Connect with us

പീഡനദൃശ്യങ്ങള്‍ നാലുപേരുടെ കൈകളില്‍, ലണ്ടനില്‍ നിന്ന് എത്തിയ ആ ഫോൺ കോൾ! ബാലചന്ദ്രകുമാറിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ വീണ്ടും

Malayalam

പീഡനദൃശ്യങ്ങള്‍ നാലുപേരുടെ കൈകളില്‍, ലണ്ടനില്‍ നിന്ന് എത്തിയ ആ ഫോൺ കോൾ! ബാലചന്ദ്രകുമാറിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ വീണ്ടും

പീഡനദൃശ്യങ്ങള്‍ നാലുപേരുടെ കൈകളില്‍, ലണ്ടനില്‍ നിന്ന് എത്തിയ ആ ഫോൺ കോൾ! ബാലചന്ദ്രകുമാറിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ വീണ്ടും

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെതിരെ പുതിയ കേസ് ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ദീലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉള്‍പ്പെടുത്തിയാണ് പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാം പ്രതി അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, നാലാം പ്രതി അപ്പു, അടുത്ത സുഹൃത്ത് ബൈജു, ആറാം പ്രതി വെളിപ്പെടുത്തലുകളില്‍ പറയുന്ന വിഐപി എന്നിവരാണ്. ബൈജൂകെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്
വധഭീഷണി, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇരയുടെ സ്വകാര്യത മുന്‍നിര്‍ത്തി അതീവരഹസ്യമായി കോടതി പോലും പരിഗണിച്ച നടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ദിലീപ് പകര്‍പ്പെടുത്തു കൈമാറിയെന്ന ഗുരുതര ആരോപണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഇപ്പോൾ എത്തിയിരിക്കുന്നത്. ഒരു ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ഇന്നലെ ലണ്ടനില്‍ നിന്ന് ആലുവ സ്വദേശിയായ ഷരീഫ് എന്നയാള്‍ തന്നെ വിളിച്ചുവെന്നും പീഡന ദൃശ്യങ്ങള്‍ ലണ്ടനിലെ നാലുപേരുടെ പക്കലുണ്ടെന്നും ഫോര്‍ട്ട് കൊച്ചിയിലുള്ള ദിലീപിന്റെ ഒരു സുഹൃത്ത് മുഖേനയാണ് ഈ ദൃശ്യങ്ങള്‍ പകര്‍പ്പെടുത്തു ലണ്ടനിലേക്ക് കടത്തിയതെന്നും അയാള്‍ പറഞ്ഞതായും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ഈ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പകര്‍പ്പെടുത്തു വിദേശത്തേക്ക് അയച്ചതിനേക്കുറിച്ച് ദിലീപിന് വ്യക്തമായ വിവരമുണ്ടെന്നും അയാള്‍ അവകാശപ്പെട്ടതായി ബാലചന്ദ്രകുമാര്‍ പറഞ്ഞു. തനിക്കു ലഭിച്ച ഈ ഫോണ്‍ കോളിനെക്കുറിച്ച് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ലഭിച്ച കോളിന്റെ വിശദാംശങ്ങളും ശബ്ദ സാമ്പിളികളും കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസ് അട്ടിമറിക്കാന്‍ പലവഴികളും ദിലീപ് നടത്തിയിരുന്നെന്നും പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ആവതു ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ഒന്നരക്കോടി രൂപയോളം ചിലവാക്കിയിട്ടായാലും ഇവരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ശ്രമിച്ചതെന്നും ബാലചന്ദ്രകുമാര്‍ ആവര്‍ത്തിച്ച് ആരോപിച്ചു.

More in Malayalam

Trending

Recent

To Top