Connect with us

‘സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലതാണ് , പക്ഷേ അത് അമ്മയെ തകര്‍ത്തു കൊണ്ടാകരുത്

Malayalam

‘സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലതാണ് , പക്ഷേ അത് അമ്മയെ തകര്‍ത്തു കൊണ്ടാകരുത്

‘സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലതാണ് , പക്ഷേ അത് അമ്മയെ തകര്‍ത്തു കൊണ്ടാകരുത്

മലയാളികളുടെ പ്രിയതാരമാണ് ഉര്‍വശി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഉര്‍വശി എന്ന അഭിനയ പ്രതിഭ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒടിടി റിലീസുകളായ പുത്തം പുതു കാലെെ, സൂരരെെ പൊട്ര്, മൂക്കുത്തി അമ്മന്‍ എന്നീ മൂന്ന് ചിത്രങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഉര്‍വശി കെെയ്യടി നേടുകയാണ്. ഇപ്പോൾ ഇതാ മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയെ കുറിച്ചും താരസംഘടനയെ കുറിച്ചും മനസ്സു തുറക്കുകയാണ് താരം.

‘സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലത്, പക്ഷേ അത് അമ്മയെ തകര്‍ത്തു കൊണ്ടാകരുത് . അടുത്തിടെ സിനിമയില്‍ സ്ത്രീകളുടെ സംഘടനകള്‍ തുടങ്ങിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വിഷയവുമായി ഞാന്‍ ആരോടും സംസാരിച്ചിട്ടില്ല . ഇതുവരെ എന്നോടും ആരുമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്. താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ നേരിട്ടറിയാം. അര്‍ഹതപ്പെട്ട ഒരുപാടു പേര്‍ക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്. അമ്മ പോലൊരു സംഘടനയെ തകര്‍ത്തു കൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനം നടത്തേണ്ടതെന്നും’ ഉര്‍വശി പറയുന്നു

More in Malayalam

Trending

Recent

To Top