Connect with us

അവിനാഷ് ശ്രേയ വിവാഹത്തിലേക്കോ? പൊട്ടിക്കരഞ്ഞ് ശ്രേയ; മാളുവിന് സംഭവിക്കുന്നത്! ഞട്ടിക്കുന്ന് ട്വിസ്റ്റുമായി തൂവൽസ്പർശം!

Malayalam

അവിനാഷ് ശ്രേയ വിവാഹത്തിലേക്കോ? പൊട്ടിക്കരഞ്ഞ് ശ്രേയ; മാളുവിന് സംഭവിക്കുന്നത്! ഞട്ടിക്കുന്ന് ട്വിസ്റ്റുമായി തൂവൽസ്പർശം!

അവിനാഷ് ശ്രേയ വിവാഹത്തിലേക്കോ? പൊട്ടിക്കരഞ്ഞ് ശ്രേയ; മാളുവിന് സംഭവിക്കുന്നത്! ഞട്ടിക്കുന്ന് ട്വിസ്റ്റുമായി തൂവൽസ്പർശം!

സിനിമയായലും സീരിയലായാലും അതിന്റെ നെടുന്തൂൺ ആയ രണ്ട് കാര്യങ്ങൾ ഡയർക്ഷനും സ്ക്രിപ്റ്റുമാണ് മലയാളത്തിൽ തന്നെ ഒരുപാട് സീരിയലുണ്ട് അതിൽ തന്നെ പല ഡയറക്ടർ മാരും സ്ക്രിപ്റ്റ് റൈറ്റേഴ്‌സും ഉണ്ട് . അതിൽ തന്നെ മികച്ച ഡയറക്ടറും മികച്ച തിരക്കഥാകൃത്തും തൂവൽസ്പർശത്തിനു ഉണ്ടെന്ന് പറയാം
ഇവരുടെ ഹാർഡ് വർക്ക് അല്ലെങ്കിൽ ഇവർ എടുക്കുന്ന എഫർട്ട് എത്രയാണ് എന്ന് ഈ പരമ്പര കാണുമ്പോൾ നമ്മൾക്ക് മനസ്സിലാകും. എത്രയെത്ര രോമാഞ്ചം കൊള്ളിക്കുന്ന സംഭാഷണങ്ങൾ,തീക്കനൽ പോലത്തെ സീനുകൾ,നെഞ്ചിടിപ്പോടെ അല്ലാതെ ഒരാളാക്കും തൂവൽ സ്പർശം കണ്ടു കൊണ്ടിരിക്കാൻ കഴിയില്ല . സംവിധായകൻ ശ്രീജിത്ത് പാലേരി സ്ക്രിപ്റ്റ് റൈറ്റർ വിനു നാരായണൻ അവരാണ് തൂവൽസ്പർശത്തിന്റെ നെടുന്തൂണുകൾ . ഒരോ ദിവസവും കാഴ്ച്ചകാരെ പിടിച്ചിരുത്താൻ കഴിയുന്ന കഥാസന്ദർഭങ്ങൾ ഒരുക്കി സീരിയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കാൻ ​ഇവർക്ക് കഴുഞ്ഞിട്ടുണ്ട്.

