Connect with us

ഒരു കാലത്ത് തന്നെ ജീവിച്ചവരെ രണ്ടുകാലഘട്ടമായി തിരിച്ച വിപ്ലവം ; വൈകാരികമായി കണ്ടിരുന്ന ഒരുപാട് ചിന്താഗതികൾ തൂത്തെറിഞ്ഞ സോഷ്യൽ മീഡിയ കടന്നുകയറ്റം; പ്രണയം തേടിയലഞ്ഞവരെ ഒരു കുടക്കീഴിലാക്കിയതും ഇതുതന്നെ ; പ്രണയം തേടി നോവൽ ഭാഗം 31 !

Malayalam

ഒരു കാലത്ത് തന്നെ ജീവിച്ചവരെ രണ്ടുകാലഘട്ടമായി തിരിച്ച വിപ്ലവം ; വൈകാരികമായി കണ്ടിരുന്ന ഒരുപാട് ചിന്താഗതികൾ തൂത്തെറിഞ്ഞ സോഷ്യൽ മീഡിയ കടന്നുകയറ്റം; പ്രണയം തേടിയലഞ്ഞവരെ ഒരു കുടക്കീഴിലാക്കിയതും ഇതുതന്നെ ; പ്രണയം തേടി നോവൽ ഭാഗം 31 !

ഒരു കാലത്ത് തന്നെ ജീവിച്ചവരെ രണ്ടുകാലഘട്ടമായി തിരിച്ച വിപ്ലവം ; വൈകാരികമായി കണ്ടിരുന്ന ഒരുപാട് ചിന്താഗതികൾ തൂത്തെറിഞ്ഞ സോഷ്യൽ മീഡിയ കടന്നുകയറ്റം; പ്രണയം തേടിയലഞ്ഞവരെ ഒരു കുടക്കീഴിലാക്കിയതും ഇതുതന്നെ ; പ്രണയം തേടി നോവൽ ഭാഗം 31 !

സനയുടെ പ്രണയം തേടിയുള്ള യാത്ര മുപ്പത്തിയൊന്നാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ യൂട്യൂബ് ചാനെൽ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ അറിയിക്കണം.

എസ് എസ് എൽ സി റിസൾട്ട് വന്നതോടുകൂടി, സനയുടെ ജീവിതത്തിൽ വലിയ ഒരു മാറ്റം കടന്നുവന്നു. ഇനി എന്ത് പഠിക്കണം എന്നുള്ളത് വലിയ ചോദ്യചിഹ്നമായി. അതേസമയം ആശയുടെ കാര്യത്തിൽ സയൻസ് എടുക്കണം എന്നുള്ളത് ആദ്യം മുതലുള്ള തീരുമാനമായിരുന്നു. സയൻസ് എടുത്താൽ ഒന്നുകിൽ ഡോക്ടർ ആകാം അല്ലെങ്കിൽ എഞ്ചിനീയർ ആകാം.

സനയ്ക്ക് മാത്രം ഒന്നിനും താല്പര്യം തോന്നിയില്ല. ഏറെ നേരം തനിച്ചിരുന്നാലോചിച്ച ശേഷം സന ഫോൺ എടുത്തു. തിരക്കുകൾ കൂടിയപ്പോൾ സനയും ദത്തനുമായുള്ള സംസാരങ്ങളും കുറഞ്ഞിരുന്നു.

സന ദത്തനെ വിളിച്ചു….

ഏറെ നാളുകൾക്ക് ശേഷം വിളിക്കുന്നതുകൊണ്ടോ എന്തോ സനയുടെയും ദത്തന്റെയും സംസാരത്തിൽ ഒരു അകലം നിഴലിച്ചു.
“എന്തൊക്കെയുണ്ട് പറയ്… ദത്തൻ വലിയ കൗതുകമൊന്നുമില്ലാതെ ചോദിച്ചു…”

” എന്തുപറയാൻ, ഇനി എന്ത് ? എന്ന അവസ്ഥ…. സയൻസ് തന്നെയാണ് എല്ലാവരും പറയുന്നത്. ” സന വിഷാദ ഭാവത്തിൽ പറഞ്ഞു.

” അതുമതി… നല്ലതുതന്നെ… ദത്തന്റെ മറുപടി…

” എങ്ങനെയാണ് അത് നല്ലത് എന്നൊക്കെ ഞാൻ തീരുമാനിക്കുക. എന്തൊക്കെ പഠിക്കാൻ ഉണ്ടെന്നോ, എന്ത് പഠിച്ചാൽ ഏത് ജോലി കിട്ടുമെന്നോ ഒന്നും എനിക്കറിയില്ല…. സയൻസ് എന്ന് പറഞ്ഞിട്ട് ഡോക്ടർ എഞ്ചിനീയർ… അതേയുള്ളോ…” സന കടിച്ചുപിടിച്ച സങ്കടത്തിൽ ചോദിച്ചു.

