Malayalam
ഹൃത്വിക് വീണ്ടും പ്രണയത്തിൽ വീഡിയോയിൽകണ്ട പെൺകുട്ടിയോട് തോന്നിയ കൗതുകം , ആ ചങ്ങാത്തം പ്രണയത്തിലേക്ക് ഹൃത്വിക്കിന്റെ പ്രണയ കഥ ഇങ്ങനെ!
ഹൃത്വിക് വീണ്ടും പ്രണയത്തിൽ വീഡിയോയിൽകണ്ട പെൺകുട്ടിയോട് തോന്നിയ കൗതുകം , ആ ചങ്ങാത്തം പ്രണയത്തിലേക്ക് ഹൃത്വിക്കിന്റെ പ്രണയ കഥ ഇങ്ങനെ!
ഇപ്പോൾ സോഷ്യല്‍ മീഡിയയിലെങ്ങും ഹൃത്വിക് റോഷന്റെ പ്രണയമാണ് ചര്‍ച്ചാ വിഷയം. 2014 ല്‍ മുന്‍ ഭാര്യ സൂസെയ്ന്‍ ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഹൃത്വിക് പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. മുംബൈയിലെ ഒര റെസ്‌റ്റോറന്റില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ കരം പിടിച്ചു കൊണ്ട് പുറത്തേക്ക് വരുന്ന ഹൃത്വിക് റോഷന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് താരം പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്.
പിന്നാലെ ആ യുവതി നടിയും ഗായികയുമായ സബ ആസാദാണെന്ന് തിരിച്ചറിയുകയായിരുന്നു.ഹൃത്വിക്കും സബയും പ്രണയത്തിലാണെന്നതിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന ഹൃത്വിക്കിന്റെ കുടുംബ ചിത്രം. സോഷ്യല്‍ മീഡിയയില്‍ വൈറലായ താരത്തിന്റെ കുടുംബ ചിത്രത്തില്‍ സബയും ഉണ്ടായിരുന്നു. ഇതോടെ പ്രണയം ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. അധികം വൈകാതെ വിവാഹവുമുണ്ടാകുമെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സബ ഹൃത്വിക്കിന്റെ കുടുംബത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്.സബയും ഹൃത്വിക്കും പ്രണയത്തിലാകുന്നത് ട്വിറ്ററിലൂടെയാണെന്നാണ് റിപ്പോര്‍ട്ടകള്‍ പറയുന്നത്.
”കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ഇരുവരും പ്രണയത്തിലാണ്. ഇരുവരും ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാല്‍ അത് സത്യമല്ലെന്ന് വ്യക്തമാവുകയായിരുന്നു. ഇരുവരും ട്വിറ്ററിലൂടെയായിരുന്നു പരിചയപ്പെട്ടത്” എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
സബ അഭിനയിച്ചൊരു വീഡിയോ ഹൃത്വിക്ക് ലൈക്ക് ചെയ്യുകയുയം ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്യുന്നതോടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഹൃത്വിക്കിന്റെ ട്വീറ്റിന് നന്ദി പറഞ്ഞു കൊണ്ട് സബ എത്തുകയായിരുന്നു. ഇത് പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. ”അവര്‍ തങ്ങളുടെ പ്രണയം മറച്ചുവെക്കുന്നില്ല. അവര്‍ക്കിടയില്‍ പരസ്പര ബഹുമാനമുണ്ട്. ചിലര്‍ സബയെ വിധിക്കുകയും ഭാഗ്യവതിയാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. പക്ഷെ അവര്‍ രണ്ടു പേരും സ്വന്തമായി ചിന്തിക്കാന്‍ സാധിക്കുന്ന രണ്ട് മുതിര്‍ന്ന വ്യക്തികളാണ്. അവള്‍ ഗായികയും നടിയുമാണ്. അവളുടെ വ്യക്തിത്വമാണ് ഹൃത്വിക്കിനെ ആകര്‍ഷിച്ചത്. രണ്ടു പേരുടേയും കാഴ്ചപ്പാടുകള്‍ ചേര്‍ന്നു നില്‍ക്കുന്നതാണ്. അതാണ് അവരെ ഒരുമിപ്പിക്കുന്നത്” എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.നേരത്തെ വൈറലായ കുടുംബ ചിത്രത്തില്‍ ഹൃത്വിക്കിന്റെ മക്കളായ ഹൃദാന്‍ റോഷനും ഹ്രീഹാന്‍ റോഷനുമുണ്ട്. പിങ്കി റോഷനും ചിത്രത്തിലുണ്ട്. ചിത്രത്തിന് സബ കമന്റും ചെയ്തിട്ടുണ്ട്.
തന്റെ ഏറ്റവും മികച്ച ഞായറാഴ്ചയാണിതെന്നായിരുന്നു സബയുടെ കമന്റ്. കാര്യങ്ങള്‍ ഇത്രത്തോളം ആയ സ്ഥിതിയ്ക്ക് അധികം വൈകാതെ തന്നെ ഹൃത്വിക്കും സബയും തമ്മിലുള്ള വിവാഹം ഉണ്ടാകുമെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ സൂസെയ്ന്‍ ഖാനെ ഹൃത്വിക് വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇരുവരും 2014 ല്‍ പിരിയുകയായിരുന്നു. സൂസെയ്നുമായി സബയ്ക്കും നല്ലസൗഹൃദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ സബയെ പ്രശംസിച്ചു കൊണ്ട് സൂസെയ്ന്‍ എത്തിയിരുന്നു. ഹൃത്വിക്കും സബയും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും എത്തുകയാണ്.
അതേസമയം വാർ ആണ് ഹൃത്വിക് റോഷന്‍റെ അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമ വന്‍ വിജയമായി മാറിയിരുന്നു. താരത്തിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് ഹൃത്വിക് ഇപ്പോള്‍ അഭിനയിക്കുന്നത്. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അവതരിപ്പിക്കുന്നത്. റോക്കറ്റ് ബോയ്സ് എന്ന സീരീസിലാണ് സബ അവസാനമായി അഭിനയിച്ചത്. ഗായികയായും സാന്നിധ്യം അറിയിച്ച താരമാണ് സബ ആസാദ്.
about hrithik roshan