാനുമുള്ള ചോയ്‌സാണ് മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നവര്‍ക്ക് ആ ചോയ്‌സ് ഇല്ലെന്നും ജസ്ല മാടശേരി പറഞ്ഞു.

തിരഞ്ഞെടുക്കാൻ മുൻപിൽ രണ്ടെണ്ണം എങ്കിലും ഉണ്ടങ്കിലേ അതിനെ ചോയ്‌സ് എന്ന് പറയാൻ സാധിക്കുകയുള്ളല്ലോ..? അല്ലാതെ ഹിജാബ് നിർബന്ധമാക്കിയിട്ടുള്ള ഒരു തത്വസംഹിതയ്ക്കകത്ത് എന്തോന്നാടേയ് ചോയിസ്. അങ്ങനെ ചിന്തിക്കുകയാണെങ്കിൽ ജസ്ല പറഞ്ഞതിനോട് തന്നെ യോജിക്കേണ്ടി വരും.

ഹിജാബ് ഒരു സ്ത്രീയില്‍ അടിച്ചേല്‍പ്പിച്ചതാണെന്നാണ് പ്രചരിപ്പിക്കുന്നത്. മുസ്ലിം സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടവളാമെന്നാണ് ബിജെപിയുടെ പ്രചരണം. അത്തരം ആളുകളോട് പറയാനുള്ളത് അങ്ങനെയല്ല എന്നാണ്. ഇത് എന്റെ തെരഞ്ഞെടുപ്പാണ്. മതപരമായ ആചാരമാണെങ്കിലും അല്ലെങ്കിലും എന്റെ തെരഞ്ഞെടുപ്പാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. ചെറിയ കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് അവരുടെ ചോയ്‌സാണോ എന്ന ചോദ്യത്തിന് അത് അവരുടെ കുടുംബം വളര്‍ത്തുന്ന രീതിയാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.

കുടുംബം വളർത്തുന്ന രീതിയോ? അപ്പോൾ കുട്ടികൾക്ക് ജനാധിപത്യപരമായി തിരഞ്ഞെടുക്കാൻ ഒന്നും പറഞ്ഞുകൊടുക്കാറില്ലേ?

അതിനും ഫാത്തിമ തഹ്‌ലിയയ്ക്ക് മറുപടിയുണ്ട് പറയാൻ…” നമ്മൾ ജീവിക്കുന്ന രാജ്യത്ത് നിരവധി ആചാരങ്ങളുണ്ട്. നമ്മള്‍ ജനിച്ചു വീഴുന്ന കുടുബവും പശ്ചാത്തലവും അനുസരിച്ചാണ് നമ്മുടെ ജീവിതരീതി രൂപപ്പെടുന്നത്. അങ്ങനെ വളരുമ്പോള്‍ നിങ്ങളുടെ സംരക്ഷണവും ഉത്തരവാദിത്വവും നിങ്ങളുടെ രക്ഷിതാക്കള്‍ക്കാണ്. കുട്ടികളെ മത വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ല. വളര്‍ത്തുന്ന രീതിയായാണ് ഞാനതിനെ കാണുന്നത്. അങ്ങനെ വളര്‍ന്ന് നിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തീരുമാനിക്കാനുളള അവകാശമുണ്ടല്ലോ, എന്നാണ് തഹ്‌ലിയ ചോദിക്കുന്നത്…

ഇതൊന്നുമില്ലാതെ മനുഷ്യനായിട്ട് വളർത്തിയ ശേഷം അവരുടെ താല്പര്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതല്ലേ നല്ലത്?