” ദത്തന്റെ ചിരിയുടെ ശബ്ദം ഉയർന്നു……

” അതാണോ എന്റെ സനക്കുട്ടിയുടെ സങ്കടം, ആശയോട് സംസാരിച്ചില്ലേ സന…. ”

” ആശയുടെ ഏട്ടന്മാർ അവൾക്ക് പറഞ്ഞുകൊടുത്തു സയൻസ് എടുക്കാൻ. അതുകൊണ്ട് അവൾ സയൻസ് എടുക്കുന്നു… ” സന പറഞ്ഞു.

” സനയുടെ ഏട്ടൻ ഒന്നും പറഞ്ഞുതന്നില്ലേ… ?” ദത്തൻ ചോദിച്ചു.

“ഹാ ബെസ്റ്റ് ഇക്കാക്ക ഒരുകാര്യവും ചോദിച്ചില്ല… “സന പിന്നെ ഒന്നും മിണ്ടിയില്ല …..

അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം , ” സനയ്ക്ക് എന്താണ് വേണ്ടത്? ദത്തൻ ചോദിച്ചു…

” അറിയില്ല എനിക്കറിയില്ല…എനിക്ക് വിഷമം വരുന്നു… കരയാൻ തോനുന്നു.,.. ഒന്നും അറിയില്ല… സനയുടെ വേദന അവൾക്ക് അത്രമേൽ തൊട്ടറിയാൻ സാധിക്കുന്നതായിരുന്നു.

ആ വാക്കുകളിലൂടെ ദത്തനും അറിഞ്ഞു…

” എഡോ ഇതിൽ വലിയ കാര്യമില്ല. മൂന്ന് ഓപ്ഷൻ ഉണ്ട്. സയൻസ് കൊമേഴ്‌സ് ഹ്യൂമാനിറ്റിസ്.. ഇതിൽ തനിക്ക് ഒരെണ്ണം എടുക്കാം… സയൻസ് എടുത്താൽ പിന്നെ അതായത് പ്ലസ് ടു കഴിഞ്ഞ് ഡോക്ടർ എഞ്ചിനീയർ ഡിഗ്രി കോഴ്സ് അങ്ങനെ കുറെ വഴികൾ ഉണ്ട്. കോമേഴ്‌സ് എടുത്താൽ ബാങ്ക് മേഖലയിലൊക്കെ വഴികളുണ്ട്.. ഹ്യൂമാനിറ്റിസ് ചരിത്ര പഠനം പോലെയാണ്… നിനക്ക് ഇനി കളക്ടർ ആകണം എങ്കിൽ അത് എടുത്തു പഠിക്ക്… സയൻസ് എടുത്താലും ഇതെല്ലാം സാധിക്കും… അതുകൊണ്ടാണ് എല്ലാവരും നിന്നോട് സയൻസ് എന്ന് പറയുന്നത്. ഏതായാലും നിനക്ക് പഠിക്കാൻ ഇഷ്ടമുള്ളത് നീ ഇപ്പോൾ പഠിക്ക്.. ജോലിക്കാര്യം പിന്നെ നോക്ക്… “

” ദത്തൻ പറഞ്ഞ വാക്കുകൾ ശ്രദ്ധിച്ചു കേട്ടുനിന്ന ശേഷം സന സയൻസ് എന്നുതന്നെ പറഞ്ഞു… “

” എന്താ ഡോക്ടർ ആകാനാണോ? ദത്തൻ ചോദിച്ചു.”

” അത്… എനിക്ക് ബയോളജി പഠിക്കണം .. അത് എനിക്ക് ഇഷ്ടമാണ്… അതുകൊണ്ടാണ്…. സനയുടെ മറുപടി…

” ഓക്കേ… വളരെ നല്ലത്… അപ്പോൾ എന്റെ കുട്ടിയുടെ വിഷമം മാറിയോ? “{

” ഹ മാറി…. സനയ്ക്ക് സന്തോഷമായി… “

പിന്നെ തമാശകളും പുസ്തകങ്ങളും ദത്തന്റെ സാഹസിക പ്രവർത്തികളും വരെ ആ സംസാരത്തിൽ നിറഞ്ഞു ,…

“വിളിച്ചപ്പോൾ ഉണ്ടായിരുന്ന സംസാര താളമായിരുന്നില്ല ഫോൺ വെയ്ക്കുമ്പോൾ….”

