Connect with us

വീണ എന്ന പേരിൽ ദത്തനെ വിളിച്ചത് സന ; എല്ലാ കള്ളവും പൊളിഞ്ഞു; അവളെ മുന്നോട്ട് നടക്കാൻ വിടാതെ ദത്തൻ തടഞ്ഞുനിർത്തി; പ്രണയം തേടി നോവൽ ഇരുപത്തിമൂന്നാം അധ്യായം!

Malayalam

വീണ എന്ന പേരിൽ ദത്തനെ വിളിച്ചത് സന ; എല്ലാ കള്ളവും പൊളിഞ്ഞു; അവളെ മുന്നോട്ട് നടക്കാൻ വിടാതെ ദത്തൻ തടഞ്ഞുനിർത്തി; പ്രണയം തേടി നോവൽ ഇരുപത്തിമൂന്നാം അധ്യായം!

വീണ എന്ന പേരിൽ ദത്തനെ വിളിച്ചത് സന ; എല്ലാ കള്ളവും പൊളിഞ്ഞു; അവളെ മുന്നോട്ട് നടക്കാൻ വിടാതെ ദത്തൻ തടഞ്ഞുനിർത്തി; പ്രണയം തേടി നോവൽ ഇരുപത്തിമൂന്നാം അധ്യായം!

സനയുടെ പ്രണയം തേടിയുള്ള യാത്ര പതിനഞ്ചാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ അറിയിക്കണം.

അടുത്ത ദിവസം രാവിലെ തന്നെ സന എഴുന്നേറ്റു. റസിയമ്മയെ സഹായിക്കുന്നു എന്ന വ്യാജേന അടുക്കളയിൽ ചുറ്റിപ്പറ്റി നടന്ന് ഫോൺ എടുത്തുനോക്കുകയും വെക്കുകയും ഒക്കെ ചെയ്തു.

“സനാ… ആ മുറം ഇങ്ങ് എടുത്തിട്ട് വന്നേ…” റസിയമ്മ മുറ്റത്തുനിന്നും സനയെ വിളിച്ചു…

പൂക്കൾക്ക് ചുറ്റും വലം വെക്കുന്ന കരിവണ്ടിനെ പോലെ ഫോണിന് ചുറ്റും സന വലം വച്ചുനടക്കുകയായിരുന്നു. റസിയമ്മയുടെ വിളി കേട്ടപ്പോൾ മുറവും എടുത്തുകൊണ്ട് സന മുറ്റത്തിറങ്ങി.

” ഹും ഈ റസിയമ്മ ഉള്ള ജോലിയൊക്കെ ഇപ്പോൾ എന്റെ തലയിൽ വച്ചുതരും.” മനസ്സിൽ പറഞ്ഞ് കോഴിക്കൂടിന് പിന്നിലേക്ക് ചെന്നപ്പോൾ അവിടെ നിറയെ ചുവന്നു തുടുത്തുനിൽക്കുന്ന കുഞ്ഞു തക്കാളികൾ.
റസിയമ്മ ഓരോന്നും കത്തിവച്ചു കട്ട് ചെയ്തിടുന്നുണ്ട്.

” ഇതൊന്നും വളർന്നില്ലല്ലോ ഉമ്മാ… പിന്നെങ്ങനെ ഇത്രയും നിറം വച്ചു… ” മുറം താഴത്തേക്ക് ഇട്ട് സന കുഞ്ഞു തക്കാളികൾ പിടിച്ചു നോക്കി…

“അത് അത്രയേ വളരു… നാടൻ തക്കാളിയാണ്… നല്ല പുളിപ്പ് കാണും… ” സനയ്ക്ക് നേരെ ഒരു തക്കാളി നീട്ടികൊണ്ട് റസിയമ്മ പറഞ്ഞു. “

പുളിപ്പ് എന്ന് പറഞ്ഞുകേട്ടപ്പോൾ തന്നെ സനയുടെ വായിൽ അണക്കെട്ട് പൊട്ടിവീണ പോലെ വെള്ളം ഊർന്നിറങ്ങി. അവൾ കൊതിയോടെ ആ തക്കാളിപ്പഴം വാങ്ങി കടിച്ചു.

