Connect with us

സി എസ്സും രൂപയും നേർക്കുനേർ കണ്ടുമുട്ടുമ്പോൾ ; സോണി തന്റെ അച്ഛനെ കാണുന്ന നിമിഷം ആ സത്യം ഞെട്ടിക്കും ; അവിടെയും കല്യാണിയുടെ സ്നേഹം ; മൗനരാഗം വമ്പൻ ട്വിസ്റ്റിലേക്ക്!

Malayalam

സി എസ്സും രൂപയും നേർക്കുനേർ കണ്ടുമുട്ടുമ്പോൾ ; സോണി തന്റെ അച്ഛനെ കാണുന്ന നിമിഷം ആ സത്യം ഞെട്ടിക്കും ; അവിടെയും കല്യാണിയുടെ സ്നേഹം ; മൗനരാഗം വമ്പൻ ട്വിസ്റ്റിലേക്ക്!

സി എസ്സും രൂപയും നേർക്കുനേർ കണ്ടുമുട്ടുമ്പോൾ ; സോണി തന്റെ അച്ഛനെ കാണുന്ന നിമിഷം ആ സത്യം ഞെട്ടിക്കും ; അവിടെയും കല്യാണിയുടെ സ്നേഹം ; മൗനരാഗം വമ്പൻ ട്വിസ്റ്റിലേക്ക്!

ഒട്ടനവധി കഥകളെ കോർത്തിണക്കി മുന്നേറുന്ന മൗനരാഗം അടുത്ത ആഴ്ച ഒരു വമ്പൻ ട്വിസ്റ്റിലേക്ക് കടക്കാൻ പോവുകയാണ്. മൗനരാഗത്തിലെ ഏറ്റവും വലിയ പരാതി കഥ അനാവശ്യ സംഭാഷങ്ങളിലൂടെയും മറ്റും ലാഗ് അടിപ്പിക്കുന്നുണ്ട് എന്നാണ്. അതായത് വലിച്ചു നീട്ടി നല്ലൊരു കഥയെ കുളമാക്കും എന്ന് പലപ്പോഴും കേൾക്കും. എന്നാൽ അടുത്ത ആഴ്ച വലിച്ചു നീട്ടലുകളില്ലാതെ തന്നെ കഥ മുന്നേറും. എങ്ങനെയാണന്നല്ലേ,,,

നമുക്ക് നോക്കാം…

അച്ഛനും മകനും തമ്മിലുള്ള സ്നേഹവും സംഭാഷങ്ങളുമെല്ലാം നൊമ്പരപ്പെടുത്തിയാണ് കടന്നുപോയത്. എന്നാൽ ഇനി കാണാൻ പോകുന്നത് കണ്ട് കണ്ണ് നിറയാൻ പോകുന്നത് സോണി അച്ഛനെ തിരിച്ചറിയുന്ന രംഗം വരുമ്പോഴാണ്. കിരണും സോണിയും അച്ഛനെ കാണാൻ പോകുകയാണ്. അങ്ങനെ വെറുതെ കണ്ട് പിരിയാനല്ല. ഇതുവരെ ആ അച്ഛന് നിഷേധിക്കപ്പെട്ട സ്നേഹം , അതാണ് ഇനി സി എസ് മക്കൾക്കായി നൽകാൻ പോകുന്നത്.

ഈ സഹോദര സ്നേഹത്തിനിടയിലും കിരൺ കല്യാണിയെ മറക്കുന്നില്ല. കല്യാണിയെ രൂപ അംഗീകരിക്കുന്നില്ലെങ്കിലും ആ കുടുംബത്തിനൊപ്പം കല്യാണിയും ഉണ്ട്. കിരൺ സോണിയെയും കൂട്ടി അച്ഛനെ കാണാൻ ചെല്ലുമ്പോൾ കല്യാണിയോടും അവിടേക്ക് വരൻ പറയുന്നുണ്ട്.

പിന്നെ സോണിയെ അച്ഛന് മുന്നിൽ എത്തിക്കുന്നതും നല്ല രസകരമായ കാഴ്‌ചയാണ്. സോണിയ്ക്ക് അറിയില്ലല്ലോ അച്ഛനാണ് ഈ മുന്നിൽ നിൽക്കുന്നതെന്ന്. കല്യാണി ആണല്ലോ ആദ്യം അച്ഛനെ തിരിച്ചറിയുന്നത് . അപ്പോൾ അതെല്ലാം സോണിയെ അറിയിക്കുന്നുണ്ട്.

