Connect with us

സെക്സ് റാക്കറ്റ് സുഗമമാക്കുന്നവര്‍ സിനിമ മേഖലയിൽ!മിണ്ടാതിരുന്നത് കൊല്ലുമെന്ന് ഭയമുള്ളതു കൊണ്ട്; പാർവതി, എല്ലാം കൈവിട്ടുപോയി!

Malayalam

സെക്സ് റാക്കറ്റ് സുഗമമാക്കുന്നവര്‍ സിനിമ മേഖലയിൽ!മിണ്ടാതിരുന്നത് കൊല്ലുമെന്ന് ഭയമുള്ളതു കൊണ്ട്; പാർവതി, എല്ലാം കൈവിട്ടുപോയി!

സെക്സ് റാക്കറ്റ് സുഗമമാക്കുന്നവര്‍ സിനിമ മേഖലയിൽ!മിണ്ടാതിരുന്നത് കൊല്ലുമെന്ന് ഭയമുള്ളതു കൊണ്ട്; പാർവതി, എല്ലാം കൈവിട്ടുപോയി!

മലയാള സിനിമയിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് വിശദമായി റിപ്പോർട്ട് ജസ്റ്റിസ് ഹേമാ കമ്മീഷനിൽ പ്രതിപാദിക്കുന്നുണ്ടെന്ന് നടിയും ഡബ്ല്യൂസിസി അംഗവുമായി പാർവതി തിരുവോത്ത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തതിന്റെ കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ല. ആർക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകൾ പുറത്തുവരരുത് എന്നുള്ളത് കൊണ്ടാണെന്നും പാർവതി ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.

പാർവതിയുടെ വാക്കുകൾ ഇങ്ങനെ

സെക്സ് റാക്കറ്റുമായും അതുമായി ബന്ധപ്പെട്ട് കിടക്കുന്നുമായി നിരവധി കാര്യങ്ങൾ ഹേമ കമ്മീഷനിൽ മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പലരെപ്പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ട്. ഒരു കുറ്റകൃത്യം ചെയ്താൽ അവർ എത്രയധികം ഇൻഡിമിഡേറ്റ് ചെയ്തിട്ടാണ് കൂടെ നിർത്തുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ.! ജീവഭയം ഉള്ളതുകൊണ്ടാണ്. ഭീഷണി ഫോൺകോളുകളൊക്കെ നമ്മളെയും തേടിയെത്തുന്നുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ല.

സെക്സ് റാക്കറ്റടക്കം ഫെസിലിറ്റേറ്റ് ചെയ്യുന്നവർ ഇൻഡസ്ട്രിയുടെ ഉള്ളിലുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഹേമ കമ്മീഷനിൽ നമ്മൾ പറഞ്ഞിട്ടുണ്ട്. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന ഫെസിലിറ്റേറ്റ് ചെയ്യുന്നവർ ഇൻഡസ്ട്രിയിലുണ്ട് എന്ന പറയുന്നത് സപ്രസിംഗ് ആയ കാര്യമല്ല. നടിമാര് മാത്രമല്ല, ഇൻഡസ്ട്രിയിലുള്ള ഞാനടക്കമുള്ള സ്ത്രീകൾക്ക് ഇത്തരം കോപ്രമൈസ് ആവശ്യങ്ങളുമായി കോളുകൾ വന്നിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ ഉൾപ്പെടെ കമ്മീഷനിൽ വ്യക്തമായി പറയുന്നുണ്ട്.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തതിന്റെ കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ല. ആർക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകൾ പുറത്തുവരരുത് എന്നുള്ളത് കൊണ്ടാണ്. മൊഴി നൽകിയവരുടെ പേര് റിപ്പോർട്ടിലുണ്ട് എന്ന ന്യായം പറഞ്ഞ് പുറത്തുവിടാതിരിക്കുന്നത് മുടന്തൻ ന്യായമായിട്ടാണ് തോന്നുന്നത്. എനിക്ക് ജീവഭയമുണ്ടെന്നത് എനിക്കറിയാം. ആ വോയിസ് നോട്ടുകളൊക്കെ കാണുമ്പോൾ എനിക്കറിയാമെന്നും പാർവതി പറഞ്ഞു.

മലയാള സിനിമയില്‍ ദിലീപ് അടക്കം പലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പൾസർ സുനി ദിലീപിനയച്ച കത്തിൽ പറഞ്ഞിരുന്നു. അതേസമയം പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും പാർവതി വ്യക്തമാക്കി.

2017 ജൂലായ് മാസത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മീഷന് രൂപം നല്‍കിയത്. രണ്ടര വര്‍ഷത്തെ തെളിവെടുപ്പിന് ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ജസ്റ്റിസ് ഹേമ, നടി ശാരദ, കെ.ബി. വല്‍സല കുമാരി (റിട്ട. ഐ.എ.എസ്.) എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍.

സിനിമ രംഗത്ത് ശക്തമായ നിയമ നിര്‍മ്മാണം വേണമെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിനിമയില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാന്‍ ചില പുരുഷന്‍മാര്‍ നിര്‍ബന്ധിക്കുന്നുവെന്നും കമ്മീഷന് മൊഴി ലഭിച്ചിരുന്നു.

ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചുമുള്ള ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിനിരയാകുന്ന അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാനോ റിപ്പോര്‍ട്ട് പുറത്തുവിടാനോ തയ്യാറായിട്ടില്ല.

More in Malayalam

Trending

Recent

To Top