പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി അനാര്‍ക്കലി; ബ്ലൗസ് തയ്ച്ച് കിട്ടാന്‍ കാത്ത് നില്‍ക്കുന്ന യുവതി എന്ന് സോഷ്യല്‍ മീഡിയ
വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ തന്നെ മലായാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനില്‍ എത്തിയ താരം നിരവധി നല്ല കഥാപാത്രങ്ങളാണ് ചെയ്തത്. ഉയരെ എന്ന ചിത്രത്തിലെ അനാര്‍ക്കലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനാര്‍ക്കലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. സാരിയുടുത്ത് സുന്ദരിയായി എത്തിയ അനാര്‍ക്കലിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഗ്രേയും കറുപ്പും ചുവപ്പും കലര്‍ന്ന സാരിയിലാണ ്താരം പ്രത്യക്ഷപ്പെട്ടത്. ചിത്രം വൈറലായതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. ബ്ലൗസ് തയ്ച്ചു കിട്ടാന്‍ കാത്ത് നില്‍ക്കുന്ന യുവതി എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. മാര്‍ക്കോണി മത്തായിയിലെ അതിഥി വേഷത്തിലാണ് അനാര്‍ക്കലിയെ അവസാനമായി കണ്ടത്. അമല, കിസ്സ തുടങ്ങിയ ചിത്രങ്ങളാണ് അനാക്കലിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നല്ലൊരു ഗായിക കൂടിയാണ് അനാര്‍ക്കലി.