Connect with us

എനിക്ക് സഹിക്കാൻ പറ്റുന്നില്ല; കുടുംബവിളക്ക് പരമ്പരയ്ക്ക് ശേഷം സംഭവിച്ചത്; വൈറലായി പ്രതീഷിന്റെ വാക്കുകൾ…

serial news

എനിക്ക് സഹിക്കാൻ പറ്റുന്നില്ല; കുടുംബവിളക്ക് പരമ്പരയ്ക്ക് ശേഷം സംഭവിച്ചത്; വൈറലായി പ്രതീഷിന്റെ വാക്കുകൾ…

എനിക്ക് സഹിക്കാൻ പറ്റുന്നില്ല; കുടുംബവിളക്ക് പരമ്പരയ്ക്ക് ശേഷം സംഭവിച്ചത്; വൈറലായി പ്രതീഷിന്റെ വാക്കുകൾ…

മിനിസ്‌ക്രീൻ പ്രക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്.  ആദ്യമെല്ലാം പ്രേക്ഷകരുടെ നിരന്തരമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നുവെങ്കിലും പിന്നീട് അതെല്ലാം കയ്യടികളാക്കി മാറ്റാന്‍ കുടുംബവിളക്കിന് സാധിച്ചു.

സുമിത്ര എന്ന സ്ത്രീയുടേയും അവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരുപാട് ആളുകളുടെയും കഥയാണ് കുടുംബിളക്ക്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും കഥയായി മാറിയപ്പോഴാണ് പരമ്പരയുടെ ആരാധകരുടെ എണ്ണവും വര്‍ധിച്ചത്.

2020 ല്‍ സംപ്രേഷണം ആരംഭിച്ച കുടുംബവിളക്ക് 1000 എപ്പിസോഡിൽ എത്തിയപ്പോൾ പരമ്പര അവസാനിക്കുമോയെന്ന ആശങ്ക ആരാധകര്‍ക്ക് നിരവധി ഉണ്ടായിരുന്നു. എന്നാല്‍ പരമ്പര അവസാനിച്ചില്ലെന്ന് മാത്രമല്ല മറിച്ച് പുതിയൊരു കഥാഗതിയിലേക്ക് മാറുകയായിരുന്നു.

മറ്റുപരമ്പരകളിൽ നിന്ന് അൽപം വ്യത്യസ്തമായിട്ടാണ് ഈ പരമ്പര അവതരിപ്പിച്ചിരുന്നത്. റേറ്റിംഗിലും മുന്നിൽ നിന്ന കുടുംബ വിളക്ക് ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ കുടുംബവിളക്ക് അവസാനിപ്പിച്ചത് ഏറെ വിഷമം തോന്നിപ്പിക്കുന്നുവെന്ന് പറയുകയാണ് സീരിയലില്‍ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടന്‍ നൂബിന്‍ ജോണി. മുന്‍പ് പല സീരിയലുകളും ചെയ്തിരുന്നുവെങ്കിലും താരത്തിന്റെ കരിയറില്‍ ബ്രേക്ക് നല്‍കിയത് കുടുംബവിളക്ക് എന്ന സീരിയലായിരുന്നു.

അഞ്ച് വർഷത്തെ യാത്ര അവസാനിക്കുന്നത് വലിയ വിഷമം തന്നിലുണ്ടാക്കുന്നുവെന്ന് പറയുകയാണ് നൂബിൻ ജോണി. നടി മീര വാസുദേവായിരുന്നു സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. മീരയുടെ മകന്റെ വേഷമായിരുന്നു നൂബിന്.

സീരിയൽ അണിയറപ്രവർത്തകരെല്ലാം ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നതെന്നും അതിനാൽ തന്നെ അവസാന ഷോട്ട് എടുക്കുമ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം വീഡിയോയിലൂടെ നോമ്പിന് പറഞ്ഞത്. ഭാര്യ ബിന്നിക്കൊപ്പമായിരുന്നു വീഡിയോയിൽ നൂബിന്‍ പ്രത്യക്ഷപ്പെട്ടത്.

ഞാൻ ആദ്യമായിട്ട് കുടുംബവിളിക്കിന്റെ സെറ്റിലേക്ക് പോയത് 2019 നവംബർ 16നായിരുന്നു. സീരിയലിൽ ‍ഞാൻ ചെയ്ത കഥാപാത്രത്തിന്റെ പേരായിരുന്നു പ്രതീഷ്. ഈ ഒരു സീരിയൽ ചെയ്ത് തുടങ്ങിയശേഷമാണ് കുറച്ച് പേരെങ്കിലും എന്നെ അറിഞ്ഞത്. അ‍ഞ്ച് വർഷത്തിന് മുകളിലായി ഞാൻ കുടുംബവിളക്കിന്റെ ഭാഗമാണ്.

