Connect with us

കുടുംബ വിളക്ക് അവസാനിച്ചതിന് പിന്നാലെ സുമിത്രയുടെ അവസ്ഥ; ആരാധകരെ ഞെട്ടിച്ച് ആ ചിത്രങ്ങൾ പുറത്ത്!!

News

കുടുംബ വിളക്ക് അവസാനിച്ചതിന് പിന്നാലെ സുമിത്രയുടെ അവസ്ഥ; ആരാധകരെ ഞെട്ടിച്ച് ആ ചിത്രങ്ങൾ പുറത്ത്!!

കുടുംബ വിളക്ക് അവസാനിച്ചതിന് പിന്നാലെ സുമിത്രയുടെ അവസ്ഥ; ആരാധകരെ ഞെട്ടിച്ച് ആ ചിത്രങ്ങൾ പുറത്ത്!!

കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി പക്ഷെ ഇപ്പോൾ കേരളത്തിൽ അറിയപ്പെടുന്നത് കുടുംബവിളക്കിലെ സുമിത്രയായിട്ടാണ്. അന്നും ഇന്നും ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ റേറ്റിങുള്ള പരമ്പരയാണ് കുടുംബവിളക്ക്.

ഇപ്പോഴിതാ കുടുംബവിളക്ക് അവസാനിച്ചതിനെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ് മീര. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി മനസ് തുറന്നത്. വളരെ കുറഞ്ഞ കാലം കൊണ്ടാണ് കുടുംബവിളക്ക് സീരിയലും അതിലെ കഥാപാത്രങ്ങളും ജനപ്രീതി നേടുന്നത്.

ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മയായിരുന്നെങ്കില്‍ പിന്നീട് ഉയരങ്ങള്‍ കീഴടക്കിയ ബിസിനസുകാരിയായി സുമിത്ര വളര്‍ന്നു. കഥാപാത്രം പോലെ നടിയെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അഞ്ച് വര്‍ഷത്തോളം കുടുംബവിളക്കിനൊപ്പം ഉണ്ടായിരുന്ന യാത്ര അവസാനിപ്പിച്ചതിനെ പറ്റിയാണ് നടി സംസാരിക്കുന്നത്.

‘ഒരു യാത്ര അവസാനിക്കുമ്പോള്‍, നമ്മള്‍ സുഹൃത്തുക്കളെ കൂടെ കൂട്ടുക. അവരെ നമ്മുടെ ഓര്‍മ്മകളുടെ ശേഖരത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന സ്‌നേഹം ഉള്ളില്‍ നിറയുന്നത് കണ്ടെത്തുക. അങ്ങനെ കുടുംബവിളക്ക് എന്ന യാത്രയില്‍ എനിക്ക് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ചില നല്ല മനുഷ്യരെ കണ്ടെത്താനും സഹായിച്ചു.

ഇവിടെ എന്റെ ഭര്‍ത്താവും ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കം, കൂടാതെ ഞങ്ങളുടെ പ്രിയപ്പെട്ട യൂണിറ്റ് ടെക്‌നീഷ്യന്‍ സുഹൃത്തുക്കളുംഎന്റെ സഹോദരന്മാരെ പോലെയുള്ള കണ്ണ, വിനോദ് ഏട്ടന്‍, അനില്‍ ഏട്ടന്‍, അഭി, ദിലീപ്, ഷാജ, നിങ്ങളെ ഇനിയും കാണും! എന്തൊരു അത്ഭുതകരമായ യാത്രയാണിത്’ എന്നും പറഞ്ഞാണ് മീര കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഭര്‍ത്താവ് വിപിനും കുടുംബവിളക്ക് പരമ്പരയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും നടി എഴുത്തിനൊപ്പം പങ്കുവെച്ചിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വന്ന മീര വാസുദേവന്റെ കരിയറിലും ദാമ്പത്യ ജീവിതത്തിലുമൊക്കെ കുടുംബവിളക്ക് ഒരു വഴിത്തിരിവായി മാറിയിരുന്നു.

പ്രശസ്തിയിലേക്ക് കൂടുതല്‍ ഉയര്‍ന്നു എന്നതിനൊപ്പം നടി മൂന്നാം തവണ വിവാഹിതയായതും ഈ പരമ്പരയിലേക്ക് വന്നതോട് കൂടിയാണ്. കുടുംബവിളക്ക് സീരിയലിന്റെ ക്യാമറമാനായ വിപിനെയായിരുന്നു മീരയെ വിവാഹം കഴിച്ചത്.

അതേസമയം മാസങ്ങൾക്ക് മുൻപായിരുന്നു മീര വാസുദേവിന്റെ മൂന്നാം വിവാഹം. ആദ്യ രണ്ട് വിവാഹബന്ധവും വേര്‍പിരിഞ്ഞ് നിന്ന നടി കുടുംബവിളക്ക് സീരിയലിന്റെ ഛായാഗ്രഹകനായ വിപിന്‍ പുതിയങ്കവുമായി വിവാഹിതയായത്. ഇതോടെ വ്യാപക വിമര്‍ശനങ്ങളാണ് മീരയെയും വിപിനെയും തേടി എത്തിയത്.

ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും മീരയുടെ ആദ്യ വിവാഹബന്ധങ്ങളുമൊക്കെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറി. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിക്കാതെ ഇരുവരും അവരുടെ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു. കൂടാതെ ദിവസങ്ങൾക്ക് മുൻമ്പ് പ്രിയതമയുടെ കൂടെയുള്ള ചിത്രം വിപിന്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മീരയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ താരം പോസ്റ്റ് ചെയ്തത്.

വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവരും ഒരുമിച്ചുള്ളതായി ആദ്യം പുറത്ത് വന്ന ഫോട്ടോയാണിത്. തുടക്കത്തില്‍ പലരും വിമര്‍ശിച്ചെങ്കിലും മീരയ്ക്കും വിപിനും ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് എല്ലാവരും എത്തിയിരിക്കുന്നത്. സജിന്‍ ജോണ്‍, റനീഷ റഹ്‌മാന്‍, നിരഞ്ജന്‍ നായര്‍ തുടങ്ങി ടെലിവിഷനില്‍ അഭിനയിക്കുന്ന ചില താരങ്ങളും നൂറുക്കണക്കിന് ആരാധകരുമൊക്കെ താരദമ്പതിമാരോടുള്ള സ്‌നേഹം രേഖപ്പെടുത്തി.

അതേ സമയം മീരയുടെ മറ്റ് വിവാഹജീവിതത്തെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയ നടിയെ വിമര്‍ശിച്ചത്. 2005 ലാണ് മീരയും വിശാല്‍ അഗര്‍വാളുമായി വിവാഹം കഴിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം 2010 ല്‍ ഈ ബന്ധം വേര്‍പെടുത്തി. പിന്നീട് 2012 ലാണ് നടന്‍ ജോണ്‍ കൊക്കനെ മീര വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിലൊരു മകനും ജനിച്ചു. 2016 ല്‍ താരങ്ങള്‍ പിരിഞ്ഞു. നിലവില്‍ മകന്‍ മീരയുടെ കൂടെയാണ്.

More in News

Trending