ആ സ്വപ്‌നം സഫലമായി; പിന്നാലെ അമൃതയ്ക്കും കുടുംബത്തിനും സംഭവിച്ചത്? വേദനയോടെ നടി!!
By
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അമൃത നായരെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. കുടുംബവിളക്കിലെ ശീതളായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടി ഇപ്പോള്‍ ഗീതാഗോവിന്ദം എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. അതിനിടയില്‍ കളിവീട് അടക്കമുള്ള നിരവധീ സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്.
സ്റ്റാര്‍ മാജിക് പോലുള്ള ഷോകളിലൂടെയും അമൃത നായര്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മിനി സ്ക്രീനിലെ മറ്റ് പരമ്പരകളിലും വെബ് സീരിസിലുമെല്ലാം അമൃത അഭിനയിച്ചിരുന്നു. മോഡലിങ്ങിലും സജീവമായ അമൃത സോഷ്യൽമീഡിയ പേജുകളിൽ മാത്രമല്ല യുട്യൂബ് ചാനലുമായും സജീവമാണ്.
മോംമ്സ് ആന്റ് മി ലൈഫ് ഓഫ് അമൃത നായർ എന്ന പേരിലാണ് നടിയുടെ യുട്യൂബ് ചാനൽ. അമ്മയും സഹോദരനും മാത്രമാണ് അമൃതയ്ക്കുള്ളത്. അച്ഛനെ കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരമായി വന്നപ്പോൾ ഒരിക്കൽ അമൃത നൽകിയ മറുപടി ഇങ്ങനെയായിരുന്നു…
എന്നെയും അനിയനെയും സിംഗിൾ പേരന്റായാണ് അമ്മ വളർത്തിയത്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല അച്ഛനെ കുറിച്ച് ആരും ചോദിക്കേണ്ടെന്നാണ് അമൃത പറഞ്ഞത്. അമൃതയുടെ സഹോദരൻ വിദ്യാർത്ഥിയാണ്. ഇരുപത്തിയഞ്ചുകാരിയായ അമൃത പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണിപ്പോൾ വൈറലാകുന്നത്. പത്തനാപുരത്ത് പുന്നലയാണ് അമൃതയുടെ നാട്. സീരിയലിൽ സജീവമായശേഷം കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസം.
ഇപ്പോഴിതാ സ്വപ്ന ഭവനം സ്വന്തം നാട്ടിൽ പണിതുയർത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് അമൃത നായർ. വർഷങ്ങളായി വാടക വീടുകളിലാണ് അമൃതയും കുടുംബവും താമസിക്കുന്നത്. പത്തനാപുരത്ത് ഉണ്ടായിരുന്നത് വളരെ പഴക്കം ചെന്നൊരു വീടായിരുന്നു.
ഇപ്പോൾ അത് പൊളിച്ച് നീക്കി പുതിയ വീടിനുള്ള പണികൾ ആരംഭിച്ച് കഴിഞ്ഞു. രണ്ട് മാസം മുമ്പായിരുന്നു തറക്കല്ലിടൽ ചടങ്ങ് നടന്നത്. പക്ഷെ ആ ചടങ്ങിന്റെ വീഡിയോ ഇപ്പോഴാണ് അമൃത പങ്കുവെച്ചത്. വിചാരിച്ചതുപോലെ വീട് പണി നടക്കാതിരുന്നതിനാലാണ് വീഡിയോ പങ്കുവെക്കാൻ വൈകിയതെന്നാണ് അമൃത പറഞ്ഞത്. ഇനി എന്തൊക്കെ പ്രതിസന്ധി വന്നാലും 2025ൽ വീട് പണി പൂർത്തിയാക്കുമെന്ന ദൃഢനിശ്ചയത്തിലാണ് താരം.
ലോണിനേയും മറ്റും ആശ്രയിച്ചാണ് വീട് പണിയുടെ കാര്യങ്ങൾ അമൃത മുന്നോട്ട് കൊണ്ടുപോകുന്നത്. കൃത്യമായി ഒപ്പം നിന്ന് കാര്യങ്ങൾ പറഞ്ഞ് തരാൻ പരിചയ സമ്പന്നർ ഇല്ലാത്തത് തന്റെ വീട് പണിയിൽ ചില പാളിച്ചകൾ വരാൻ കാരണമായിട്ടുണ്ടെന്നും പുതിയ വീഡിയോയിൽ അമൃത വ്യക്തമാക്കി.
