Malayalam
അദ്ദേഹത്തിന്റെ ആരാധകനാണ് ഞാൻ; ഇനിയൊരു ജന്മമുണ്ടെങ്കില് അദ്ദേഹത്തെ പോലെയൊരു ഗായകനാകണം; മനസ്സ് തുറന്ന് മമ്മൂട്ടി
അദ്ദേഹത്തിന്റെ ആരാധകനാണ് ഞാൻ; ഇനിയൊരു ജന്മമുണ്ടെങ്കില് അദ്ദേഹത്തെ പോലെയൊരു ഗായകനാകണം; മനസ്സ് തുറന്ന് മമ്മൂട്ടി
Published on

യേശുദാസിനെ കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി. താന്‍ അദ്ദേഹത്തിന്റെ ഒരു ആരാധകനാണെന്നും ഇനിയൊരു ജന്മമുണ്ടെങ്കില് യേശുദാസിനെ പോലെ ഒരു ഗായകനാകാനാണ് ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു.
‘ഗാനഗന്ധര്‍വ്വന്റെ ആരാധകനാണ് ഞാന്‍. ഇനിയൊരു ജന്മമുണ്ടെങ്കില് യേശുദാസിനെ പോലൊരു ഗായകനാകണം എന്നാണ് എന്റെ മോഹം. ഞാന്‍ നായകനായി ആദ്യമഭിനയിച്ച ‘മേള’യില്‍ എനിക്കു വേണ്ടി യേശുദാസ് പാടുന്നുവെന്ന് കേട്ടപ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു.
യേശുദാസിനെ ഞാന്‍ ആദ്യമായി അടുത്തു കാണുന്നതും പരിചയപ്പെടുന്നതും സ്ഫോടനത്തിന്റെ പൂജാവേളയിലാണ്. പൂജയ്ക്ക് വന്ന യേശുദാസ് കറുത്ത മുണ്ടും വെള്ള ജൂബയും രുദ്രാക്ഷവും ഭസ്മക്കുറിയുമൊക്കെ അണിഞ്ഞിരുന്നു. ശബരിമലയിലേക്ക് പോകാനുള്ള തിരക്കിനിടയിലും ‘എന്താ മോനേ’യെന്ന് വിളിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു.
പിന്നീട് ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമായി. കുടുംബ സുഹൃത്തുക്കളായി. യേശുദാസിന്റെ മകന് വിജയ് യേശുദാസ് എന്റെ ആരാധകനാണെന്നും യേശുദാസിന്റെ ശബ്ദം ഏറ്റവും നന്നായി ചേരുന്നത് എനിക്കാണെന്നുമൊക്കെ പറഞ്ഞ് കേള്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം തോന്നാറുണ്ട്’- മമ്മൂട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...