Connect with us

നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ വാര്‍ത്തയുമായി ജെനീലിയ ഡിസൂസ; ആശംസകളുമായി ആരാധകരും

News

നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ വാര്‍ത്തയുമായി ജെനീലിയ ഡിസൂസ; ആശംസകളുമായി ആരാധകരും

നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ വാര്‍ത്തയുമായി ജെനീലിയ ഡിസൂസ; ആശംസകളുമായി ആരാധകരും

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു ജെനീലിയ ഡിസൂസ. ഇടയ്ക്ക് വെച്ച് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം.

നീണ്ട 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടി ജെനീലിയ ഡിസൂസ തിരിച്ചെത്തുന്നു. തെലുങ്ക് സിനിമയിലേയ്ക്ക് ആണ് താരം തിരിച്ചെത്തുന്നത്. ടോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളായിരുന്ന നടി 2012ലാണ് അവസാനമായി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചത്.

കന്നഡ-തെലുങ്ക് ദ്വിഭാഷ ചിത്രത്തിലൂടെയാണ് ജെനീലിയ ടോളിവുഡില്‍ തിരിച്ചെത്തുന്നത്.

ഒരു സോഫ്‌റ്റ്വെയര്‍ കമ്ബനിയുടെ സിഇഒയുടെ വേഷത്തില്‍ നടി സിനിമയില്‍ എത്തുക. നിര്‍മ്മാതാക്കള്‍ ഉടന്‍ തന്നെ ഇക്കാര്യം പ്രഖ്യാപിക്കും. ഒരു ആക്ഷന്‍ ബേസ്ഡ് റൊമാന്റിക് ഡ്രാമയാണ് ചിത്രം എന്നാണ് വിവരം.

More in News

Trending

Malayalam