Connect with us

വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി.. മറച്ച് വെയ്ക്കുന്നില്ല, ആ ചിത്രം പുറത്ത്! ഞെട്ടിച്ച് മണിക്കുട്ടൻ ..ചിത്രം പങ്കുവെച്ചതോടെ സ്നേഹം അറിയിച്ച് എത്തി

Actor

വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി.. മറച്ച് വെയ്ക്കുന്നില്ല, ആ ചിത്രം പുറത്ത്! ഞെട്ടിച്ച് മണിക്കുട്ടൻ ..ചിത്രം പങ്കുവെച്ചതോടെ സ്നേഹം അറിയിച്ച് എത്തി

വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി.. മറച്ച് വെയ്ക്കുന്നില്ല, ആ ചിത്രം പുറത്ത്! ഞെട്ടിച്ച് മണിക്കുട്ടൻ ..ചിത്രം പങ്കുവെച്ചതോടെ സ്നേഹം അറിയിച്ച് എത്തി

ഏറെ നാളായി സിനിമയിലും ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞുനിന്ന മണിക്കുട്ടന് കരിയർ ബ്രേക്കായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3. മണികുട്ടനായി ബിഗ് ബോസ്സിൽ പങ്കെടുത്ത് ഒടുവിൽ ആരാധകരുടെ എം കെ യായി മാറി ബിഗ് ബോസ്സിന്റെ വിജയ കിരീടം വരെ ചൂടി നിൽക്കുകയാണ് താരം.

വമ്പിച്ച വോട്ടോടെയാണ് മണിക്കുട്ടൻ ഷോയുടെ വിജയിയായി മാറിയത്. പതിനഞ്ച് വർഷത്തോളം കലാരംഗത്തുനിന്ന് കണ്ടെത്താൻ കഴിയാതെ പോയ വലിയ സ്വപ്നങ്ങളിൽ പലതും മണിക്കുട്ടൻ സ്വന്തമാക്കിയിരിക്കുകയാണ്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് താരം.

ലക്ഷ്മി ഗോപാലസ്വാമിയും മണിക്കുട്ടനും‍ അമ്മയുടേയും മകന്റേയും വേഷത്തിൽ എത്തിയ ചിത്രമായിരുന്നു 2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട്.അമ്മയുടേയും മകന്റേയും ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന സിനിമയായിരുന്നു ഇത്

ഗായകൻ യേശുദാസ് ചിത്രത്തിൽ പാടി അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചലച്ചിത്രത്തിനുണ്ട്. ക്രൈമും പ്രണയവും ത്രില്ലറും എല്ലാം കൂടി ചേർന്ന സിനിമ കൂടിയായിരുന്നു ബോയ്ഫ്രണ്ട്. ഒരുപക്ഷെ ലക്ഷ്മി ഗോപാലസ്വാമി ആദ്യമായി ഒരു കോളജ് വിദ്യാർഥിയുടെ അമ്മയുടെ വേഷം ചെയ്യുന്നതും ബോയ്ഫ്രണ്ടിലായിരിക്കണം. മണിക്കുട്ടന്റെ സിനിമാ കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്ന് കൂടിയാണ് ബോയ്ഫ്രണ്ടിലെ രമേശൻ.

ഇപ്പോൾ നടൻ മണിക്കുട്ടൻ ലക്ഷ്മി ഗോപാലസ്വാമിയെ പതിനാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. അമ്മയുടെ മീറ്റിങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അമ്മയും മകനും വീണ്ടും കണ്ടുമുട്ടിയതും ഓർ‌മകൾ പുതുക്കിയതും. ഇരുവരും ചേർന്ന് പകർ‌ത്തിയ ചിത്രങ്ങളും മണിക്കുട്ടൻ സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചു.

‘ബോയ് ഫ്രണ്ട് സിനിമയിൽ ഒരുമിച്ച് അഭിനയിച്ച് പതിനാറ് വർഷങ്ങൾ പിന്നിടുമ്പോൾ പതിനേഴിന്റെ സൗന്ദര്യത്തിൽ ലക്ഷ്മി ചേച്ചിയോടൊപ്പം’ എന്നാണ് ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മണിക്കുട്ടൻ കുറിച്ചത്. നന്ദിയും സ്നേഹവും അറിയിച്ച് ലക്ഷ്മി ഗോപാലസ്വാമിയും എത്തിയിട്ടുണ്ട്.

നടൻ ഗണേഷ് കുമാറാണ് ചിത്രത്തിൽ മണിക്കുട്ടന്റെ അച്ഛനായി അഭിനയിച്ചത്. ശ്രീനിവാസൻ, മുകേഷ്, ഹരിശ്രീ അശോകൻ, അഗസ്റ്റിൻ, ലാലു അലക്സ്, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ നിഷാദും സുജാത മോഹനും ചേർന്ന് ആലപിച്ച ഓമനെ കുഞ്ഞേ നിന്നെ എന്ന ഗാനം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത്. ഈ പാട്ടിലാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ കഥാപാത്രത്തിന്റേയും മണിക്കുട്ടന്റെ മകൻ കഥാപാത്രത്തിന്റേയും ബന്ധത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. നായികയായി തിളങ്ങിയിരുന്ന ലക്ഷ്മി ഗോപാലസ്വാമിയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു ബോയ്ഫ്രണ്ടിലെ നന്ദിനി.

Continue Reading
You may also like...

More in Actor

Trending

Recent

To Top