Malayalam
റെസല്യൂഷനൊന്നുമില്ല ;ഒന്നും നടക്കില്ലെന്ന് അറിയാം ;ന്യൂഇയർ ആഘോഷിച്ച പ്രിയയും നിഹാലും!
റെസല്യൂഷനൊന്നുമില്ല ;ഒന്നും നടക്കില്ലെന്ന് അറിയാം ;ന്യൂഇയർ ആഘോഷിച്ച പ്രിയയും നിഹാലും!
മിനി സ്ക്രീനിൽ വില്ലത്തിയായും നായികയുമായി തിളങ്ങി നിന്ന പ്രിയ മോഹനെ മലയാളികൾ മറക്കാൻ ഇടയില്ല. പ്രിയ മോഹന്റെയും ഭര്‍ത്താവും നടനുമായ നിഹാല്‍ പിള്ളയുടെയും കുടുംബം മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. പ്രിയ മോഹന്‍ മുന്‍നിര സംവിധായകരുടേതുള്‍പ്പടെ നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. താരത്തിന് ഈ പരമ്പരകളിലൂടെയൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചതും.
പൂര്‍ണിമ മോഹന്റെ സഹോദരി കൂടിയായ പ്രിയ മോഹന്‍ വിവാഹത്തോടെയായിരുന്നു അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. അഭിനേതാവും ബിസിനസുകാരനുമായ നിഹാല്‍ പിള്ളയായിരുന്നു പ്രിയയെ വിവാഹം ചെയ്തത്. മെമ്മറീസിലുള്പ്പടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നിഹാല്‍ പിള്ള. യൂട്യൂബ് ചാനലിലൂടെയായും ഇരുവരും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോൾ ഇതാ ഇരുവര്‍ ന്യൂ ഇയർ സെലിബ്രേഷനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ ആണ് പുറത്തവിട്ടിരിക്കുന്നത്. ഈ വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറലായിരിക്കുകയാണ്
ഇത്തവണ സ്പെയിനില്‍ വെച്ചാണ് നിഹാലും പ്രിയയും ന്യൂ ഇയര്‍ ആഘോഷിച്ചത്. സര്‍പ്രൈസായി ലൈവ് വീഡിയോയുമായും ഇവരെത്തിയിരുന്നു. മനസില്‍ അടിപൊളിയായിരിക്കുമെന്ന് വിചാരിച്ച് അങ്ങ് തുടങ്ങുക. ഈ വര്‍ഷമെങ്കിലും നാട്ടില്‍ എല്ലാവര്ക്കും അടിച്ച് പൊളിക്കാനാവുമെന്ന് കരുതിയതാണ്. കര്‍ഫ്യൂവാണെന്ന് അറിഞ്ഞതില്‍ സങ്കടമുണ്ട്, സാരമില്ല നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണല്ലോ എന്നായിരുന്നു നിഹാല്‍ പറഞ്ഞത്.
വീട്ടിലിരുന്നും ആഘോഷിക്കാമല്ലോ, ഇഷ്ട ഭക്ഷണവും കഴിച്ച് നല്ലൊരു സിനിമയും കണ്ടാല്‍ ന്യൂ ഇയറായി. വേദുവിന് മേടിച്ച പുതിയ സ്പൈഡര്മാന് ഡ്രസിനെക്കുറിച്ചും നിഹാല്‍ വീഡിയോയിലൂടെ പറഞ്ഞിരുന്നു. മിന്നല്‍ മുരളി കണ്ടു, അടിപൊളിയാണെന്നും നിഹാല്‍ പറഞ്ഞിരുന്നു. പുതുവര്‍ഷം ആഘോഷിക്കാനായി സുഹൃത്തുക്കളെല്ലാം എത്തിയ സന്തോഷവും ഇരുവരും പങ്കിട്ടിരുന്നു. ന്യൂഇയറിന് ഇവിടെ വല്യ സെലിബ്രേഷനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇത്തവണ ഞങ്ങള്‍ക്ക് റെസല്യൂഷനൊന്നുമില്ല. നടക്കില്ലെന്നറിയാം. ഈയൊരു ദിവസം വഴക്കടിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ഈ ട്രിപ്പില്‍ ഞങ്ങള്‍ ഫുള്‍ടൈം വഴക്കാണ്. എല്ലാ ട്രിപ്പിലും ഉള്ളതാണ്. ഒരു ഹാപ്പി ഫാമിലിയുടെ ഐഫോണ്‍ കോണ്ടസ്റ്റില് പ്രിയയും പൂര്‍ണിമയും പ്രാര്‍ത്ഥനയും നച്ചുവും ഡാഡിയും മമ്മിയും അമ്മയുമെല്ലാം പാര്‍ട്ടിസിപ്പേറ്റ് ചെയ്തിരുന്നു. ഇവരെല്ലാം ഡിസ്ക്വാളിഫൈഡാണ്. ഇന്ദ്രനും പൂര്‍ണിമയും നച്ചുവും പാത്തുവുമെല്ലാം ഗോവയിലാണെന്നും നിഹാല്‍ പറഞ്ഞിരുന്നു. സ്പെയിനിലെ പുതുവര്‍ഷാഘോഷത്തിന്റെ വീഡിയോയും ഇരുവരും പങ്കുവെച്ചിരുന്നു.
യൂട്യൂബ് ചാനൽ തുടങ്ങിയ കാലം മുതൽ ആരാധകരെക്കുറിച്ചും വാചാലരാവാറുണ്ട് പ്രിയയും നിഹാലും. അവരുടെ ഇഷ്ടാനിഷ്ടങ്ങളും പരിഗണിച്ചാണ് കണ്ടന്റുകൾ ഉൾപ്പെടുത്താറുള്ളത്. യാത്ര, ഭക്ഷണം, കുടുംബത്തിലെ ആഘോഷങ്ങൾ ഇതാണ് ചാനലിലെ പ്രധാന ഉള്ളടക്കം. ഹേറ്റേഴ്സില്ലാത്ത ചാനൽ എന്ന പ്രത്യേകതയുമുണ്ട് ഇവർക്ക്. സസ്പെൻസ് നിലനിർത്തി വീഡിയോ ചെയ്യേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞും നിഹാലും പ്രിയയും എത്തിയിരുന്നു.
about nihal
