Malayalam
രണ്ടു ഭർത്താക്കന്മാരിൽ ആദ്യ ഭർത്താവിനൊപ്പം പോകുന്നതാണ് നല്ലത്; ഇഷ്ടം കൂടുതൽ യഥാര്‍ഥ ഭര്‍ത്താവിനോട്; കുടുംബവിളക്കിലെ പുതിയ താരത്തെ കുറിച്ചും ശരണ്യ ആനന്ദ് പ്രതികരിക്കുന്നു!
രണ്ടു ഭർത്താക്കന്മാരിൽ ആദ്യ ഭർത്താവിനൊപ്പം പോകുന്നതാണ് നല്ലത്; ഇഷ്ടം കൂടുതൽ യഥാര്‍ഥ ഭര്‍ത്താവിനോട്; കുടുംബവിളക്കിലെ പുതിയ താരത്തെ കുറിച്ചും ശരണ്യ ആനന്ദ് പ്രതികരിക്കുന്നു!
മലയാളി കുടുംബപ്രേക്ഷകരുടെ മനസിലും ടിആര്‍പി റേറ്റിങ്ങില്‍ മുന്നില്‍ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലും കഥാപാത്രങ്ങളുമൊക്കെയാണ് കുടുംബവിളക്കിലുള്ളത് . സുമിത്രയും വേദികയുമൊക്കെ ചേര്‍ന്ന് രസകരമായ കഥകളാണ് മുന്നോട്ട് കൊണ്ട് പോവുന്നത്. എന്നും നല്ലവളായ സുമിത്രയെ ഉപദ്രവിക്കുന്ന ദുഷ്ടത്തിയാണ് വേദിക. ചിലര്‍ക്ക് വില്ലത്തിയായ വേദികയെ ഇഷ്ടമല്ല. എന്നാല്‍ ആ ഇഷ്ടക്കുറവാണ് വേദികയായി അഭിനയിക്കുന്ന ശരണ്യ ആനന്ദിന് ലഭിക്കുന്ന ബഹുമതി.
സിനിമകളിലൂടെ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ് ശരണ്യ ആനന്ദ് കരിയറിന് തുടക്കം കുറിക്കുന്നത്. കുടുംബവിളക്കിലെ വേദികയായി എത്തിയതോടെയാണ് കേരളത്തില്‍ ശ്രദ്ധേയായി മാറിയത്. ഇതിനകം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശരണ്യ ഗുജറാത്തില്‍ നിന്നും അഭിനയ മോഹവുമായി കേരളത്തിലേക്ക് വന്നതായിരുന്നു. പല അഭിമുഖങ്ങളിലും തന്റെ വിശേഷങ്ങള്‍ നടി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിവാഹ ജീവിതത്തിലേക്ക് കൂടി പ്രവേശിച്ച നടി ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.
ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ശരണ്യ കുടുംബവിളക്കിനെ കുറിച്ചും സ്വന്തം കുടുംബത്തെ കുറിച്ചുമൊക്കെ പറയാറുണ്ട്. ഭര്‍ത്താവിന്റെ കൂടെ നാഗ്പൂരില്‍ വച്ചുള്ള ശരണ്യയുടെ ന്യൂയര്‍ ആഘോഷമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യത്തരങ്ങളിലൂടെ കൂടുതല്‍ വിശേഷങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.
കുടുംബവിളക്കിലെ പുതിയ അനന്യയെ കുറിച്ച് പറയാനാണ് ഒരാള്‍ ശരണ്യയോട് ചോദിച്ചത്. ‘ഇതുവരെ എനിക്ക് അവരുടെ കൂടെയുള്ള കോംപിനേഷന്‍ സീന്‍ വന്നിട്ടില്ല. പക്ഷേ അവര്‍ അഭിനയിച്ച എപ്പിസോഡുകള്‍ കണ്ടു. എനിക്ക് വളരെ നല്ലതായിട്ടാണ് തോന്നിയത്.. സീരിയലിലെ ഭര്‍ത്താവ് സിദ്ധുവിനോട് എപ്പോഴെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ എന്നാണ് ഒരാള്‍ ചോദിച്ചത്. ഉണ്ടെന്ന് പറഞ്ഞ ശരണ്യ അദ്ദേഹം എന്റെ നല്ല സുഹൃത്താണെന്നും ചങ്ങാതിയോട് തോന്നുന്ന ഇഷ്ടമാണ് ഉള്ളതെന്നും നടി സൂചിപ്പിച്ചു.
സീരിയലിലെ ഭര്‍ത്താവിനെയാണോ യഥാര്‍ഥ ജീവിതത്തിലെ ഭര്‍ത്താവിനെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ എന്റെ ബുബുവിനെ എന്നാണ് നടി പറഞ്ഞത്. ഭര്‍ത്താവ് മനീഷ് ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോയും ശരണ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേ സമയം കുടുംബവിളക്കില്‍ ആദ്യ ഭര്‍ത്താവ് ആയിരുന്ന സമ്പത്തിന്റെ കൂടെ തന്നെ വേദിക പോവുന്നത് ആയിരിക്കും നല്ലത് എന്ന് ആരാധകര്‍ പറഞ്ഞിരുന്നു. അതിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ലെന്നാണ് നടി പറയുന്നത്. എന്തായാലും കുടുംബവിളക്ക് സ്ഥിരമായി കാണണമെന്ന് കൂടി നടി സൂചിപ്പിച്ചു. ഇൻസ്റ്റാഗ്രാം റീൽസിൽ ഡാൻസ് സ്റ്റെപ്പുകളുമായി ശരണ്യ എത്താറുണ്ട്. നായികയേക്കാൾ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ വില്ലത്തി കൂടിയാണ് ശരണ്യ,
about sharanya anand