തറക്കല്ലിടുമ്പോഴെല്ലാം വളരെ വികാരനിർഭരയായിരുന്നു അമൃത. രണ്ട് മാസം മുമ്പ് എടുത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുതിയ വീട് പണിയാൻ തറക്കല്ലിട്ടു. പക്ഷെ ഞങ്ങൾ വിചാരിച്ച പല കാര്യങ്ങൾക്കും ചെയ്ഞ്ച് വന്നു. അതുകൊണ്ടാണ് വീഡിയോ ഇടാൻ താമസിച്ചത്.
എനിക്കുള്ള എത്രത്തോളം വിഷമം ഉണ്ടെന്ന് നിങ്ങൾക്ക് വീഡിയോ കാണുമ്പോൾ മനസിലാകും. കുറേ കാര്യങ്ങൾ നിങ്ങളോട് എനിക്ക് ഷെയർ ചെയ്യാനുണ്ട്. വീടിന് കുറ്റിയടിച്ചു. തറക്കല്ലിട്ടു. ഞങ്ങൾ ഒരുപാട് സ്വപ്നം കണ്ട നിമിഷമായിരുന്നു ഇതെല്ലാം. പക്ഷെ അതിനുശേഷം വിഷമിപ്പിക്കുന്ന കുറേ സംഭവങ്ങൾ ഉണ്ടായി.
അതൊക്കെ ഞാൻ അപ്ഡേറ്റ് ചെയ്യാം. അന്ന് എല്ലാം മംഗളമായാണ് നടന്നത്. പരിചയമില്ലാത്ത ഒന്നായതുകൊണ്ട് അതിന്റേതായ കുറേ വീഴ്ചകൾ ഉണ്ടായി. വീടിനെ കുറിച്ചുള്ള അപ്ഡേഷൻ തരാത്തത് അതുമായി ബന്ധപ്പെട്ടുള്ള കൺക്ലൂഷനിൽ ഞങ്ങൾ എത്തിയിട്ടില്ലാത്തതുകൊണ്ടാണ്. ഉദ്ദേശിച്ച ബജറ്റിൽ ഒന്നും നിന്നില്ല.
പക്ഷെ 2025ൽ എന്ത് പ്രശ്നം വന്നാലും അതിനെ എല്ലാം മറികടന്ന് ഞങ്ങൾ വീട് വെയ്ക്കും. ഞങ്ങളുടെ ഒരു സ്വപ്നമാണ് ഈ വീട്. ഇവിടെ വീട് വെക്കരുതെന്ന് പലരും ഞങ്ങളോട് പറഞ്ഞു. പക്ഷെ അതിൽ നിന്നും പിന്നോട്ട് വരാൻ എനിക്ക് തോന്നിയില്ല. വീടിന്റെ പ്ലാനിൽ ചില മാറ്റങ്ങൾ വരുത്താനുണ്ട്.
ഒന്നും പറഞ്ഞ് തരാൻ ഞങ്ങൾക്ക് ആരുമില്ല. സജഷൻസ് വരാറുണ്ട്. പക്ഷെ കൂടെ നിന്ന് കൃത്യമായി കാര്യങ്ങൾ പറഞ്ഞ് തരാൻ ആരും ഇല്ല. അതുകൊണ്ട് കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വല്യച്ഛനാണ് പിന്നെയും സഹായിക്കുന്നത്. അന്നുണ്ടായ സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റാത്തതായിരുന്നു. കല്ലിടലിന് ഞാൻ കരഞ്ഞു. എനിക്ക് ഇത് ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല. പ്രീപ്ലാൻ ചെയ്യാത്തതിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. നാട്ടിൽ ഈ വർഷം വീട് വെക്കും എന്നാണ് അമൃത പറഞ്ഞത്.
മലയാളത്തിലെ ജനപ്രിയ പരമ്പരകളിൽ ഒന്നായിരുന്ന കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവതാരമാണ് അമൃത നായർ. ശീതൾ അമൃതയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി.
പാർവതി വിജയ് പരമ്പരയിൽ നിന്ന് പിന്മാറിയപ്പോഴാണ് ഈ വേഷത്തിലേക്ക് അമൃത പരിഗണിക്കപ്പെട്ടത്. അത് താരത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവായി. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലൂടെ കടന്നുവന്നാണ് ഇന്ന് കാണുന്ന പേരും പ്രശസ്തിയും ജീവിത സാഹചര്യവുമെല്ലാം അമൃത നേടിയെടുത്തത്. കുടുുംബത്തിന്റെ നാഥയാണ് അമൃത. ഇതിനോടകം ഏഴോളം സീരിയലുകൾ അമൃത അഭിനയിച്ചു.
