Connect with us

എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലമായിരുന്നു അത്.കുറിപ്പുമായി പാര്‍വതി തിരുവോത്ത്

Movies

എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലമായിരുന്നു അത്.കുറിപ്പുമായി പാര്‍വതി തിരുവോത്ത്

എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലമായിരുന്നു അത്.കുറിപ്പുമായി പാര്‍വതി തിരുവോത്ത്

മലയാള സിനിമയില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. വിവാദങ്ങളിൽ അകപ്പെട്ടതോടെ പല സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥവരെ എത്തിയിരുന്നുമ. കുറച്ച് കാലം സോഷ്യല്‍ മീഡിയില്‍ പോലും പാര്‍വതിയെ കാണാനില്ലായിരുന്നു. ഇതിനിടെയും സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ അവര്‍ നടത്തിയിരുന്നു.ഇപ്പോള്‍ 2019ല്‍ തന്റെ സഹോദരന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് പാര്‍വതി. ചിത്രങ്ങളോടൊപ്പം ജീവിതത്തില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെപ്പറ്റിയും പാര്‍വതി കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

‘2019ലെ ഓണക്കാലത്ത് എടുത്ത ചിത്രമാണിത്. എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലമായിരുന്നു അത്. ഈ ചിത്രങ്ങളെടുക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെയും, ആ സമയത്ത് ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്ന വേദന എനിക്ക് താങ്ങാനാവുമോ എന്ന സംശയത്തിലായിരുന്നു. ഞാന്‍ ഒരല്‍പ്പം വെളിച്ചം പോലും കണ്ടില്ല. അല്ല.

വെളിച്ചമില്ലെന്ന് ഞാന്‍ വിചാരിക്കുകയാണ് ചെയ്തത്. എപ്പോഴും എന്റെ പ്രിയപ്പെട്ടവര്‍ എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. എനിക്ക് മുന്നോട്ടു പോകാന്‍ കഴിയാതിരുന്നപ്പോള്‍ കാരുണ്യത്തോടെ അവരാണ് എന്നെ നയിച്ചത്. സഹിക്കാനാവാത്ത വേദനയിലും ഞാന്‍ ചിരിച്ചു, പിന്നെ മുന്നോട്ടു പോയി, ഇവിടെ ഉണ്ടായിരിക്കുന്നതില്‍ ഞാനെത്രമാത്രം ഭാഗ്യമുള്ള ആളാണെന്ന് എനിക്ക് തോന്നിയെന്ന് പാര്‍വതി തിരുവോത്ത് കുറിച്ചു.

Continue Reading
You may also like...

More in Movies

Trending

Recent

To Top