എതിർ വാദവുമായി ജസ്ല വീണ്ടും, ” ഒരു കാര്യം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും ഉള്ളിടത്താണ് ചോയ്‌സ് എന്ന് പറയാന്‍ പറ്റുക. എന്നെ സംബന്ധിച്ച് ഹിജാബ് എന്റെ ചോയ്‌സാണ്. എനിക്കത് ഇന്നിടാം നാളെ ഇടാതിരിക്കാം. പക്ഷെ മതപ്രകാരം ഇവ ധരിക്കുമ്പോള്‍ അത് അവരുടെ ചോയ്‌സല്ല. അതവരുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട ഒന്നാണ്. അവര്‍ക്കുള്ള ചോയ്‌സ് ഹിജാബ് മഞ്ഞയാക്കണോ പച്ചയാക്കണോ ചുവപ്പാക്കണോ എന്നതിലാണ്. അല്ലാതെ ഹിജാബ് വേണ്ടെന്ന് വെക്കാനുള്ള സ്‌പേസില്ല,'”

അതാണ്… വേണ്ടന്ന് വെക്കാനുള്ള സ്പെയ്സ് ഇസ്ലാമിൽ ഇല്ലാലോ തഹ്ലിയാ….ആ പിന്നെ ഇന്നത്തെ മുസ്ലിം കുടുംബങ്ങൾ കുറച്ചു ഇളവുകൾ നൽകുന്നുണ്ട്.. അതുകണ്ടിട്ട് ആരും ഇത് നിർബന്ധമല്ലാത്ത ഒന്നാണ് എന്ന് കരുതരുത്.

പതിനെട്ട് വയസ്സ് വരെ മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിയുന്നതിനാലാണ് കുട്ടികള്‍ പലപ്പോഴും ഹിജാബ് ധരിക്കുന്നത് എന്ന വാദത്തെയും ജസ്ല മാടശേരി എതിര്‍ത്തു.

18 വയസ്സ് വരെ കുട്ടികള്‍ക്കിടയില്‍ യാതൊരു മത ചിന്തകളും കൊടുക്കാതിരിക്കുന്നതല്ലേ അതിനേക്കാള്‍ നല്ലത്. ഇന്ന് നമ്മുടെ സമൂഹത്തില്‍ മുസ്ലിം സമൂഹത്തിലുള്‍പ്പെടെ മതചിന്തകള്‍ കുത്തിവെക്കുകയാണ്. ഹിന്ദു വിശ്വാസ പ്രകാരവും അത് അങ്ങനെത്തന്നെയാണ്. ഇത് വലിയ ഒരു വിഷയം തന്നെയാണെന്നും ജസ്ല മാടശേരി പറഞ്ഞു.

നിലവിലെ സംഭവങ്ങള്‍ ബിജെപിയുടെ കടന്നു കയറ്റമാണെന്നതില്‍ യാതൊരു സംശയവുമില്ല. പക്ഷെ അതിനുള്ളിലൂടെ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്ന ഐലവ് ഹിജാബ്, ബോലോ തക്ബീര്‍ പോലുള്ള മുദ്രാവാക്യങ്ങളും നമ്മുടെ സമൂഹത്തില്‍ നിന്നും മാറിപ്പോവേണ്ടതുണ്ടെന്നും ജസ്ല പറഞ്ഞു.

കര്‍ണാടകയില്‍ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാന്‍ കഴിയില്ല. അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങള്‍ വ്യക്തമാണ്. അതേസമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മനസ്സില്‍ മതചിന്തകള്‍ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട് തീര്‍ത്തും വിയോജിക്കുന്നെന്നും ജസ്ല മാടശേരി ആഞ്ഞടിച്ചു…

ഹിജാബിന് അനുകൂലമല്ല, എന്നാൽ ഹിജാബ് ഇടേണ്ടന്ന് പറയുന്നവരെയും അനുകൂലിക്കേണ്ടതില്ല. കാരണം തമ്മിലടിപ്പിച്ചു ലാഭം കൊയ്യുന്നവർ ജയ് റാം വിളിക്കുന്നവരുമല്ല തക്ബീർ വിളിക്കുന്നവരുമല്ല. ഈ കലാപം ഉണ്ടാക്കിയെടുക്കുകയാണെന്ന് തിരിച്ചറിയുമ്പോഴേക്കും ഭിന്നിച്ചു ഭരിക്കാൻ ലക്ഷ്യമിടുന്നവർ ഇന്ത്യയെ മൊത്തമായും തീറെഴുതിയെടുത്തിരിക്കും…

about hijab karnataka row

More in Malayalam

Trending

Recent

To Top