പിന്നെയും ദിവസങ്ങൾ കടന്നുപോയി… അഡിമിഷനും അലോട്ട്മെന്റും … എല്ലാത്തിനും സനയ്ക്കൊപ്പം ഉപ്പയുണ്ടായിരുന്നു… ഇക്കാക്ക ആണ് പലതും ഉപ്പയ്ക്ക് പറഞ്ഞു കൊടുത്തിരുന്നത്. അങ്ങനെ അവളുടെ വീടിനു അടുത്തുതന്നെ സ്‌കൂളിൽ പ്ലസ് വൺ അഡ്മിഷൻ ആയി… അതിനു കാരണം സനയെ ദൂരേക്ക് വിട്ട് പഠിപ്പിക്കേണ്ട എന്ന ഉദ്ദേശത്തോടെ ഉപ്പയും റസിയമ്മയും ചേർന്ന് എടുത്ത തീരുമാനമാണ്. അങ്ങനെ അവർ തിരഞ്ഞെടുത്തുവച്ച സ്‌കൂളുകളെല്ലാം വീടിനു അടുത്തുള്ളതായിരുന്നു…

ഈ സമയം ആശയ്ക്ക് ഒരു സ്‌കൂളിലും അഡ്മിഷൻ ആയില്ല. സയൻസ് എടുക്കണം എന്ന് പറഞ്ഞ് അവളുടെ ചേട്ടന്മാർ എല്ലാ സ്‌കൂളിലും കൊടുത്തിരുന്നു… പക്ഷെ അഡിമിഷൻ കിട്ടാതെ ആയതോടെ ആശ ആകെ വിഷമത്തിലായി…

അങ്ങനെ ആശ സേനയെ കാണാൻ വന്നു… സന അവളെ വാക്കുകൾ കൊണ്ട് സമാധാനിപ്പിച്ചെങ്കിലും ഒരു പ്രതിവിധി കാണാൻ അവൾക്കും സാധിച്ചില്ല…

അന്നത്തെ ദിവസം ആശയെ പറഞ്ഞു വിട്ടിട്ട്, സന ദത്തനെ വിളിച്ചു, ” ആശയുടെ വിഷമത്തെ കുറിച്ചെല്ലാം ദത്തനെ സന അറിയിച്ചു…”

അതിനും ദത്തന്റെ കൈയിൽ ഉത്തരമുണ്ടായിരുന്നു… ” നിങ്ങൾ അതിൽ പേടിക്കേണ്ട… അഡ്മിഷൻ കിട്ടുമോ എന്ന് നോക്കുകയല്ലേ ആശയുടെ വീട്ടുകാർ… കിട്ടിയില്ലെങ്കിലും അവൾക്ക് അഡ്മിഷൻ വാങ്ങിക്കൊടുക്കാൻ കഴിയും… അക്ഷയും ആകാശും അവളുടെ കാര്യം നോക്കിക്കോളും…. ” ദത്തൻ പറഞ്ഞു.

“ദത്തൻ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ആശയുടെ ചേട്ടന്മാർ തന്നെ ആശയ്ക്ക് സയൻസിൽ അഡ്മിഷൻ എടുത്തു കൊടുത്തു. എന്നാൽ സനയുടെ സ്‌കൂളിൽ ആയിരുന്നില്ല…

ആശയ്ക്കും സനയ്ക്കും അതിൽ വിഷമം ഉണ്ടെങ്കിലും വീട്ടുകാർക്ക് അതായിരുന്നു സന്തോഷം.അങ്ങനെ അടുത്ത തലത്തിലേക്ക് രണ്ടാളും കടന്നു….

പത്തുവരെ മലയാളത്തിൽ മാത്രം സയൻസും സോഷ്യലും കണക്കുമെല്ലാം പഠിച്ച സന ആദ്യം നേരിട്ട പ്രശ്നം ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയുമെല്ലാം ഇംഗ്ലീഷിൽ പഠിക്കണം എന്നുള്ളതായിരുന്നു.

