Connect with us

ഋഷിയുടെ തലയ്ക്ക് പറ്റിയ പരിക്ക് നിസാരമോ ? ; അതിഥിയ്ക്ക് പിന്നാലെ ജഗ്ഗുവും തലസ്ഥാന നഗരിയിലേക്ക് , സാക്ഷാൽ ശ്രീ പത്മനാഭന്റെ മണ്ണിലേക്ക്; ഇനി ജെഗ്ഗു ഗെയിം ; കൂടെവിടെ പുത്തൻ എപ്പിസോഡ്!

Malayalam

ഋഷിയുടെ തലയ്ക്ക് പറ്റിയ പരിക്ക് നിസാരമോ ? ; അതിഥിയ്ക്ക് പിന്നാലെ ജഗ്ഗുവും തലസ്ഥാന നഗരിയിലേക്ക് , സാക്ഷാൽ ശ്രീ പത്മനാഭന്റെ മണ്ണിലേക്ക്; ഇനി ജെഗ്ഗു ഗെയിം ; കൂടെവിടെ പുത്തൻ എപ്പിസോഡ്!

ഋഷിയുടെ തലയ്ക്ക് പറ്റിയ പരിക്ക് നിസാരമോ ? ; അതിഥിയ്ക്ക് പിന്നാലെ ജഗ്ഗുവും തലസ്ഥാന നഗരിയിലേക്ക് , സാക്ഷാൽ ശ്രീ പത്മനാഭന്റെ മണ്ണിലേക്ക്; ഇനി ജെഗ്ഗു ഗെയിം ; കൂടെവിടെ പുത്തൻ എപ്പിസോഡ്!

മലയാളി കുടുംബപ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകർഷിച്ച കൂടെവിടെ പരമ്പര പുത്തൻ അധ്യായം തുറന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഋഷി സൂര്യ സീനുകൾ മാത്രമായിരുന്നു കൂടെവിടെയിൽ ഉണ്ടായിരുന്നത്. രണ്ടാളും കാട്ടിൽ പെട്ടുപോയതും അവിടുന്നങ്ങോട്ട് ആലഞ്ചേരിയിൽ പോയതും പിന്നങ്ങോട്ട് മറ്റൊരു ലോകമായിരുന്നു രണ്ടാൾക്കും. അത് ഇഷ്ടപ്പെട്ടവും ഇഷ്ട്ടപ്പെടാത്തവരുമൊക്കെ ഒരുപാടായിരുന്നു.

അങ്ങനെ ആ വനവാസകാലം കഴിഞ്ഞ് രാമനും സീതയും, ഓ സോറി ഋഷിയും സൂര്യയും നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സൂർത്തുക്കളെ… അതിനൊരു തുടക്കമെന്നോണം ഐശ്വര്യമായിട്ട് ഒരു ആക്സിഡന്റ് സീൻ ഉണ്ടായി. ജഗന്നാഥൻ എങ്ങും പോയിട്ടില്ല എന്നറിയിക്കാൻ ആയിരുന്നു ആ ആക്സിഡന്റ് സീൻ കാണിച്ചത്.

ഏതായാലും ആക്സിഡന്റിൽ ആർക്കും വലിയ പരിക്കുകളൊന്നുമുണ്ടായില്ല. പക്ഷെ ഋഷിയുടെ തല ഗ്ലാസിൽ ഇടിച്ചത് നിസാരമായി കാണണോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. ഡോക്ടർ നോക്കിയിട്ട് പേടിക്കേണ്ട ഇന്റെർണൽ ക്ലോട്ട് ഒന്നുമില്ല എന്നൊക്കെ പറഞ്ഞെങ്കിലും ഞങ്ങൾ പ്രേക്ഷകർ അസ്വസ്ഥരാണ്… ഋഷിയുടെ ആ അഭിനയം അവിടെ തല ഇടിച്ചപ്പോഴുള്ള അഭിനയം അത് കണ്ടിട്ട് കാര്യമായിട്ടെന്തോ റൈറ്റർ മാമൻ ഒളിപ്പിക്കുന്നതുപോലെ തോനുന്നു. പറയാൻ പറ്റില്ല നമ്മളെ ആ വഴിയ്ക്ക് വഴിതെറ്റിച്ചു വിടാനും ആകാം…

ഏതായാലും ഋഷി സൂര്യ ആശുപത്രിയിൽ നിന്നും എങ്ങോട്ട് പോകുന്നു എന്നത് കാണേണ്ടതാണ്. അതിഥി ടീച്ചർ എന്തായാലും റാണിയമ്മയുടെ മുന്നിലേക്ക് പോകില്ല. പക്ഷെ ഋഷിയ്ക്ക് സൂര്യയെയും കൂട്ടിക്കൊണ്ട് മാളിയേക്കലിലേക്ക് പോകാൻ സാധിക്കും . അങ്ങനെ അവിടെ ചെന്ന് കയറിയാൽ കാത്തിരിക്കുന്നത് മിത്രയാണ്.

