Connect with us

നേരത്തെ ടിക്കറ്റും വിസയുമൊക്കെ റെഡിയാക്കി വെച്ചിരുന്നു; ചാന്ദ്‌നിയുമായി പോയത് വിദേശത്തേക്ക്; ഒളിച്ചോട്ടത്തെ കുറിച്ച് മനസ്സ് തുറന്ന് ഷാജു ശ്രീധർ !

Malayalam

നേരത്തെ ടിക്കറ്റും വിസയുമൊക്കെ റെഡിയാക്കി വെച്ചിരുന്നു; ചാന്ദ്‌നിയുമായി പോയത് വിദേശത്തേക്ക്; ഒളിച്ചോട്ടത്തെ കുറിച്ച് മനസ്സ് തുറന്ന് ഷാജു ശ്രീധർ !

നേരത്തെ ടിക്കറ്റും വിസയുമൊക്കെ റെഡിയാക്കി വെച്ചിരുന്നു; ചാന്ദ്‌നിയുമായി പോയത് വിദേശത്തേക്ക്; ഒളിച്ചോട്ടത്തെ കുറിച്ച് മനസ്സ് തുറന്ന് ഷാജു ശ്രീധർ !

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരകുടുംബമാണ് ഷാജുവിന്റേത്. ഷാജുവും ഭാര്യ ചാന്ദ്‌നിയും മക്കളുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയയായി സജീവമാണ് ഷാജു ശ്രീധര്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തെങ്കിലും നൃത്തവിദ്യാലയവുമായി സജീവമാണ് ചാന്ദിനി
ഒരു കാലത്ത് നായിക-നായകന്മാരായി ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും സീരിയലുകളുമൊക്കെ ഹിറ്റായിരുന്നു. അങ്ങനെയുള്ള അടുപ്പം പ്രണയമായി മാറുകയായിരുന്നു. വീട്ടുകാരെ പോലും അറിയിക്കാതെ രണ്ടാളും ഒളിച്ചോടി വിവാഹം കഴിച്ചതിനെ കുറിച്ച് മുന്‍പും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സ്വാസിക അവതാരകയായിട്ടെത്തുന്ന ഷോ യില്‍ നിന്നുമാണ് വിദേശത്തേക്ക് ഒളിച്ചോടിയതിനെ പറ്റി രണ്ടാളും മനസ്സ് തുറക്കുന്നത്.

നിങ്ങള്‍ ഒളിച്ചോടി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഒക്കെ പോയി അവിടുന്ന് വിവാഹം കഴിച്ചതെന്തിനാണ്. അത്രയ്ക്കും ആളുകളെ പേടി ആയിരുന്നോ എന്നാണ് അവതാരകായ സ്വാസികയുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു താര ദമ്പതിമാർ. ‘നമ്മള്‍ കുറച്ചു കൂടി വെറൈറ്റി പിടിച്ചതാണ്. രണ്ടാളും കൂടി ഒളിച്ചോടിയത് കുളത്തൂര്‍ക്ക് എന്ന് പറയുന്നതില്‍ ഒരു രസമില്ലല്ലോ. അന്ന് രണ്ടാളും തിളങ്ങി നില്‍ക്കുകയാണ്. പത്രത്തിലൊക്കെ വാര്‍ത്ത വന്നിരുന്നു. അങ്ങനെയുള്ളപ്പോള്‍ തേവരയില്‍ നിന്നും പാലക്കാടേക്ക് ഒളിച്ചോടി എന്ന് പറയുന്നതിന് ഒരു സുഖവുമില്ല എന്നാണ് ഷാജു തമാശയും പറഞ്ഞത് .

നേരത്തെ ടിക്കറ്റും വിസയുമൊക്കെ റെഡിയാക്കി വെച്ചിരുന്നു. ഷാജു ഈ യാത്രയ്ക്കുണ്ടെന്ന് ഒന്നും പറഞ്ഞിരുന്നില്ല. ചാന്ദിനിയ്ക്ക് അച്ഛനാണ് ടിക്കറ്റ് റെഡിയാക്കിയത്. പക്ഷേ അച്ഛന്റെ വിസ അടിച്ചിരുന്നില്ല. എന്റെ ടിക്കറ്റും വിസയുമൊക്കെ നേരത്തെ തയ്യാറാക്കിയിരുന്നു. പക്ഷേ ഞാന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നില്ല. ആ സ്‌പോണ്‍സേഴ്‌സിന് മാത്രം അറിയാമായിരുന്നു. അവരോട് ഞാനിത് നേരത്തെ പറഞ്ഞ് പ്ലാന്‍ ചെയ്ത് വെച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും മറ്റാരും അറിഞ്ഞിരുന്നില്ല. അന്ന് ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് ഡ്യൂയറ്റ് ഡാന്‍സ് ഒക്കെ ഉണ്ടായിരുന്നു എന്ന് ഷാജു പറയുന്നു .

ഡാന്‍സ് ചെയ്ത് തുടങ്ങി കുറച്ച് എത്തിയപ്പോള്‍ ഷാജുവിനെ കാണുന്നില്ല. ആള് മുങ്ങി. പിന്നീട് താന്‍ ഒറ്റയ്ക്കാണ് ആ ഡാന്‍സ് പൂര്‍ത്തിയാക്കിയത് ചാന്ദിനി പറയുന്നു . ഡാന്‍സ് തുടങ്ങിയതോടെ താന്‍ ആ സ്‌റ്റെപ്പുകള്‍ മറന്ന് പോയിരുന്നു. അതാ മുങ്ങിയതെന്നാണ് ഷാജു പറയുന്നത്. സ്റ്റെപ്പ് ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ തിരിച്ച് വരികയും ചെയ്തു. ഞങ്ങള്‍ ഒരുമിച്ച് കുറേ സിനിമകളില്‍ അഭിനയിച്ചിരുന്നു. മായജാലം, ആഭരണചാര്‍ത്ത്, അതിനിടയില്‍ ഞങ്ങള്‍ നായിക-നായകന്മാരായി അഭിനയിച്ച സീരിയല്‍ ഒക്കെ ചെയ്തിരുന്നു. അങ്ങനെയാണ് പ്രണയത്തിലാവുന്നത്. പ്രണയിച്ചിരുന്നപ്പോൾ അഞ്ച് ലവ് ലെറ്ററെങ്കിലും ഷാജു തന്നിട്ടുണ്ടെന്നാണ് ചാന്ദിനി പറയുന്നത്. അന്ന് അതായിരുന്നു ട്രെന്‍ഡെന്ന് ഷാജുവും പറയുന്നു.

about shaju sreedhar

More in Malayalam

Trending

Recent

To Top