Connect with us

ഈ ആഴ്ച്ച തന്നെ അമ്പാടി എത്തും; വൈകിയെങ്കിലും ഇനി നടക്കുന്നത് ശത്രുസംസ്കാരം; അമ്പാടിയും അലീനയും അനുപമയും ഒന്നിച്ചു നിന്ന് സച്ചിയ്ക്ക് പണി കൊടുക്കുന്നത് കാണാം ; അമ്മയറിയാതെ വീണ്ടും പഴയ ട്രാക്കിലേക്ക് !

Malayalam

ഈ ആഴ്ച്ച തന്നെ അമ്പാടി എത്തും; വൈകിയെങ്കിലും ഇനി നടക്കുന്നത് ശത്രുസംസ്കാരം; അമ്പാടിയും അലീനയും അനുപമയും ഒന്നിച്ചു നിന്ന് സച്ചിയ്ക്ക് പണി കൊടുക്കുന്നത് കാണാം ; അമ്മയറിയാതെ വീണ്ടും പഴയ ട്രാക്കിലേക്ക് !

ഈ ആഴ്ച്ച തന്നെ അമ്പാടി എത്തും; വൈകിയെങ്കിലും ഇനി നടക്കുന്നത് ശത്രുസംസ്കാരം; അമ്പാടിയും അലീനയും അനുപമയും ഒന്നിച്ചു നിന്ന് സച്ചിയ്ക്ക് പണി കൊടുക്കുന്നത് കാണാം ; അമ്മയറിയാതെ വീണ്ടും പഴയ ട്രാക്കിലേക്ക് !

മലയാളി പ്രേക്ഷകരുടെ ക്രൈം ത്രില്ലെർ പരമ്പര അമ്മയറിയാതെ വീണ്ടും ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്കാണ് കടക്കുന്നത്. വിനയന്റെ കൊലപാതകവും അതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും എല്ലാമായിരുന്നു അമ്മയറിയാതെയിൽ നടന്നത്. അതിൽ എനിക്ക് ഇന്നും ഓർക്കാൻ ഇഷ്ടമുള്ളത് അന്നത്തെ മെഗാ എപ്പിസോഡ് ആണ്. അലീന ഗജനിയെ പിടികൂടുന്നതും കഴ്ചക്കാരെ മുൾമുനയിൽ നിർത്തിയ കാഴ്‌ചയായിരുന്നു. അവർക്കിടയിലെ പ്രതികാരം അണപൊട്ടിയൊഴുകുന്നതെല്ലാം അഭിനയ മികവ് കൊണ്ട് കയ്യടി ഏറ്റുവാങ്ങിയതുമാണ്.

അന്നത്തെ രംഗങ്ങൾ എല്ലാം ഇന്നും ആർക്കും മറക്കാൻ സാധിക്കാത്തതാണ്. ശേഷം അലീന ആശുപത്രിയിലായതും ഗജനി ആശുപത്രിയിൽ നിന്നും രക്ഷപെടുന്നതും എല്ലാം മികച്ച രംഗങ്ങളായിരുന്നു. അതിനു ശേഷം ഏറെ വേദനിപ്പിച്ചത് അലീന അമ്പാടി പിണക്കം ആയിരുന്നു. എങ്ങനെയെങ്കിലും അമ്പാടി അലീന ടീച്ചറുടെ അവസ്ഥ അറിയണം എന്നാണ് നമ്മൾ ഓരോ പ്രേക്ഷകരും ആഗ്രഹിച്ചത്. എന്നാൽ, അത് അലീന ടീച്ചർ ആഗ്രഹിച്ചില്ല. കാരണം അറിഞ്ഞാൽ ഉറപ്പായും ട്രയിനിങ് മതിയാക്കി തന്റെ പാതി ഹൃദയത്തിന്റെ വേദനയകറ്റാൻ അമ്പാടി ഓടിയെത്തുമെന്ന് അലീന ടീച്ചർക്ക് അറിയാമായിരുന്നു.

ഇതിനിടയിൽ അനുപമ പാര പണിയാൻ നോക്കിയെങ്കിലും അതൊന്നും അലീന അമ്പാടി ബന്ധത്തെ ബാധിച്ചില്ല. അവർ വീണ്ടും യോനിക്കുകയും ചെയ്തു. പിന്നെ പ്രധാനകഥയിൽ ഉണ്ടായ വഴിത്തിരിവ് നീരജ ഡൊമിനിക്ക് സാറിനെ നേരിൽ കണ്ട് വിനയനെ കൊന്നത് താൻ ആണെന്ന് ഏറ്റുപറയാൻ ശ്രമിച്ചതാണ്. അതും അലീനയുടെ മിടുക്കുകൊണ്ട് തടയാൻ സാധിച്ചിരുന്നു.

