Malayalam
ആര്യ ബഡായിക്ക് അടിപൊളി വിവാഹ ആലോചന ; പുര നിറഞ്ഞ് നില്‍ക്കുന്ന പയ്യനെ പരിചയപ്പെടുത്തി ബിഗ് ബോസ് താരത്തിന്റെ വരവ് ; ഇതുവല്ലതും നടക്കുമോ ?: പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മ നിമിഷങ്ങൾ!
ആര്യ ബഡായിക്ക് അടിപൊളി വിവാഹ ആലോചന ; പുര നിറഞ്ഞ് നില്‍ക്കുന്ന പയ്യനെ പരിചയപ്പെടുത്തി ബിഗ് ബോസ് താരത്തിന്റെ വരവ് ; ഇതുവല്ലതും നടക്കുമോ ?: പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മ നിമിഷങ്ങൾ!
ബിഗ് ബോസ് ഷോ എത്രയൊക്കെ പതിപ്പുകൾ പിന്നിട്ടാലും അതിൽ പങ്കെടുത്ത താരങ്ങളെല്ലാവരും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ആദ്യ സീസൺ മുതലുള്ള എല്ലാ മത്സരാർത്ഥികളും ഇന്നും മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
അതിൽ നടിയും അവതാരകയുമായ ആര്യ സമൂഹമാധ്യമങ്ങളിലും വലിയ താരമാണ്. ഇപ്പോൾ ആര്യ
അവതരിപ്പിക്കുന്ന ഏഷ്യാനെറ്റിലെ പുതിയ പരിപാടിയാണ് വാല്‍ക്കണ്ണാടി. നാല് അതിഥികളെ കൊണ്ട് വന്ന് അവര്‍ക്ക് രസകരമായ ടാസ്‌കുകള്‍ നല്‍കുകയാണ് ആര്യയുടെ ജോലി. ഏറ്റവുമൊടുവില്‍ ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ പങ്കെടുത്ത നാല് മത്സരാര്‍ഥികളെയാണ് ആര്യ കൊണ്ട് വന്നത്.
ഡിംപല്‍ ഭാല്‍, സന്ധ്യ മനോജ്, ഫിറോസ് ഖാനും ഭാര്യ സജ്‌ന ഫിറോസും ആയിരുന്നു കഴിഞ്ഞ ദിവസം എത്തിയ താരങ്ങള്‍. ഓരോരുത്തര്‍ക്കും രസകരമായ ടാസ്‌കുകളാണ് അവതാരക നല്‍കിയത്. അതിലൊന്ന് പുരനിറഞ്ഞ് നില്‍ക്കുക എന്നതിനെ കുറിച്ച് സംസാരിക്കാനാണ്. ഫിറോസിനാണ് ഈ വിഷയം നല്‍കിയത്. സംസാരിച്ച് സംസാരിച്ച് ഒടുവില്‍ ആര്യയ്‌ക്കൊരു വിവാഹം ആലോചിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. സംഭവം പിന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.
‘പുര നിറഞ്ഞ് നില്‍ക്കുക’ എന്ന വിഷയത്തിലാണ് ഫിറോസ് സംസാരം ആരംഭിച്ചത്. ‘പണ്ട് സ്ത്രീകളുടെ കാര്യത്തിലായിരുന്നു ഇങ്ങനെ പറയുന്നത്. എന്റെയൊരു ഫ്രണ്ട് പുര നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അവനിപ്പോള്‍ ഏകദേശം 50 വയസോളമായി. പുര പൊളിയാറായി. അവന്റെ 18 വയസ് മുതല്‍ അവന്‍ നല്ലൊരു പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലായിരുന്നു എന്ന് ഫിറോസ് പറയുമ്പോള്‍ ‘ഇതുവരേയും കിട്ടിയില്ലേയെന്നായിരുന്നു ആര്യയുടെ ചോദ്യം’. പിന്നാലെ അതിനുള്ള വിശദീകരണവും ഫിറോസ് നല്‍കി.
കിട്ടാത്തത് മറ്റൊന്നും കൊണ്ടല്ല, അവന്റെ പരിചയത്തിലുള്ളവരും ബന്ധുക്കളുമെല്ലാം കല്യാണം കഴിച്ചപ്പോള്‍ ചിലതൊക്കെ ട്രാജഡിയും പ്രശ്നങ്ങളുണ്ടായിരുന്നു. എല്ലാം തികഞ്ഞൊരു കുട്ടിയായിരിക്കണം വരേണ്ടതെന്ന് പറഞ്ഞ് ഇവന്‍ വിവാഹം മാറ്റി വെച്ചു. മാറ്റി വെച്ച് മാറ്റി വെച്ച് ഇപ്പോള്‍ ഏകദേശം 50 വയസ്സോളമായി. ഇപ്പോഴും പുര നിറഞ്ഞ് തന്നെ നില്‍ക്കുകയാണ്.
എന്നെങ്കിലും നല്ലൊരു കുട്ടിയെ കിട്ടുമെന്ന് പ്രതീക്ഷയിലാണ് അവന്‍. ഇവിടുന്ന് കോള്‍ വന്നതിന് ശേഷം അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. അവിടെ വളരെ സുന്ദരിയായൊരു പെണ്‍കുട്ടിയുണ്ട്, പറ്റുമെങ്കില്‍ ഒന്ന് ചോദിക്കുക. പേര് ആര്യ എന്നാണ്. ഈ അവസരത്തില്‍ അവന് വേണ്ടി ഞാന്‍ ചോദിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.
അറിഞ്ഞില്ലല്ലോ കുട്ടായെന്നായിരുന്നു ആര്യയുടെ മറുപടി.അയാള്‍ വളരെ നല്ല മനുഷ്യനാണ്, വലിയ ഹൃദയശാലിയാണ്, എന്നൊക്കെയാണ് ഗുണങ്ങള്‍ എന്നും ഫിറോസ് സൂചിപ്പിച്ചു. ഇതേ സമയം ആര്യ അടക്കം ബാക്കി അവിടെ ഉണ്ടായിരുന്ന എല്ലാവരും വളരെയധികം ചിരിച്ചോണ്ടാണ് ഫിറോസിന്റെ പുരനിറയല്‍ കഥ കേട്ട് നിന്നത്. ആര്യയെ തന്നെ വിവാഹം ആലോചിച്ചതോടെ എല്ലാവരും സന്തോഷത്തിലാവുകയും ചെയ്തു.
about pranayam thedi