. ഇനി കഥയിൽ എന്താണ് നടക്കാൻ പോകുന്നതെന്നാണ് എല്ലാവരും കാത്തിരിക്കുന്നത് . ആകാംക്ഷയുടെ മുൾമുനയിൽ നില്കുവാണ് എത്രയും പെട്ടന്ന് ഒന്ന് തിങ്കൾ അയാൾ മതിയെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് അല്ലെ . പ്രത്യേകിച്ച് പ്രോമോ കൂടെ കണ്ടതോടെ അല്ലെ. കഥയിൽ ഇതുവരെ നമ്മൾ കണ്ടത് മാളുവാണ് ലേഡി റോബിൻഹുഡ് എന്ന് ശ്രേയ അറിയുന്നതും. മാളുവിനെ ഇല്ലാതാക്കാനുള്ള ശത്രു പക്ഷത്തിന്റെ നീക്കങ്ങൾ മനസിലാക്കി ശ്രേയ മാളുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതുമാണ് . ലേഡി റോബിൻഹുഡ് ശ്രേയയുടെ അനിയത്തി മാളുവാണ് എന്ന് കമ്മിഷണർ തിരിച്ചറിയുന്നതും കുട്ടുകാർക്കുവേണ്ടി അവളെ എൻകൗണ്ടർ എന്ന പേരിൽ ഇല്ലാതാകാൻ തീരുമാനിക്കുകയിരുന്നു . ഇതെല്ലം മനസിലാക്കി ശ്രേയ മാളുവിനെ സംരക്ഷിക്കാൻ നോക്കുന്നുണ്ട് . പക്ഷെ ഒടുവിൽ മാളുവിനെ ഈശ്വർ സാർ അറസ്റ്റ് ചെയ്തിരിക്കുകയാണ്. കോടതിയിലേക്ക് കൊണ്ട് പോകും വഴി അവളെ തീർക്കാനുള്ള ഈശ്വർ സാറിന്റെ പ്ലാൻ ശ്രേയ തകര്ത്തു . പക്ഷെ ഇപ്പോഴും അപകടം പൂർണമായി ഒഴിഞ്ഞു പോയിട്ടില്ല. മാളു ലോക്കപ്പിലാണ് . അവിടുന്ന് മാളുവിനെ പുറത്തു കൊണ്ട് വരാൻ കഴിയണം . മാളുവിനെ എതിരെ നിലനിൽക്കുന്ന ഏക പരാതി അവിനാഷ് നൽകിയ പരാതിയാണ് . മറ്റുള്ള കൊള്ള പണക്കാർ അത് ചെയ്തിട്ടില്ല കാരണം അവരുടെ കാശിന്റെ സോഴ്സ് കാണിക്കണം. അതുകൊണ്ടു തന്നെ അവർ രംഗത്ത ഇറങ്ങില്ല. പക്ഷെ ഒളിഞ്ഞിരുന്നു മാളുവിനെ ഇല്ലാതാകാൻ ശ്രമിക്കും . അതാണല്ലോ ഈശ്വർ സാർ നടപ്പാക്കാൻ ശ്രമിക്കുന്നത് .