സി എസ് മുന്നിൽ വന്നു നിന്നാലും സോണി അച്ഛനെ തേടും. കാരണം തൊട്ടുമുന്നിലുള്ള അച്ഛനെ സോണിയക്ക് മനസിലാകില്ല. പിന്നെ അച്ഛനെ തിരിച്ചറിഞ്ഞ ശേഷം സോണിയുടെ കണ്ണ് നിറഞ്ഞു അതിശയത്തോടെ സോണി നോക്കുന്നുണ്ട് .

പിന്നെ സാർ എന്ന വിളിയിൽ നിന്നും അച്ഛൻ എന്ന വിളിയിലേക്ക് മാറുകയാണ്. പിന്നെ നൂൽ കെട്ടിന്റെ ദിവസം അതിനു പിന്നിലെ കഥയും അവിടെ പറയുന്നുണ്ട്… അച്ഛനും മക്കളും തമ്മിലുള്ള വികാര നിർഭരമായ കാഴ്ചകൾ കുറെ കാണിക്കുന്നുണ്ട്. അതിൽ നിന്നെല്ലാം കല്യാണി ഒന്ന് അകന്നു നില്കും . കാരണം വർഷങ്ങൾക്ക് ശേഷം ആ അച്ഛൻ മക്കൾ സ്നേഹം അതിനിടയിൽ താൻ വേണ്ട എന്ന് പറഞ്ഞുതന്നെ കല്യാണി മാറി നിൽക്കുകയാണ്.

പക്ഷെ ഈ സമയം അച്ഛൻ ആ ഞെട്ടിക്കുന്ന സത്യങ്ങളെല്ലാം മക്കളോട് വെളിപ്പെടുത്തുകയാണ്. രാഹുൽ ചെയ്ത ചതിയുടെ കഥകൾ… രൂപയെ തന്നിൽ നിന്നും അകറ്റിയത്. അതോടൊപ്പം വൈകല്യങ്ങളെ വെറുക്കുന്ന ഒരമ്മയായി എങ്ങനെ രൂപ മാറി… ഈ കഥകളൊക്കെ പുറത്തറിയാൻ ഇനി അധികനാളില്ല. എല്ലാം അറിയുന്ന അച്ഛൻ ഇപ്പോൾ എത്തിയിരിക്കുകയാണ്.

അതുപോലെ ഒരു നിധി പോലെ കാത്തുസൂക്ഷിച്ച രൂപയുടെയും മക്കളുടെയും ഓർമ്മകൾ കാണിക്കുകയാണ്. ഫോട്ടോകൾ മാത്രമല്ല, വലിയ ഒരു ചിത്രകാരനായ സി എസ്സിന്റെ പെയിന്റിങ്ങുകളും അതോടൊപ്പം അച്ഛന് അമ്മയോടുള്ള സ്നേഹവും മക്കൾ അവിടെ തിരിച്ചറിയും.

ഈ കാഴ്ചകൾ കിരണിൽ വീണ്ടും പക നിറയ്ക്കുകയാണ്. തന്റെ നല്ലൊരു കുടുംബത്തെ ഇതുപോലെ വേർപെടുത്തിയ രാഹുലിനോട് തീർത്താൽ തീരാത്ത പകയാണ് കിരണിന്. എന്നാൽ അച്ഛൻ അവിടെ കിരണിനോട് സൂക്ഷിക്കാനാണ് പറയുന്നത്. അത്രത്തോളം സൂത്രശാലിയായ കുറുക്കാനാണ് രാഹുൽ.

പിന്നെ അവർ ഒന്നിച്ചു സദ്യ കഴിക്കുന്നതുമെല്ലാം ചേർന്ന നല്ലൊരു ആഴ്ച ആണ് വരാനിരിക്കുന്നത്. അപ്പോൾ അതെല്ലാം കണ്ടു തന്നെ ആസ്വദിക്കാം…

about mounaragam

More in Malayalam

Trending

Recent

To Top