Connect with us

“വിവാഹം കഴിച്ചത് സംവിധായകനെ, ചേച്ചിയെ പോലെ തന്നെ അനുജത്തിയും” ; ചേച്ചിയുടെ പേരിലല്ല സീരിയലിലേക്ക് വന്നത്; ആ ലേബലിൽ അറിയാൻ ആഗ്രഹിക്കുന്നില്ല ;രസ്നയുടെ പേരിൽ കമ്പാരിസൺ നടത്തുന്നതിൽ പൊട്ടിത്തെറിച്ച് മെർഷീന!

Malayalam

“വിവാഹം കഴിച്ചത് സംവിധായകനെ, ചേച്ചിയെ പോലെ തന്നെ അനുജത്തിയും” ; ചേച്ചിയുടെ പേരിലല്ല സീരിയലിലേക്ക് വന്നത്; ആ ലേബലിൽ അറിയാൻ ആഗ്രഹിക്കുന്നില്ല ;രസ്നയുടെ പേരിൽ കമ്പാരിസൺ നടത്തുന്നതിൽ പൊട്ടിത്തെറിച്ച് മെർഷീന!

“വിവാഹം കഴിച്ചത് സംവിധായകനെ, ചേച്ചിയെ പോലെ തന്നെ അനുജത്തിയും” ; ചേച്ചിയുടെ പേരിലല്ല സീരിയലിലേക്ക് വന്നത്; ആ ലേബലിൽ അറിയാൻ ആഗ്രഹിക്കുന്നില്ല ;രസ്നയുടെ പേരിൽ കമ്പാരിസൺ നടത്തുന്നതിൽ പൊട്ടിത്തെറിച്ച് മെർഷീന!

കുറച്ചു ദിവസങ്ങൾക്ക് മുൻപ് മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ചർച്ചയാക്കിയ വിഷയമാണ് മെർഷീന നീനുവിന്റെ പുതിയ ചിത്രങ്ങൾ . സത്യാ എന്ന പെൺകുട്ടി പരമ്പരയിലൂടെ ആരാധകരെ നേടിയ മെർഷീനയുടെ മെഹന്ദിയുടെയും, ഹൽദി ചടങ്ങുകളുടെയും ഒക്കെയും ചിത്രങ്ങൾ പെട്ടന്നായിരുന്നു വൈറലായി മാറിയിരുന്നത്. ചിത്രങ്ങളെ ചിട്ടിപ്പറ്റി വലിയ കഥകളും പ്രചരിച്ചിരുന്നു.

” മെർഷീനയുടെ ഭർത്താവ് സംവിധായകൻ ആണ്, നടനാണ് എന്ന രീതിയിലുള്ള പ്രചാരണവും ശക്തമായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹവുമായും ചിത്രങ്ങളും ആയി ബന്ധപ്പെടുത്തി നടത്തുന്ന വ്യാജ പ്രചാരണങ്ങളോട് പ്രതികരിക്കുകയാണ് മെർഷീന. സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വീഡിയോയിലൂടെയാണ് മെർഷീന സംസാരിച്ചു തുടങ്ങിയത്. ഒപ്പം സഹോദരിയെയും അമ്മയെയും മോശം പറയുന്നവർക്കുള്ള ചുട്ട മറുപടിയും മെർഷീന നല്കുന്നുണ്ട്.

ചിത്രങ്ങൾക്ക് ഒരുപാട് നല്ല കമൻസുണ്ട്. വിവാഹം ആണെന്ന് കരുതി എന്നെ മനസ്സ് അറിഞ്ഞു അനുഗ്രഹിച്ച ആശംസകൾ അറിയിച്ച ഒരുപാട് ആളുകൾ ഉണ്ടായിരുന്നു അവർക്കെല്ലാം നന്ദി. പക്ഷെ ഇതിനിടയിലും ഒരു കൂട്ടർ വളരെ മോശം സംസാരത്തിലൂടെ എത്തുകയുണ്ടായി. അവർക്കുള്ള മറുപടിയാണ് ഇനി പറയുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് മെർഷീന സോഷ്യൽ മീഡിയ വഴി പങ്കിട്ട വീഡിയോയിലൂടെ സംസാരിച്ചു തുടങ്ങിയത്.