അവൾക്കത് ബാലി കേറാ മലയായി… ഒരു ദിവസം ക്ലാസിലെ സെമിനാറിനിടയിൽ സന ആക്സിലറേഷൻ എന്ന വാക്കിന്റെ സ്പെല്ലിങ് തെറ്റിച്ചതോടെ ക്‌ളാസിലെ പരിഹാസ കഥാപാത്രമായി… തട്ടമിട്ട് ക്‌ളാസിൽ വരുന്ന, അവളെക്കാൾ വലിയ ഉടുപ്പിടുന്ന, ഒരു ഒരുക്കവുമില്ലാത്ത സന ക്‌ളാസിലെ കുട്ടികൾക്ക് കണ്ടു ചിരിക്കാനുള്ള ബഫൂൺ ആയി”

മറ്റെല്ലാം സന തട്ടിക്കളഞ്ഞെങ്കിലും ഇംഗ്ലീഷ് സനയ്ക്ക് മാനനഷ്ടത്തിന് തുല്യമായ വേദന കൊടുത്തു . അങ്ങനെ അവളെ റസിയമ്മ ട്യൂഷൻ അയച്ചു തുടങ്ങി. അതറിഞ്ഞ ആശയും സനയ്ക്ക് ഒപ്പം ട്യൂഷനിൽ കയറിപ്പറ്റി.

അതിലൂടെ ആശയുടെയും സനയുടേയും സൗഹൃദം നാൾക്കുനാൾ വർധിച്ചു. ഇടയ്ക്കൊക്കെ സന ദത്തനെ വിളിക്കും, ആ വിളികൾ അത്രയും എന്തെങ്കിലും മറുപടിയ്ക്ക് വേണ്ടിയോ ഉപദേശങ്ങൾക്ക് വേണ്ടിയോ ആയിരിക്കും…

“എന്തിനും ഏതിനും സാറിന്റെ കൈയിൽ ഉത്തരം ഉണ്ടാകും… എന്ന തോന്നലാണ് സനയ്ക്ക്… ഒരു വെൽ വിഷറെ പോലെ സനയ്ക്കൊപ്പം തുടർന്നും ദത്തൻ ഉണ്ടായി…

അവരുടെ വളർച്ച സ്‌കൂളും വീടും ട്യൂഷനും മാത്രമായിട്ടൊതുങ്ങി… എല്ലാം വീടിനു ചുറ്റിപ്പറ്റി ആയതിനാൽ തന്നെ മറ്റൊന്നിനെ കുറിച്ചും ആവലാതിപ്പെടാതെ അവരുടെ പ്ലസ് ടു ജീവിതം കഴിഞ്ഞു… സന ഭേദപ്പെട്ട മാർക്കൊക്കെ വാങ്ങിച്ചെടുക്കും ആശയ്ക്ക് അതിനും സാധിച്ചില്ല.. എങ്കിലും ആ രണ്ടുവർഷം ആരുടെയും ശല്യം രണ്ടാൾക്കും ഉണ്ടായില്ല…

ഇതിനിടയിൽ ആശയ്ക്ക് ചേട്ടൻ ഉപയോഗിച്ച ഒരു ഫോൺ കിട്ടി…. ആ ഫോൺ ഉപയോഗിക്കാൻ കൂടുതൽ അറിയാവുന്നത് സനയ്ക്കായിരുന്നു, അങ്ങനെ കിട്ടുന്ന വൈകുന്നേരങ്ങളും ഇടവേളകളും അവർ രണ്ടും ഫോണിൽ ചിലവഴിച്ചു…

മാറ്റങ്ങളുടെ വലിയ വിപ്ലവം അവിടെ തുടങ്ങുകയാണെന്നൊന്നും അവർക്കറിയില്ല. മൊബൈൽ ഫോൺ കൗതുകമായി കണ്ട സനയും ആശയും മൊബൈൽ ഫോൺ സ്ഥിരം ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് എത്തി…

ഒരു ദിവസം, അന്നൊരു ഏപ്രിൽ ഒന്നായിരുന്നു… റസിയമ്മയുടെ ഫോണിലേക്ക് സനയെ തേടി ഒരു കാൾ വന്നു… സാധാരണ കൂട്ടുകാരെല്ലാം സനയെ വിളിക്കുന്നതുകൊണ്ടുതന്നെ ഏതോ ഒരു കൂട്ടുകാരൻ എന്ന് പറഞ്ഞ് സേനയ്ക്ക് ഫോൺ കൊണ്ടുക്കൊടുത്തത് റസിയമ്മയാണ്.

“ആരാ? എന്ന ചോദ്യത്തിന് വിഷ്ണു എന്നാണ് മറുപടി വന്നത്….”

” സനയ്ക്ക് ആരെയും ഓർമ്മ വന്നില്ല… വിഷ്ണുവോ ? ഏത് വിഷ്ണു…?”