പല്ലിനെ പോലും മരവിപ്പിക്കുന്ന പുളി… ” ഓ എന്റെ ഉമ്മാ… ഇത് എന്തൊരു പുളിയാണ്…”

റസിയമ്മ സനയുടെ ഭാവങ്ങൾ കണ്ട് ചിരിക്കാൻ തുടങ്ങി…

നിങ്ങൾ മനുഷ്യന്റെ വാ കേടാക്കി…. അങ്ങനെ പറഞ്ഞെങ്കിലും സന ആ പുളിപ്പ് ആസ്വദിച്ചു.. തക്കാളി കഴിച്ചിട്ട് അതിന്റെ തണ്ടു ഭാഗം ചെടികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞു…

റസിയമ്മ ഈ സമയം തക്കാളിപ്പഴങ്ങൾ ഓരോന്നും ശ്രദ്ധാ പൂർവം മുറത്തിലേക്ക് അടർത്തിയിട്ടു.
” സന.. നീ ഒരു കവറെടുത്തു ഇതിൽ നിന്നും കുറച്ചു ആശയ്ക്ക് കൊടുക്ക്… “

അവൾ കവർ എടുക്കാനായി തിരിഞ്ഞതും, വീണ്ടും റസിയമ്മ..

” ആഹ് നീ ഒരു കവറിൽ സാറിന്റെ വീട്ടിലും കൊടുക്ക്. അന്നവിടെ നിന്നും പച്ചക്കറിയൊക്കെ തന്നതല്ലേ… ?”

സനയ്ക്ക് ആ വാക്കുകളോട് എങ്ങനെ പ്രതികരിക്കണം എന്നറിയില്ല. സന വേഗം അകത്തേക്ക് ഓടി..

” ഈ ഡ്രെസ് കൊള്ളില്ല… ഹാ… ആ പച്ചയും വെള്ളയും ചുരിദാർ ഇടാം… ആയോ അത് വേണ്ട… ശേ ഏത് ഉടുപ്പ് ഇടും. ” സനയ്ക്ക് ഒരു വസ്ത്രവും തൃപ്തിയായില്ല..

കണ്ടാൽ ഇവിടെക്കായിട്ട് പുതിയ ഉടുപ്പെടുത്തിട്ടു എന്ന് തോന്നുകയും അരുത് എന്നാൽ നല്ല ഭംഗി വേണം താനും. അവസാനം ഒരു ചുവന്ന പാവാടയും ഉടുപ്പും ഇട്ട് അവൾ കവറുമായി മുറ്റത്തേക്കിറങ്ങി…

“ഹാ നീ ഇത് എവിടെ പോകുന്നു. ” റസിയമ്മയുടെ ആ ചോദ്യം ശരിക്കും സനയെ നാണം കെടുത്തി…

“അതുപിന്നെ സാറിന്റെ വീട്ടിലോട്ട് പോകുന്നില്ലേ.. വീട്ടിൽ നിൽക്കുന്ന കോലത്തിൽ പോകാൻ പറ്റുമോ?” സന വലിയ കാര്യത്തോടെ ചോദിച്ചു.

“ആ നീ സമയം കളയാതെ ചെല്ല്… ”

അങ്ങനെ സന ആദ്യം സാറിന്റെ വീട്ടിലേക്ക് തന്നെ നടന്നു. തിരിച്ചു വരുമ്പോൾ ആശയുടെ വീട്ടിൽ പോകാം. ഇല്ലെങ്കിൽ ആശയും എനിക്കൊപ്പം വരാനായിട്ട് നിൽക്കും.

ദത്തന്റെ വീട്ടിലേക്ക് അല്പം ഒതുക്കത്തോടെ സന നടന്നുകയറി. ദത്തൻ ബൈക്ക് കഴുകിക്കൊണ്ടിരിക്കുന്നു. ഒപ്പം തന്നെ അമ്മയും ഉണ്ട്.

സാറിന്റെ അമ്മെ… എന്നും വിളിച്ചു സന ഒരു കവർ അമ്മയ്ക്ക് മുന്നിലേക്ക് നീട്ടി…

” ഇതെന്താ… വീട്ടിൽ വിളഞ്ഞതാണോ ? എന്നും ചോദിച്ച് ദത്തന്റെ ‘അമ്മ തക്കാളി എടുത്തു നോക്കി… “

സന ദത്തനെ നോക്കിയെങ്കിലും ദത്തൻ ഒരു പരിചയവും കാണിക്കാതെ ബൈക്ക് കഴുകുന്ന ശ്രദ്ധയിൽ ഇരുന്നു.

” നല്ല പുളിപ്പുള്ള തക്കാളിയാണ്. പച്ചയ്ക്ക് തിന്നാൽ പല്ലു പുളിക്കും” ദത്തൻ ശ്രധിക്കാനെന്നോണം സന പറഞ്ഞു.

