പെട്ടെന്നൊരു നാളിൽ അയാൾ നല്ലൊരു നടനായി, തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ചേക്കേറി! വർഷങ്ങൾക്കിപ്പുറം ഞങ്ങൾ വീണ്ടും കണ്ടു മുട്ടി, ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു; സിദ്ധാര്‍ത്ഥുമായുള്ള സൗഹൃദത്തെക്കുറിച്ച് സാന്ത്വനത്തിലെ സേതുവേട്ടൻ

സാന്ത്വനം പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് ആവനൂർ. സീരിയലിൽ ദേവി ഏട്ടത്തിയുടെ സഹോദരൻ സേതു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ബിജേഷ് എന്ന പേരിനെക്കാളും ‘ സേതു’ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ബിജേഷ്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്.
അഭിനേതാവായ സിദ്ധാര്‍ത്ഥ് വേണുഗോപാലിനെക്കുറിച്ച് വാചാലനായുള്ള ബിജേഷിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ബിജേഷ് കുറിച്ചത് ഇങ്ങനെയാണ്..
വർഷങ്ങൾക്കു മുൻപ് എന്റെ ബ്യൂട്ടി പാർലറിൽ വരാറുണ്ടായിരുന്നു സിദ്ധു. അന്ന് ചെറിയ തോതിൽ അഭിനയം തുടങ്ങിയതാണ് അദ്ദേഹം. ഞങ്ങൾ ഒന്നിച്ചു കുറെ സംസാരിക്കുമാരുന്നു. സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും. പെട്ടെന്നൊരു നാളിൽ അയാൾ നല്ലൊരു നടനായി. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് ചേക്കേറി. വർഷങ്ങൾക്കിപ്പുറം ഞങ്ങൾ വീണ്ടും ഒരു ഷോയുടെ ഭാഗമായി കണ്ടു മുട്ടിയപ്പോൾ.
എന്നോടവൻ ചോദിച്ചു. ഒടുവിൽ എത്തിയല്ലേ. സ്വപ്നം കണ്ടത് പോലെ. ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടുമ്പോൾ എവിടെയോ എന്റെ കണ്ണ് നിറഞ്ഞിരുന്നു. അവനും അമ്മയും കുറെ നേരം ഒപ്പം ഇരുന്നു. എന്നോട് വീട്ടിലേക്കു വരണം എന്നൊക്കെ പറഞ്ഞു പിരിഞ്ഞപ്പോൾ. ഒരു സ്വപ്നത്തിന്റെ തുടക്കം ഓർമ്മവന്നു. ഇനിയും ഉയരങ്ങൾ താണ്ടാൻ അവനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നുമായിരുന്നു ബിജേഷ് കുറിച്ചത്.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് ബിജേഷിന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. രണ്ടുപേരും ഇനിയും ഉയരങ്ങളില്‍ എത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ, ചേട്ടന്‍ സ്വപ്‌നം കാണുന്നത് പോലെ ഉയരങ്ങളില്‍ എത്തട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ഉറപ്പായും ഉയരങ്ങളില്‍ എത്തട്ടെ, എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്. ഈ സിദ്ധു എവിടെപ്പോയി, ഒന്നിലും കാണുന്നില്ലല്ലോ എന്ന ചോദ്യവും പോസ്റ്റിന് താഴെയുണ്ട്.
അവതാരകനായി തുടക്കം കുറിച്ച് കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായി മാറുകയായിരുന്നു സിദ്ധാര്‍ത്ഥ്. പഠനകാലത്ത് തന്നെ അഭിനയമോഹം ഉണ്ടായിരുന്നു. പ്രൊഫഷണല്‍ നാടകങ്ങളിലും സജീവമായിരുന്നു അദ്ദേഹം. ഭാഗ്യജാതകം, കസ്തൂരിമാന്‍ തുടങ്ങിയ പരമ്പരകളിലെ സിദ്ധാര്‍ത്ഥിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടക്കാലത്ത് ടെലിവിഷനില്‍ നിന്നും ഇടവേളയെടുത്ത താരം ബിഗ് സ്‌ക്രീനിലും സാന്നിധ്യം അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കിട്ടും സിദ്ധാര്‍ത്ഥ് എത്താറുണ്ട്.
മലയാളികൾക്ക് ഇഷ്ടമുള്ള കുടുംബമാണ് കീർത്തി സുരേഷിന്റേത്. കഴിഞ്ഞ ദിവസം മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോഗത്തിൽ കീർത്തി സുരേഷിന്റെ പിതാവും...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....