പുത്തൻ പ്രോമോ ഉപ്ലൂ മാമൻ വൈകിയാണെങ്കിലും ഇട്ടിട്ടുണ്ട്… അതിൽ ഒരുപിടിയും ആർക്കും കിട്ടില്ല… ഋഷിയും സൂര്യയും എവിടെ ആണെന്ന് കാണിക്കുന്നതേയില്ല… ആദ്യം തന്നെ ജഗൻ നിരാശപ്പെട്ട് … അല്ല … നിരാശ ഒളിപ്പിക്കാൻ പാടുപെട്ട് എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ ജഗന്റെ തട്ടകത്തിൽ നിന്നും രണ്ടാളെയും കൊണ്ട് അതിഥി ടീച്ചർ പോയതുകൊണ്ട് ജഗൻ വെറുതെയിരിക്കില്ല… ഇങ്ങ് തലസ്ഥാനത്തേക്ക് ജഗനും വരുകയാണ്… പുതിയ കളികൾ കളിക്കാനും ചിലതൊക്കെ പഠിപ്പിക്കാനും.

ഇന്നത്തെ എപ്പിസോഡ് ഏതായാലും ഋഷിയും സൂര്യയും ആലഞ്ചേരിയിൽ നിന്നും വണ്ടികയറുന്നതാണെന്ന് എല്ലാവർക്കും അറിയാം, പക്ഷെ അതിനിടയിൽ എല്ലാവരും തിരഞ്ഞത് ജഗന്നാഥന്റെ മുഖമാണ്.. ആ പേരും ആ കഥാപാത്രവും ഒരു മാസ്സ് ആണ്,.

മഞ്ജുളൻ ചേട്ടനെ ആർക്കും അത്ര പരിചയം പോരെന്നുണ്ടോ ? മഞ്ജുളൻ, എന്ന പേര് പറഞ്ഞാൽ ചിലപ്പോ പുതു തലമുറക്ക് മനസ്സിലാക്കാനുള്ള സാധ്യത കുറവാണ്. 2005ൽ പുറത്തിറങ്ങിയ മലയാള സിനിമ ഡിസംബറിലെ ‘ദുമ ദുമ’ എന്ന പാട്ട് കേട്ടവർക്ക്, അതിലെ വ്യത്യസ്തമായ ഡാൻസ് സ്റ്റെപ്പുകൾ ആസ്വദിച്ചവർക്ക് ആ മുഖം മറക്കാൻ സാധിക്കില്ല എന്നുറപ്പാണ്. തൽക്കാലം ഡിസംബർ എന്ന മലയാളം സിനിമയിലെ ജാസി ഗിഫ്റ്റ് പാടിയ പാട്ട് എല്ലാവരും യൂട്യൂബിൽ ഒന്ന് കയറി നോക്കണം. മഞ്ജുളൻ ചേട്ടന്റെ , നമ്മുടെ കില്ലാഡി ജഗന്നാഥന്റെ ഡാൻസ് കാണാം…

പിന്നെ തലസ്ഥാന നഗരിയിലോട്ടല്ലേ ജഗന്റെ വരവ്…റാണിയമ്മയ്ക്ക് ഒപ്പം ചേർന്ന് ജഗൻ നിൽക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. എന്നുവച്ചാൽ കുറച്ചങ്ങോട്ട് മാറിനിൽക്കട്ടെ എന്നല്ല… ജഗൻ ഒറ്റയ്ക്ക് നിന്നുതന്നെ ഫൈറ്റ് ചെയ്യണം, അതൊക്കെ തീരുമാനിച്ചുറപ്പിച്ചിട്ടാണ് ജഗന്റെ വരവ്.

“ഇനി കളി അവിടെയാണ് ബെന്നിച്ഛാ,
തലസ്ഥാനത്ത് സാക്ഷാൽ ശ്രീ പത്മനാഭന്റെ മണ്ണിൽ ” എന്നും പറഞ്ഞുള്ള ജഗനെ കാണുമ്പോൾ എവിടെയോ ലാലേട്ടനെ ഓർത്തുപോയി. അത് ചിലപ്പോൾ മരയ്ക്കാർ ഇഫക്റ്റ് ആയിരിക്കും… ഇനി സിനിമാ ഡയലോഗ് വല്ലതും അടിച്ചുമാറ്റിയോ റൈറ്റർ സാറെ…. എന്ന ഈ പിള്ളേർ വെറുതെവിട്ടില്ല കേട്ടോ….

ആ അപ്പോൾ എല്ലാവർക്കും സന്തോഷമായല്ലോ കല്ലു മലയിലെ മുത്തശ്ശിയെ കാണാൻ പോയ സൂര്യയും സൂര്യയ്ക്ക് പിന്നാലെ പോയ ഋഷിയും തിരികെ വന്നിരിക്കുകയാണ്.രണ്ടാളെയും കാട്ടിൽ കൊണ്ടുപോയി ഇട്.. എന്നിട്ട് നല്ല നല്ല പ്രണയരംഗങ്ങൾ തായോ എന്നൊക്കെ നിങ്ങൾ പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്… ആ ആൾക്കാരൊക്കെ ഇവിടെ ഒക്കെ ഉണ്ടല്ലോ അല്ലെ… എല്ലാവര്ക്കും സന്തോഷമായിട്ടുണ്ടാകും…

about koodevide

More in Malayalam

Trending

Recent

To Top