അപ്പോഴും ദത്തനു ഒരു കുലുക്കവുമില്ല…

” ഇതെന്താ ഒന്ന് നോക്കുക പോലും ചെയ്യാത്തത്. ” സനയ്ക്ക് ആകെ നിരാശ തോന്നി…

“ബാ മോളെ… ഇന്നിത്തിരി പായസം വച്ചായിരുന്നു… കുടിച്ചിട്ട് പോകാം.. ” ‘അമ്മ വിളിച്ചപ്പോൾ അത്രയും നേരം വീട്ടിൽ നിൽക്കാമല്ലോ എന്ന് കരുതി സന അകത്തേക്ക് നടന്നു.

എങ്കിലും ആ വീട്ടിലേക്ക് ചെന്നുകയറിയ സന്തോഷം സനയ്ക്ക് തോന്നിയില്ല…

” ഇന്ന് ദത്തന് പിറന്നാളാണ്….പായസം എടുത്തു കൈയിൽ കൊടുത്തുകൊണ്ട് ‘അമ്മ പറഞ്ഞു.”

നിരാശപ്പെട്ടു നിന്ന സനയുടെ മുഖം ഒന്ന് ചിരിതൂകി.

ആണോ… അതിന്റെ പായസമാ? സന ഉത്സാഹത്തോടെ ചോദിച്ചപ്പോൾ അതെയെന്ന് അമ്മയും മൂളി…

” അതെ അതിന്റെ പായസമാണ്… എന്നിട്ട് ഒരു ആശംസ പോലും പറയാതെ നിന്നങ്ങ് കുടിക്കുവാ?” ആ പറഞ്ഞത് ദത്തൻ ആയിരുന്നു…

” സനയുടെ തൊട്ടരികിൽ വന്ന് നിന്ന് പറഞ്ഞപ്പോൾ മറുപടി പറയാൻ പോലും ആവാതെ സന വിറച്ചുപോയി”

ശ്വാസം പിടിച്ചുവച്ച പോലെ ഒരുനിമിഷം നിന്നിട്ട് സന, ഹാപ്പി ബെർത്ത് ഡേ സാർ”

“അയ്യേ ഇതെന്തോന്ന്? ഹാ ആയിക്കോട്ടെ? താങ്ക് യു” ദത്തൻ ചിരിയോടെ പറഞ്ഞു.

പിന്നെ എന്താ പരുപാടി വെക്കേഷൻ ആയിട്ട്? ദത്തൻ ചോദിച്ചു.

“ഒന്നുമില്ല.. ടി വി കാണും പിന്നെ ഇടയ്ക്ക് അടുക്കള പണി.. അത്രതന്നെ… “

അപ്പോൾ എങ്ങും പോകില്ലേ?

എവിടെ പോകാൻ ? ഇടയ്ക്ക് ആശയുടെ വീട്ടിൽ പോകും .. ചിലപ്പോൾ ആശ എന്റെ വീട്ടിൽ വരും”

“മും…. സനയ്ക്ക് ഫോൺ ഉണ്ടോ? ദത്തൻ ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷമാണ് അത് ചോദിച്ചത്.

സന ആ ചോദ്യം കേട്ടപ്പോൾ ഒന്ന് മുഖം തിരിച്ചു… ” ഇല്ല എനിക്ക് ഫോണൊന്നുമില്ല” സന പായസം കുടിച്ച കപ്പ് കഴുകിക്കൊണ്ട് പറഞ്ഞു….

”അമ്മ ആ സമയം മുറ്റത്തേക്ക് ഇറങ്ങിയിരുന്നു. അത് നോക്കാനെന്നോണം സനയും മുറ്റത്തേക്ക് ഇറങ്ങാൻ നേരം തൊട്ട് മുന്നിലായിട്ട് ദത്തൻ നിന്നു. അയാൾ അവളെ തന്നെ നോക്കിയാണ് നിൽക്കുന്നത്. അവൾ അത് അറിഞ്ഞെങ്കിലും അറിഞ്ഞില്ലെന്ന് ഭാവിച്ചു മുറ്റത്തേക്ക് വീണ്ടും നടക്കാൻ ശ്രമിച്ചു. പെട്ടന്ന് ദത്തൻ കൈ കൊണ്ട് മുന്നിൽ വച്ചിട്ട് അതും തടഞ്ഞു…

” വീണ ആരാണെന്ന് സാർ കണ്ടുപിടിച്ചു കഴിഞ്ഞു, അതാണ് ഇപ്പോൾ ചോദിക്കാൻ വരുന്നത്.. എന്താ പറയുക… ആശയാണ് വിളിച്ചത് എന്ന് പറയാം…. ” മനസ്സിൽ കണക്ക് കൂട്ടിയിട്ട് സന ദത്തനോട് പറയാനെന്നോണം ഭവിച്ചപ്പോൾ.