പലവിധ സംശയങ്ങൾ പലർക്കും ഉണ്ടായി എങ്കിലും എനിക്ക് ഒരു വരനെ തന്നെ ചില ആളുകൾ കണ്ടുപിടിച്ചു. എനിക്ക് ചെറുക്കനെ അങ്ങ് കണ്ടുപിടിച്ചു കളഞ്ഞല്ലോ. അത് സമ്മതിച്ചു തരേണ്ട കാര്യമാണ്. ആദ്യം പറഞ്ഞു ആർട്ടിസ്റ്റിനെയാണ്, പിന്നെ പറഞ്ഞു സംവിധായകനെയാണ് എന്ന്. എനിക്ക് അതാണ് മനസിലാകാത്ത കാര്യം. അതാരാണ്. ഞാൻ എന്റെ സോഷ്യൽ മീഡിയ അകൗണ്ട് വഴി ഒട്ടുമിക്ക പേഴ്സണൽ കാര്യങ്ങളും ഷെയർ ചെയ്യുന്ന ഒരാളാണ്. പ്രൈവസി കീപ്പ് ചെയുന്ന ആളല്ല ഞാൻ.

നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി എന്റെ വരൻ സംവിധായകൻ ആണെന്ന കാര്യം. എനിക്ക് ഒരുപാട് കൂട്ടുകാർ ഉണ്ട്. അതിൽ ആർട്ടിസ്റ്റുകളും ഉണ്ട്. ഇതിൽ ആരെയെങ്കിലും കൂട്ടി പറഞ്ഞാലും ഓക്കേ എന്ന് പറയാം. എന്നാൽ ഈ സംവിധായകൻ ആണ് ചെക്കൻ എന്ന് പറയാൻ എന്താണ് കാരണം. ഏതു സംവിധായകൻ ആണ് എങ്കിലും അത് നിങ്ങൾ എന്നോട് ഒന്ന് പറഞ്ഞു തരണം. എനിക്ക് ഇതിനുള്ള ഉത്തരം എന്തായാലൂം വേണമെന്നാണ് മെർഷീന പറയുന്നത് .

എന്റെ ചേച്ചി പണ്ട് പാരിജാതം സീരിയലിൽ ഡബിൾ റോൾ ചെയ്തുകൊണ്ടിരുന്ന ആളാണ്. ചേച്ചിയുടെ പാർട്ണർ സംവിധായകനും നിർമാതാവുമായ ബൈജു ദേവരാജ് ആണ്. അപ്പോൾ അതുവച്ചുള്ള ഒരു കമ്പാരിസൺ ആണ് എന്ന് തോനുന്നു ഞാനും ഒരു ഡയറക്ടറെ തന്നെയാണ് വിവാഹം കഴിച്ചത് എന്നുള്ളത്. അല്ലെങ്കിൽ കല്യാണം കഴിക്കാൻ പോകുന്നത് എന്ന ചിന്ത വന്നതെന്ന് തോനുന്നു.

ശരിയാണ് ഞങ്ങൾ സഹോദരങ്ങൾ ആണ്. ഒരു അമ്മയുടെ വയറ്റിൽ നിന്നുതന്നെയാണ് ഞങ്ങൾ രണ്ടാളും എത്തിയത്. അതുകൊണ്ടുതന്നേ ഞങ്ങൾ ഒരേപോലെയാണ് ഇരിക്കുന്നതും. ഒരുപാട് ആളുകൾക്ക് ഞങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും തെറ്റാറും ഉണ്ട്. അതിൽ ഞാൻ കുറ്റം പറയുന്നില്ല. കാണാൻ ഒരേപോലെ ആണ് എങ്കിലും ചിന്ത കൊണ്ടും മറ്റും ഞങ്ങൾ രണ്ടും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ആളുകളാണ്. പിന്നെ എന്തിനാണ് ഞങ്ങളെ കംപെയർ ചെയ്യുന്നത്. ആദ്യ അഭിമുഖം വന്ന അന്ന് മുതൽ ഞാനിത് കേൾക്കുന്നതാണ്.

ചേച്ചി ഇഷ്ടപെട്ട ആളുടെ ഒപ്പം ജീവിക്കുന്നത് അന്ന് പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ഞാനത് സമ്മതിക്കുന്ന കാര്യം തന്നെയാണ്. ചേച്ചിയുടെ പാർട്ണറിനെ നിങ്ങൾക്ക് ഇഷ്ടം ആയില്ലെങ്കിൽ നിങ്ങളത് ചേച്ചിയോട് പോയി പറയണം. അല്ലാതെ എന്തിനാണ് ഞങ്ങളെ രണ്ടാളേയും കംപെയർ ചെയ്തുകൊണ്ട് എന്നെ അറ്റാക്ക് ചെയ്യാൻ വരുന്നത്. ഞാൻ നിങ്ങളെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ. എന്റെ പോസ്റ്റുകൾക്ക് എല്ലാം അറ്റാക്കാണ് ലഭിക്കുന്നത്. സഹോദരങ്ങൾ ആണെന്ന് വച്ചിട്ട് എല്ലാം ഒരേ പോലെയാണ് എന്ന് പറയുന്ന രീതി മാറ്റൂ. ഞങ്ങൾ എല്ലാ കാര്യത്തിലും വ്യത്യസ്തമാണ്.