അവിനാഷ് ആ പരാതി പിൻവലിച്ചാൽ ശ്രേയക്ക് മാളുവിനെ രക്ഷിക്കാൻ കഴിയും. പുതിയ പ്രൊമോയിൽ അവിനാഷിനെ ശ്രേയ കാണുന്നുണ്ട്. ശ്രേയ അവിനാഷിനോട് പറയാൻ പോകുന്നത് മാളുവിന് എതിരെ കൊടുത്ത ആ പരാതി പിൻവലിക്കണം എന്നായിരിക്കും. പക്ഷെ അവിനാഷ് അത്രപെട്ടെന്ന് അതിനു തയ്യാറാവില്ല എന്നു തോന്നുന്നു. കാരണം മാളുവിനോട് അയാൾക്ക് പകയുണ്ട് . കമ്പിനിയിൽ താൻ ഇരിക്കാൻ ആഗ്രഹിച്ച സ്ഥാനത്ത് നിന്ന് അയാളെ ഇറക്കി വിട്ടതും .പിന്നെ താൻ ആഗ്രഹിച്ച സ്വത്ത് അയാൾക്ക് കിട്ടില്ല എന്നു ഉറപ്പായതുകൊണ്ടുമൊക്കെ. ഒരു പക്ഷെ കേസ് പിൻവലിക്കാൻ അയാൾ ശ്രേയക്കു മുൻപിൽ ഒരു ഡിമാൻഡ് ആയിരിക്കും വെക്കാൻ പോകുന്നത്. അയാളെ വിവാഹം കഴിക്കുക എന്നത്. അനിയത്തിയെ ജീവനു തുല്യം സ്നേഹിക്കുന്ന ചേച്ചി ഈ ഒരു ഡിമാൻഡ് ചിലപ്പോൾ സമ്മതിച്ചേക്കാം. കാരണം സ്വന്തം ജീവൻ പോലും ഈ ചേച്ചി അനിയത്തിക്കു കൊടുക്കും. പക്ഷെ മാളുവിന്റെ കേസ് പിൻവലിക്കാൻ വേണ്ടി ശ്രേയ അവിനാഷിനെ സ്വീകരിക്കാൻ ഒരുങ്ങിയാൽ അത് ബോർ ആയി പോകും. ശ്രേയയെ പോലെ നീതിയും ന്യയവും നോക്കുന്ന ഒരാൾക്ക് അവിനാഷ് ചേരില്ല. എത്രയും പെട്ടെന്ന് ശ്രേയയ്ക്ക് പറ്റിയ ഒരു ഹീറോയെ പ്രസന്റ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു തോന്നുന്നു . ഇനി ഒരു ഹീറോ വന്നില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ അവിനാഷ് ശ്രേയ കൂടി ചേരൽ വേണ്ട. അത് പോലെ കമ്മീഷണറുമായി അവിനാഷ് കൈകൊടുക്കാനും സാധ്യതുണ്ട്. ശ്രേയയുടെ കൂടെ നിൽക്കുന്നതായി അഭിനയിച്ചുകൊണ്ടു . കമ്മിഷണറിന്റെ കൂടെ നിന്ന് മാളുവിനെ ഇല്ലാതാക്കി ശ്രേയയെ സ്വന്തമാക്കാനും സാധ്യതയുണ്ട് . പക്ഷെ ഇത് ശ്രേയ നന്ദിനിയാണ് … ശ്രേയ നന്ദിനി ഐ പി എ സ് അതുകൊണ്ടു തന്നെ അവിനാഷിന്റെ കളികൾ ഒന്നും നടക്കില്ല എന്നു കരുതാം .

മാളുവിനെ അറസ്റ്റ് ചെയ്തത് അറിയുമ്പോൾ സഹിക്കാൻ കഴിയത്ത ഒരാൾ കൂടിയുണ്ട് നമ്മുടെ കൊച്ചു ഡോക്ടർ . മാളുവിന് എന്തെങ്കിലും സംഭവിക്കുന്നത് കൊച്ചു ഡോക്ടർക്ക് ചിന്തിക്കാൻ കഴിയില്ല . ഒരു പക്ഷെ ഇതിന്റെ പേരിൽ ഡോക്ടർ ഡിമലുമായി കൊച്ചു ഡോക്ടർ വഴക്കിടാൻ വരെ സാധ്യതയുണ്ട് . കാരണം അയാൾ ആണല്ലോ ശ്രേയോട് മാളുവാണ് ലേഡി റോബിൻഹുഡ് എന്ന സൂചന കൊടുത്തത് . കൊച്ചു ഡോക്ടറും ശ്രേയയും ഒരുമിച്ച് നിന്ന് വേണം മാളുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്താൻ. അവർ ഒന്നിച്ചു നിന്ന് ശ്രമിച്ചാൽ അത് നടക്കും . വിസ്മയ വീണ്ടും സ്വപ്നം കാണുന്നുണ്ട്. അത് ഇനി എന്തായിരിക്കും?. ഒരുപക്ഷെ മാളുവിനെ ദുഷ്ടന്മാർ കൊല്ലുന്നതായിരിക്കുമോ ? ശ്രേയ പൊട്ടിക്കരയുന്നതും പ്രമോയിൽ കാണിക്കുന്നുണ്ട് . മാളുവിനെ എന്തെങ്കിലും സംഭവിക്കുമോ . ഇതൊക്കെ കാത്തിരുന്നു കാണാം.

ABOUT THOOVALSPARSHAM

More in Malayalam

Trending

Recent

To Top