“താൻ പിന്നെ ബുക്ക് ഒന്നും വാങ്ങാൻ വന്നില്ലല്ലോ ? വരണെ എന്ന് ഞാൻ പറഞ്ഞതല്ലേ? എന്താ വരാഞ്ഞത് ?” ദത്തൻ അതും പറഞ്ഞ് പിന്നോട്ട് മാറിനിന്നു..

സനയ്ക്ക് പെട്ടന്ന് ശ്വാസം തിരികെ കിട്ടിയ ആശ്വാസം തോന്നി….

ഓ ഞാൻ കരുതി പെട്ട് പോയി എന്ന്…. അതും മനസ്സിൽ പറഞ്ഞ് സന ഒന്ന് കൂൾ ആയി…

പിന്നങ്ങ് മടിച്ചു.. റിസൾട്ട് വന്നിട്ട് വരാമെന്ന് കരുതി…. സന പറഞ്ഞു..

ആ അടിപൊളി… റിസൾട്ട് വന്നാൽ ഒന്നിനും സമയം കിട്ടില്ല കുട്ടിയെ.. പിന്നെ താൻ സയൻസ് എടുക്ക്… അതാകുമ്പോൾ പ്ലസ് ടു കഴിഞ്ഞു എന്തുവേണമെങ്കിലും പഠിക്കാമല്ലോ..? ഇനി അഥവാ അത് കഴിഞ്ഞു ഡോക്ടർ ആകേണ്ട എന്ന് തോന്നിയാലും കുഴപ്പമില്ല….” ദത്തൻ പറഞ്ഞു.

ശരി സാർ.. ഞാൻ പൊയ്‌ക്കോട്ടേ…സനയുടെ ഉള്ളിലെ ഭയം അകാരണമായി കൂടിക്കൂടി വന്നു. കള്ളത്തരം ചെയ്തതുകൊണ്ടാണോ ദത്തൻ അടുത്തുനില്കുന്നതാണോ കാരണം എന്ന് സന ചിന്തിച്ചു.

എന്താ ഇത്ര ധൃതി? വേറെ എവിടെയെങ്കിലും പോകുന്നുണ്ടോ? ദത്തൻ ചോദിച്ചു…

ഹാ അതെ സാർ.. ആശയുടെ വീട്ടിൽ ഇത് കൊടുക്കണം… സന കിട്ടിയ അവസരത്തിൽ പറഞ്ഞു…

എന്നാൽ പിന്നെ ആശയുടെ വീട്ടിൽ കൊടുത്തിട്ട് വന്നാൽ മതിയായിരുന്നല്ലോ ? അപ്പോൾ പതിയെ പോകാമായിരുന്നില്ലേ ? ” ദത്തൻ വിടുന്ന മട്ടില്ല .

“അതുശരിയാ,,, അപ്പോൾ രണ്ടാൾക്കും കൂടി ഇവിടേക്ക് വരാമായിരുന്നില്ലേ? മോൾ പോയിട്ട് ആശ മോളെയും കൊണ്ട് വാ… പായസം കുടിക്കാമല്ലോ?” ദത്തന്റെ ‘അമ്മ അവിടേക്ക് വന്നുകൊണ്ട് പറഞ്ഞു.

ആ അപ്പോൾ അങ്ങനെ ചെയ് സന.. വരുമ്പോളേക്കും ഞാൻ ഒരു ബുക്ക് തരാം… ദത്തനും പറഞ്ഞു…

“ശരി സാർ.. ഞാൻ പോയിട്ട് വരാം സാറിന്റെ അമ്മെ ” അതും പറഞ്ഞ് സന അവിടെ നിന്നും ഇറങ്ങി…

റോഡിലേക്ക് നടന്നു കയറിയപ്പോഴാണ് സനയ്ക്ക് ജീവൻ നേരെ വീണത്. തിരിഞ്ഞുപോലും നോക്കാതെ സന വേഗത്തിൽ നടന്നു. അഹ്സയോട് എല്ലാം പറയണം. എനിക്ക് വയ്യ ഇങ്ങനെ ശ്വാസം പിടിച്ചിരിക്കാൻ.അങ്ങനെ സന വേഗം നടന്നു…(തുടരും )

about pranayam thedi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top