ഞാൻ ഈ ഫീൽഡിലേക്ക് വന്നപ്പോൾ മുതൽ കേൾക്കുന്ന കാര്യമാണ് ഞാനും ചേച്ചിയും അഭിനയത്തിൽ ഒരേപോലെ ലുക്ക് ഒരേപോലെ, എല്ലാ കാര്യത്തിലും ഉള്ള ഈ കമ്പാരിസൺ ഉണ്ടല്ലോ കേട്ടുകേട്ട് മടുത്തു. ഇപ്പോൾ ഒരു ഫോട്ടോ ഇട്ടപ്പോഴും സംവിധായകൻ ആണ് കല്യാണം കഴിക്കുന്നത്. അതേ പോലെ ഇതേ പോലെ, എന്തെങ്കിലും ആകട്ടെ. ഇനിയെങ്കിലും ഈ കമ്പാരിസൺ നിർത്തൂ ദയവായി.

ഞാൻ ഈ ഫീൽഡിൽ വന്നത് എട്ടാം ക്‌ളാസിൽ പഠിക്കുമ്പോഴാണ്. ഒരു ട്യൂഷൻ സാർ വഴിയാണ് അതിനു ഭാഗ്യം കിട്ടുന്നത്. പിന്നീട് ആണ് മിനി സ്‌ക്രീനിലേക്ക് എത്തിയത്. എന്റെ ചേച്ചിയുടെ പേരിലോ, മറ്റോ ഒന്നും അല്ല. ചേച്ചി ഇപ്പോൾ പ്രൊഡ്യൂസ് ചെയ്യുന്നുണ്ട് അവരുടെ കമ്പനിയിൽ ഞാൻ ജോയിൻ ചെയ്‌തിട്ടില്ല. ആരെയും ഡിപ്പെൻഡ് ചെയ്യുന്ന ആളല്ല ഞാൻ. ആ രീതിക്കാണ് ഈ രീതിക്കാണ് ജീവിക്കുന്നത് എന്ന സംസാരവും നിർത്തണം. അഭിനയിച്ചുകിട്ടുന്ന പൈസ കൊണ്ടാണ് ഞാനും എന്റെ ഉമ്മയും ജീവിക്കുന്നത്. എന്തിനാണ് അഭിനയമേഖലയെ കുറ്റം പറയുന്നത്.

ഒരുപാട് ആളുകൾ പിന്നീട് കുറ്റം പറഞ്ഞിട്ടുള്ളത് എന്റെ ഉമ്മാനേം ചേച്ചിയേം കുറിച്ചാണ്. എന്റെ ഉമ്മ പതിനഞ്ചാം വയസിൽ ആണ് വിവാഹം കഴിക്കുന്നത്. ദേഹോപദ്രവവും മറ്റും സഹിക്ക വയ്യാതെയാണ് പതിനേഴ് വർഷം കഴിഞ്ഞപ്പോൾ ആ ബന്ധം ഉപേക്ഷിക്കുന്നത്. പിന്നീടുള്ള ഉമ്മയുടെ ജീവിതം ഞങ്ങൾക്കുവേണ്ടിയാണ്.

ഉമ്മയെ ഉപേക്ഷിച്ച ശേഷം അദ്ദേഹം കുറച്ചു നാളുകൾക്കുള്ളിൽ തന്നെ വിവാഹം കഴിച്ചു. എന്റെ ഉമ്മ ജീവിച്ചത് ഞങ്ങളെ ഓർത്താണ്. പിന്നെ എന്റെ ചേച്ചി സന്തോഷമായി ജീവിക്കുന്നുണ്ട്. അപവാദം പറഞ്ഞു നടക്കുന്നവർ നിങ്ങളുടെ കാര്യം നോക്കൂ മെർഷീന പറയുന്നു.

about mersheena neenu

More in Malayalam

Trending

Recent

To Top