“ചോദ്യങ്ങളും മറുപടികളും കൂടിയെങ്കിലും ഏത് വിഷ്ണു എന്നതിൽ ഒരു തീരുമാനമായില്ല…”

സനയ്ക്ക് ദേഷ്യം വന്നു..” വെറുതെ ആളെ കലിപ്പിക്കാതെ ആരെന്നു പറയുന്നുണ്ടോ?

” അയ്യോ ചേച്ചി ചൂടാവാതെ… പെട്ടന്ന് പറയണം എന്ന് എന്തെങ്കിലും നിർബന്ധം ഉണ്ടോ? പതിയെ പരിചയപ്പെടാം…. ” വിളിച്ച ആൾ പറഞ്ഞു…

” എന്നെ കളിപ്പിക്കാൻ നോക്കേണ്ട… സന ഇതൊക്കെ ഒരുപാട് കണ്ടതാണ്… ആരാണെന്ന് പറയാൻ സൗകര്യം ഉണ്ടേൽ പറ ഇല്ലെങ്കിൽ ഇപ്പോൾ നിർത്തിക്കോളണം ഈ പൊട്ടൻ കളിപ്പിക്കൽ… ” സന വലിയ തന്റെടത്തോടെ പറഞ്ഞു…

അയാൾ ആരാണെന്ന് പറയുന്നില്ലെന്ന് കണ്ട് അവസാനം സന ഫോൺ കട്ടാക്കി …..

എന്നിട്ട് ഉടനെ തന്നെ സന ദത്തനെ വിളിച്ചു, കാര്യം പറഞ്ഞു… എന്നാൽ ആ കാര്യത്തിൽ ദത്തൻ വലിയ ഗൗരവം കൊടുത്തില്ല… അത് വിട്ടേക്ക് സന നീ ഇനി ഫോൺ എടുക്കേണ്ട എന്നൊക്കെയാണ് ദത്തൻ പറഞ്ഞത്.

പക്ഷെ സനയ്ക്ക് അനാവശ്യ ഉത്കണ്ഠ കൂടിയതുകൊണ്ട് സന വീണ്ടും ആ കാൾ വന്നപ്പോൾ എടുത്തു.

ശരിക്കും സനയെ ഫൂൾ ആക്കാൻ ആരോ ഒപ്പിക്കുന്ന പണിയായിരുന്നു അത്… പക്ഷെ കണ്ടെത്താൻ സനയ്ക്ക് ഒരു വഴിയും കിട്ടിയില്ല…

ഇനിയിപ്പോൾ ദത്തൻ സാറിനോട് പറയേണ്ട, എന്നും പറഞ്ഞ് സന ആശയ്ക്കരികിൽ ചെന്നു…

“വിഷ്ണു എന്ന പേര്…. അതിനി ആ വിഷ്ണു ആണോ…? അങ്ങനെ എങ്കിൽ ദത്തൻ സാറിന് നമ്പർ കൊടുത്തപ്പോൾ സാർ പറഞ്ഞേനെയായിരുന്നല്ലോ? അതായിരിക്കില്ല…. ” സനയുടെ ചിന്തകൾ ആശയ്ക്കും പറഞ്ഞുകൊടുത്തു…

” സാറിന് മനസ്സിലായിക്കാണും അതുകൊണ്ടാണ് നിന്നോട് വേണ്ട നോക്കേണ്ട എന്നൊക്കെ പറഞ്ഞത്. ആശ പറഞ്ഞു…

ഒരു ബോംബ് വീണ പോലെ സനയുടെ മനസ് പൊട്ടിച്ചിതറി…

അപ്പോൾ ഇന്നത്തേക്ക് ഇവിടെ നിർത്തുകയാണ്… സനയും ആശയും വലിയ ഒരു വളർച്ചയിലേക്ക് കടന്നു അല്ലെ… ശരിക്കും മൊബൈൽ ഫോൺ അതുപോലെ തന്നെ സോഷ്യൽ മീഡിയ എല്ലാം ഒരു വിപ്ലവമായിരുന്നു. ഒരു കാലത്ത് തന്നെ ജീവിച്ചവരെ രണ്ടുകാലഘട്ടമായി തിരിച്ച വിപ്ലവം… വൈകാരികമായി കണ്ട, അത്തരത്തിൽ കൊണ്ടുനടന്ന ഒരുപാട് ചിന്താഗതികൾ തൂത്തെറിഞ്ഞതും സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം കൊണ്ടാണ്… ഇനിയുള്ള കഥ ഇന്നത്തെ കാലത്തിലേക്ക് കടക്കുകയാണ്,,,, അവരും വളർന്നു… അവരുടെ ചുറ്റുപാടുകൾ മാറിത്തുടങ്ങി…..(തുടരും…)

about pranayam thedi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top