ഇന്ദുലേഖയില്‍ നിന്ന് പിന്മാറി ദിവ്യ, നിരാശയിലായി പ്രേക്ഷകര്‍
നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും നിര്‍മ്മാതാവും അഭിനേതാവുമാണ് രഞ്ജി പണിക്കര്‍. അദ്ദേഹം ആദ്യമായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പരമ്പരയായിരുന്നു ഇന്ദുലേഖ. ഒക്‌ടോബറില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ഇപ്പോള്‍ പ്രേക്ഷകരില്‍ നിരാശ സൃഷ്ടിച്ചിരിക്കുകയാണ് ഇന്ദുലേഖ. കണിമംഗലം രാമനാഥന്‍ എന്ന കഥാപാത്രത്തെ ആയിരുന്നു രഞ്ജി പണിക്കര്‍ അവതരിപ്പിച്ചിരുന്നത്.
മുഴുനീള കഥാപാത്രമായി താരം എത്തുമെന്ന് കരുതിയവര്‍ക്ക് നിരാശയായിരുന്നു ഫലം. ആദ്യത്തെ രണ്ടു എപ്പിസോഡുകളോടെ രാമനാഥന്‍ മരിക്കുകയും പിന്നീടുള്ള കഥാമുഹൂര്‍ത്തങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്. രാമനാഥന്റെ ഭാര്യ സാവിത്രിയായി എത്തിയിരുന്നത് നടി ദിവ്യാ നായര്‍ ആയിരുന്നു. എന്നാല്‍ ദിവ്യ പരമ്പരയില്‍ നിന്ന് പിന്മാറിയതോടെ സുമി ആണ് സാവിത്രിയായി എത്തിയത്. പ്രിയങ്കരിയായ നടിയുടെ പെട്ടെന്നുള്ള പിന്മാറ്റം ഏറെ നിരാശയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മാത്രവുമല്ല, ഈ പിന്മാറ്റം ഇപ്പോഴും അംഗീകരിക്കാനും സാധിച്ചിട്ടില്ല. എന്നാല്‍ കുടുംബവിളക്ക് എന്ന ഹിറ്റ് സീരിയലില്‍ വില്ലത്തിയായിേ വേഷമിടുന്ന അമേയ നായര്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയത് പ്രേക്ഷകര്‍ക്ക് അല്‍പം സന്തോഷം നല്‍കുന്നുണ്ട്.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് പരമ്പരയിലൂടെ പരിചയപ്പെടുത്തുന്നത്. നായിക നായകന്‍ ഫെയിം മാളവിക കൃഷ്ണദാസ് ആണ് ഇന്ദുലേഖ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉമാ നായര്‍, ബാലു മേനോന്‍, എന്നീ താരങ്ങളും പ്രധാനവേഷത്തിലെത്തുന്നു്. അച്ഛന്റെ മരണ ശേഷം കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്നതും ഇതിനിടയിലുണ്ടാകുന്ന പ്രതിസന്ധികളും നിറഞ്ഞതാണ് പരമ്പര.
