Connect with us

തെലുങ്ക് ചിത്രത്തിനായുള്ള ധനുഷിന്റെ കോസ്റ്റ്യൂം ചെലവ് കണ്ട് ഞെട്ടി നിര്‍മ്മാതാവ്; വൈറലായി ധനുഷിന്റെ കോസ്റ്റ്യൂം ചെലവിന്റെ കണക്കുകള്‍

Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലും സജീവമാണ് താരം. വെങ്കി അറ്റിലൂരി സംവിധാനം ചെയ്യുന്ന വാത്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ധനുഷ്. തെലുങ്ക് ചിത്രത്തിനായുള്ള ധനുഷിന്റെ കോസ്റ്റ്യൂം ചെലവ് കണ്ട് ഞെട്ടിയിരിക്കുകയാണ് നിര്‍മ്മാതാവ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഒരു സിനിമയ്ക്ക് വേണ്ടി ധനുഷ് മാറിയുടുത്ത വസ്ത്രങ്ങളുടെ ആകെ ചെലവ് എട്ട് ലക്ഷം വരെ മാത്രമാണ്. അതേസമയം, ഒരു തെലുങ്ക് താരത്തിന് ആണെങ്കില്‍ കോസ്റ്റ്യൂമിന് മാത്രം കോടികള്‍ ചെലവാകും. ഒരു അന്താരാഷ്ട്ര ലെവലിലുള്ള നടന്റെ വസ്ത്രധാരണത്തിന് ചെലവായ തുക ഇത്രമാത്രമോ എന്ന ഞെട്ടിലിലാണ് നിര്‍മ്മാതാവ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാധാരണ തെലുങ്കില്‍ ഒരു നടന്റെ വസ്ത്രങ്ങള്‍ക്ക് വേണ്ടി മാത്രം കോടികള്‍ ചെലവാകും. മേക്കപ്പും, അത് ഇടാന്‍ വരുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിനും എല്ലാം ഉള്ള ചെലവ് വേറെയും. അതും കോടികളുടെ കണക്കിലാണ്. എന്നാല്‍ ധനുഷിന്റെ കാര്യത്തില്‍ കോസ്റ്റ്യൂം എന്ന ഒറ്റ ഗണത്തില്‍ ഇതെല്ലാം ഉള്‍പ്പെടും.

ഏഴ്-എട്ട് ലക്ഷം മാത്രമാണ് ധനുഷിന് ഒരു സിനിമ മുഴുവന്‍ തീര്‍ക്കാന്‍ ചെലവാകുന്നുള്ളു. നടന്റെ ചെലവ് കുറയ്ക്കല്‍ മാത്രമല്ല. വളരെ ലാളിത്യമുള്ള, സിപ്ലിസിറ്റിയുടെ അങ്ങേ അറ്റമാണ് ധനുഷ് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending