വിവാഹം കഴിഞ്ഞോ? അല്ലെങ്കിൽ കമ്മിറ്റഡാണോ! സത്യയുടെ ആ മറുപടി ഞെട്ടിച്ചു
സത്യ എന്ന പെണ്‍കുട്ടിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മെര്‍ഷീന നീനു. യഥാർത്ഥ പേരിനേക്കാൾ പരമ്പരയിലെ കഥാപാത്രമായ സത്യ എന്ന് പറഞ്ഞാലേ ചിലർക്ക് ആളെ പിടികിട്ടുകയുള്ളൂ… മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഒരുകാലത്തെ പ്രിയതാരമായിരുന്ന രസ്നയുടെ അനിയത്തിയാണ് മെര്‍ഷീന
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ സന്തോഷത്തോടെ ഏറ്റെടുക്കാറുണ്ട്. ഇപ്പൊൾ ഇതാ ഇന്‍സ്റ്റാഗ്രാം ചോദ്യോത്തരത്തില്‍ ആരാധകരുമായി സംവദിക്കുകയാണ് താരം. പരമ്പരയുടെ വിശേഷങ്ങളും താരത്തിന്റെ പേര്‍സണല്‍ കാര്യങ്ങളും അറിയാന്‍ ആരാധകര്‍ ഉത്സാഹത്തോടെയാണെത്തിയത്.
വിവാഹം കഴിഞ്ഞോയെന്നും, കമ്മിറ്റഡാണോയെന്നും നിരവധി ആളുകളാണ് താരത്തോട് ചോദിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സിംഗിളാണെന്നാണ് മറുപടിയായി നൽകിയത് . കഥാപാത്രത്തെപ്പോലെ ബോള്‍ഡാണോ എന്ന ചോദ്യത്തിന്, കഥാപാത്രത്തെക്കാള്‍ അലമ്പാണ് താനെന്നാണ് നീനു പറയുന്നത്. പിന്നെ ആരാധകരുടെ സംശയം മെര്‍ഷി നീനു മുടി വെട്ടിയാണോ സത്യ ആയെതെന്നായിരുന്നു. എന്നാല്‍ മുടി വെട്ടിയിട്ടില്ലെന്നും, വിഗ്ഗുകാരണം മുടികൊഴിച്ചിലും താരന്റെ പ്രശ്നങ്ങളുമെല്ലാം ഉണ്ടെന്നും പറയുന്നുണ്ട്.
പരമ്പരയിലെ വസ്ത്രധാരണത്തെപ്പറ്റിയും, സാരിയോടാണോ ജീന്സിനോടാണോ കൂടുതല്‍ ഇഷ്ടമെന്നാണ് വലിയൊരു ആരാധകർക്ക് അറിയേണ്ടത്. പരമ്പരയില്‍ സത്യ സാരിയുടുത്തുവന്ന എപ്പിസോഡുകളെല്ലാം മനോഹരമായിരുന്നെന്നും ആരാധകര്‍ പറയുന്നുണ്ട്. തനിക്ക് സാരി കംഫര്‍ട്ടാണെന്നും, എന്നാല്‍ ജീന്‍സും ഷര്‍ട്ടും വേറെ ഫീലാലാണെന്നാണ് നീനു പറയുന്നത്.