അന്ന് ആ ഒരു സംഭവം അവിടെ നടന്നതുകൊണ്ട് , ഡൊമനിക്കിന് കുറേക്കൂടി പ്രതിയോട് അടുക്കാൻ സാധിച്ചു എന്നാണ് ഡൊമിനിക്ക് അന്ന് പറഞ്ഞത്. അപ്പോഴും നീരജ അന്നവിടെ കുറച്ച് ഓവർ ആക്കി ചളമാക്കിയിരുന്നു. ആരാണ് കൊന്നതെന്നും എങ്ങനെയാണ് കൊന്നതെന്നും ഉടൻ കണ്ടെത്തും എന്ന് ഡൊമിനിക് പറയുമ്പോൾ , നീരജ കൊടുക്കുന്ന മറുപടി,

” സാഹചര്യത്തെളിവുകൾ ചിലപ്പോൾ അമ്പാടിയ്ക്ക് എതിരായിരിക്കാം… എങ്കിലും ഞാൻ നെഞ്ചിൽ കൈ വച്ച് പറയുകയാണ് അമ്പാടി അല്ല അത് ചെയ്തിരിക്കുന്നത്” ഈ ഒരു ഡയലോഗിൽ നിന്നും ഡൊമിനിക്കിന് ബുദ്ധിയുണ്ടേൽ മനസിലാക്കാം , നീരാജയ്ക്ക് പ്രതി ആരെന്ന് അറിയാമെന്നുള്ളത്. അത് നീരജ തന്നെയാണ് എന്ന് സംശയിച്ചില്ലങ്കിലേ അത്ഭുതമുള്ളു

ഏതായാലും ഇവിടെ ആയിരുന്നു നമ്മുടെ അമ്മയറിയാതെ അവസാനിച്ചത്. പിന്നെ സംഭവിച്ചത് അമ്മയറിയാതെ പാർട്ട് 2 വിപർണ്ണ പുരാണം ക്‌ളൈമാക്‌സ് ആയിരുന്നു. അതും ഭംഗിയായി തന്നെ അവസാനിച്ചിരിക്കുകയാണ്. അപ്പോൾ ഇനി അലീന കുത്തേറ്റു കിടന്ന രംഗം മുതൽ ഓർത്തിട്ട് വേണം എല്ലാവരും അമ്മയറിയാതെ കാണാൻ.

അപ്പോൾ അമ്പാടി അലീനയ്ക്ക് കുത്തേറ്റ വിവരം പത്രത്തിലൂടെ തന്നെ അറിയുന്നുണ്ട്. വൈകിപ്പോയെങ്കിലും അതറിയുന്ന നിമിഷം തന്നെ മറ്റൊന്നും ചിന്തിക്കാതെ അമ്പാടി ഓടിയെത്തുകയാണ് അലീനയ്ക്കരികിലേക്ക്. അമ്പാടി പലപ്പോഴും അലീനയോട് ചോദിച്ചിട്ടുണ്ട്. ഞാൻ അങ്ങോട്ട് വരേണ്ട സാഹചര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഞാൻ വരാം … ടീച്ചർക്ക് പ്രശ്നം വല്ലതുമുണ്ടോ ? എന്നാൽ അതൊക്കെ ചോദിക്കുമ്പോഴും അലീന ഒരു പ്രശ്നങ്ങളും അറിയിക്കുന്നില്ല..

പിന്നെ ഒരുകാര്യമുണ്ട്, അമ്പാടിയ്ക്ക് അങ്ങനെ വളരെയെളുപ്പത്തിൽ ട്രെയിനിങ് ക്യാമ്പിൽ നിന്നും വരാൻ സാധിക്കില്ല. അവിടെ അനുപമയും നരസിംഹനും പ്രശ്നമുണ്ടാക്കും .അമ്പാടിയെ തടയാൻ , അതും അലീനയുടെ അടുത്തേക്ക് പോകുന്നതിൽ നിന്നും തടയാനുള്ള മിടുക്കൊന്നും ആർക്കും അവിടെ ഇല്ല. സൊ അമ്പാടി പോകുക തന്നെ ചെയ്യും.

ഇനി അവിടെ സച്ചിയും നരസിംഹനും ആ യാത്ര അവസാനയാത്രയാക്കാനുള്ള ഒരു ശ്രമം നടത്തുന്നുണ്ട്. അമ്പാടിയ്‌ക്കൊപ്പം അനുപമയുടെ കഥയും അവസാനിക്കട്ടെ എന്ന തീരുമാനത്തിൽ അമ്പാടിയെയും അനുപമയെയും ഒന്നിച്ചു പറഞ്ഞയക്കുമ്പോൾ അവിടെ നരസിംഹൻ മറ്റൊരു അടവെടുക്കും. എന്നാൽ ആ ചുവട് പിഴക്കുകയും അമ്പാടിതന്നെ ജയിക്കുകയും ചെയ്യും . അതിലേക്കാണ് ഇനി കഥ പോകുന്നത്. അത് പക്ഷെ പറഞ്ഞു ത്രില്ല് കളയാൻ പാടില്ല… അതൊക്കെ അമ്പാടിയുടെ മാസ് പെർഫോമൻസ് കണ്ടുതന്നെ അറിയണം.

about ammayariyathe

More in Malayalam

Trending

Recent

To Top