വിവാഹം കഴിച്ചത് കൊണ്ട് എനിക്കൊരു മാറ്റവും ഉണ്ടായില്ല; വിമര്‍ശകരുടെ വായടപ്പിച്ച് ജെനിലിയ
ഉറുമി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ബോളിവുഡ് നടിയാണ് ജെനീലിയ ഡിസൂസ. താരത്തിന്റെ ആദ്യത്തെ മലയാള ചിത്രം കൂടിയായിരുന്നു ഇത്. ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും താത്കാലികമായി മാറി നിന്ന നടി തിരിച്ച് വരവിനൊരുങ്ങുന്നു എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
തെലുങ്കില്‍ ഞാന്‍ അഭിനയിച്ച സിനിമകളിലൊന്നാണ് ‘ഇറ്റ്‌സ് മൈ ലൈഫ്’. ഇപ്പോഴും എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി അത് തുടരുന്നു. ഇപ്പോഴും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഈ കഥാപാത്രത്തിലൂടെ എനിക്കൊരു സ്ഥാനമുണ്ട്. ഈ കഥാപാത്രത്തിലൂടെ ഞാന്‍ അവാര്‍ഡും സ്വന്തമാക്കി. ഇതേ സിനിമ ഹിന്ദിയിലേക്ക് റീമേക്ക്് ചെയ്യുകയാണെന്ന് അറിഞ്ഞു. ഒന്നു കൂടി ആ വേഷം ചെയ്യാന്‍ എനിക്ക് അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ചിത്രം റീമേക്ക് ചെയ്ത് ഹിന്ദിയിലേക്ക് എത്തുന്നതിനെ കുറിച്ച് താരം പ്രതികരിച്ചു. 365 ദിവസവും സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരു ബ്രേക്ക് അത്യാവശ്യമാണെന്ന് തോന്നി. കുടുംബത്തിന് മുന്‍ഗണന നല്‍കി കഴിയവേയാണ് ഒന്നിനു പുറകേ ഒന്നായി കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. അപ്പോള്‍ അവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കേണ്ടതായി വന്നു.
വിവാഹം കഴിക്കാമെന്ന് തീരുമാനം എടുത്തപ്പോഴും നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണോ? ഒരു പെണ്‍കുട്ടി എന്ന നിലയില്‍ നിന്റെ കരിയര്‍ പൂര്‍ത്തിയായി എന്ന് ചില ആളുകള്‍ പറയുമായിരുന്നു’. പക്ഷെ വിവാഹം കഴിച്ചു എന്നത് കൊണ്ട് എന്റെ ആവശ്യങ്ങളൊന്നും ഇല്ലാതായി പോകുന്നില്ലെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ വളരെയധികം മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. എന്തൊക്കെ കഥാപാത്രങ്ങളാണ് ഇനി ലഭിക്കാന്‍ പോവുന്നതെന്ന കാര്യവും അറിയില്ല. എങ്ങനെയാണ് ഇന്‍ഡസ്ട്രി ഇനി എന്നെ സ്വീകരിക്കുന്നതെന്നും വ്യക്തമല്ല. എന്തൊക്കെ തന്നെയായാലും കൂടുതല്‍ സിനിമകള്‍ ഇനി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ ജെനീലിയ പറഞ്ഞു.