അതുകൊണ്ട് തന്നെ ഞങ്ങൾ എല്ലാവരും തമ്മിൽ ഭയങ്കര അറ്റാച്ച്മെന്റാണ്. സീരിയലിന്റെ ലാസ്റ്റ് ഡെ ഷൂട്ട് നടക്കുന്ന സമയത്ത് വളരെ വിഷമമായിരുന്നു. കുടുംബം പോലെയായി മാറി എല്ലാവരും. അതുകൊണ്ട് തന്നെ സീരിയൽ അവസാനിച്ചു   എന്നോർക്കുമ്പോൾ ഒരു വിഷമം. സീരിയലിന്റെ തുടക്കം മുതൽ അവസാനം വരെ ഉണ്ടായിരുന്നത് നാലോ അഞ്ചോ പേർ മാത്രമാണ്. അതുകൊണ്ട് തന്നെ ഞങ്ങളെല്ലാം വളരെ നല്ല അടുപ്പവുമാണ്.

സീരിയലിലെ ആദ്യത്തെ എപ്പിസോഡ് ഞാൻ ഇടയ്ക്ക് എടുത്ത് കാണും. ഫസ്റ്റ് ദിവസം പോയതിനേക്കാൾ വളരെ അധികം ടെൻഷനും വിഷമും അവസാന ദിവസത്തെ ഷൂട്ടിന് പോയപ്പോൾ‌ ഉണ്ടായിരുന്നു. കെകെ ലാസ്റ്റ് ഷോട്ടിൽ കരയുന്ന സീനുണ്ടായിരുന്നു. പുള്ളി യഥാർത്ഥത്തിൽ കരഞ്ഞു.

പ്രതീഷെന്ന കഥാപാത്രം ഞാൻ ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും തന്നെ സീരിയൽ കാണുന്ന അമ്മമാരുടെയെല്ലാം മോനെപോലെയായി ഞാൻ. എനിക്ക് ഒരുപാട് മെസേജുകൾ വരാറുണ്ടായിരുന്നു. അമ്മമാരോടാണ് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളതെന്നണ് നൂബിൻ പറഞ്ഞത്. കുടുംബവിളക്കിലെ നൂബിന്റെ പ്രകടനത്തെ കുറിച്ച് പിന്നീട് ബിന്നിയാണ് സംസാരിച്ചത്. ക്ലൈമാക്സിലേക്ക് പോകുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ എല്ലാവരെയും മിസ് ചെയ്യുമെന്ന് നൂബിൻ പറഞ്ഞിരുന്നു.

അതുപോലെ തന്നെ എവിടെ പോയാലും കുടുംബവിളിക്കിലെ പ്രതീഷ് അല്ലേയെന്ന് ചോദിച്ച് ആളുകൾ വരും സംസാരിക്കാനും സ്നേഹം പ്രകടിപ്പിക്കാനും. കുടുംബവിളക്ക് വളരെ ഹിറ്റായിട്ടുള്ള ഒരു പ്രോജക്ടായിരുന്നു. അതുകൊണ്ട് മീര ചേച്ചിയേയും നൂബിനേയും അടക്കം സീരിയലിലെ എല്ലാവരേയും കുടുംബാംഗത്തെ പോലെയാണ് കേരളത്തിലെ അമ്മമാർ കണ്ടിരുന്നത്.

ഇത്രയും കാലം ഒരു കഥാപാത്രമായി തന്നെ ജീവിച്ചിട്ട് അതിൽ നിന്നും പുറത്ത് വരുമ്പോൾ വലിയൊരു ഫീലിങ്ങാണ്. നൂബിൻ കുടുംബവിളിക്ക് അവസാനിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്റെ പ്രോജക്ട് അവസാനിക്കുമ്പോഴുള്ള എന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഞാൻ ആലോചിച്ചു എന്നും ബിന്നി പറഞ്ഞു.

ഉറപ്പായും ഞാൻ ഒരുപാട് കരയും. അത് ആലോചിക്കുമ്പോൾ തന്നെ വിഷമമുണ്ട്. അതുകൊണ്ട് നൂബിന്റെ വിഷമം എനിക്ക് മനസിലാകും. കുടുംബവിളക്കിലെ ആദ്യത്തെ എപ്പിസോഡ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനും നൂബിനും റിലേഷനിലായിരുന്നു.

പക്ഷെ ആർക്കും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒന്നും അറിയാത്ത പാവത്തെ പോലെ വീട്ടുകാർക്കൊപ്പമിരുന്ന് കുടുംബവിളക്കിലെ നൂബിന്റെ ആദ്യത്തെ എപ്പിസോഡ് ഞാൻ കണ്ടു. അന്ന് എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. പക്ഷെ പുറത്ത് ആരോടും പറയാൻ പറ്റില്ല. അന്ന് ഞാൻ മനസിൽ അടക്കിവെച്ച് ഒരുപാട് സന്തോഷിച്ചു. കൂടാതെ നൂബിന് പുതിയ പ്രോജക്ട് റെഡിയായിട്ടുണ്ടെന്നും ബിന്നി വ്യക്തമാക്കി.

More in serial news

Trending