Connect with us

സുരേഷ് ഗോപി പണം ഉണ്ടാക്കുന്നത് ആ ലക്ഷ്യത്തോടെ; നടുക്കുന്ന വെളിപ്പെടുത്തലുമായി ജയറാം!!!

Malayalam

സുരേഷ് ഗോപി പണം ഉണ്ടാക്കുന്നത് ആ ലക്ഷ്യത്തോടെ; നടുക്കുന്ന വെളിപ്പെടുത്തലുമായി ജയറാം!!!

സുരേഷ് ഗോപി പണം ഉണ്ടാക്കുന്നത് ആ ലക്ഷ്യത്തോടെ; നടുക്കുന്ന വെളിപ്പെടുത്തലുമായി ജയറാം!!!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും. പാര്‍വതി സിനിമകളിലൊന്നും സജീവമല്ലെങ്കിലും ജയറാം സിനിമകളിലെല്ലാം സജീവമാണ്. പത്മരാജന്റെ അപരൻ എന്ന സിനിമയിലൂടെയാണ് ജയറാം സിനിമയിലേക്ക് എത്തുന്നത്. ഏറെ നാളുകളായി മലയാള സിനിമാ രംഗത്ത് നിന്നും മാറി നിന്നിരുന്ന നടൻ മിഥുൻ മാനുവൽ ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തുകയാണ് ജയറാം.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമ അബ്രഹാം ഓസ്ലറിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻവുഡ്സ് ജയറാം ഫാൻസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ഫാൻസ് മീറ്റിൽ ജയറാം പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മലയാളത്തിലെ ചില താരങ്ങളുടെ പേരുകൾ അവതാരക പറഞ്ഞു. അവരിൽ നിന്നും എന്തെങ്കിലും ഒരു കാര്യം എടുക്കാൻ അവസരം കിട്ടിയാൽ എന്ത് എടുക്കുമെന്നാണ് ജയറാമിനോട് അവതാരക ചോദിച്ചത്. അതിന് വളരെ സത്യസന്ധമായിട്ടാണ് മറുപടി താരം നൽകിയത്. ആ മറുപടികളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ആദ്യം അവതാരക പറഞ്ഞ പേര് മമ്മൂട്ടിയുടേതായിരുന്നു. മമ്മൂക്കയുടെ മനുഷ്യത്വം താൻ എടുക്കുമെന്നായിരുന്നു ജയറാമിന്റെ മറുപടി. നടൻ എന്നരീതിയിൽ മോഹൻലാലിനെ പോലെയാകണമെന്നാണ് ഭൂരിഭാഗം മലയാള താരങ്ങളും പറയാറ്. എന്നാൽ മനുഷ്യനെന്ന രീതിയിൽ തങ്ങളുടെ റോൾ മോഡലായി പലരും മമ്മൂട്ടിയുടെ പേരാണ് പറയാറ്. സഹജീവി സ്നേഹത്തിന്റെയും പരിഗണന നൽകുന്നതിന്റെയും കാര്യത്തിൽ മമ്മൂട്ടിയെ മറികടക്കാൻ മറ്റൊരാളില്ല.

രണ്ടാമതായി അവതാരക പറഞ്ഞത് മോഹൻലാലിന്റെ പേരായിരുന്നു. അതിന് ജയറാം നൽകിയ മറുപടി ലാൽ സാറിന്റെ തോളിന്റെ ചെരിവ് എടുക്കുമെന്നാണ്. അദ്ദേഹം ചെറിയ നാണത്തോടെ തോളും ചെരിച്ച് ആൾക്കൂട്ടത്തിന് ഇടയിലൂടെ നടന്ന് വരുമ്പോൾ നോക്കി നിന്നുപോയിട്ടുണ്ടെന്നാണ് ജയറാം പറയുന്നത്.

പിന്നീട് സുരേഷ് ഗോപിയുടെയും ദിലീപിന്റെയും പേരാണ് അവതാരക പറഞ്ഞത്. അതിന് ജയറാം നൽ‌കിയ മറുപടിയും രസകരമായിരുന്നു. ‘മനുഷ്യത്വത്തിന് അപ്പുറത്ത് എന്തെങ്കിലും വാക്കുണ്ടെങ്കിൽ അത് സുരേഷ് ഗോപിയുടെ പേരിൽ പറയാം. എനിക്ക് പിറക്കാതെ പോയ ജേഷ്ഠനാണ് സുരേഷ് ഗോപി. എന്റെ എന്ത് കാര്യവും എന്റെ ജേഷ്ഠനോട് ചോദിച്ചിട്ടെ ഞാൻ ചെയ്യാറുള്ളു. ആഴ്ചയിൽ രണ്ട് മൂന്ന് പ്രാവശ്യം വിളിക്കും. സുരേഷ് ഗോപി ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവന്‍ ആളുകളെ സഹായിക്കാൻ വേണ്ടി ചെലവഴിക്കുകയാണ്.’

‘വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വെച്ച് സ്വന്തം മകളുടെ കല്യാണമാണ്. ഓരോ കാര്യത്തിന് വേണ്ടിയും രാധിക കഷ്ടപ്പെടുന്നത് എനിക്കറിയാം. പൈസ മുഴുവന്‍ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും. സ്വന്തം മോള്‍ക്ക് സ്വര്‍ണമെടുക്കാന്‍ പൈസയുണ്ടോയെന്ന് നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല.’ ‘അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാര്‍ക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാല്‍ അവര്‍ക്ക് കൊണ്ടുപോയി കൊടുക്കും. അതാണ് സുരേഷ് ഗോപി.

ദിലീപിന്റെ കാര്യം പറയുകയാണെങ്കിൽ അവന്റെ ഹാർഡ് വർക്കാണ് ഞാൻ എടുക്കുക.’ ‘എറണാകുളത്ത് വെച്ചാണ് ദിലീപുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. ഇന്നും അവനുമായി ആ സഹോദരബന്ധവും സ്നേഹവുമുണ്ട്. അവൻ എന്റെ അനിയനെപ്പോലെയാണ്. സിനിമയ്ക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവനാണ് അവൻ’, എന്നാണ് ജയറാം പറഞ്ഞത്.

ജയറാം പറഞ്ഞ വാക്കുകൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ മമ്മൂട്ടി-ജയറാം കോമ്പോയില്‍ എത്തിയ എബ്രഹാം ഓസ്ലര്‍ ആദ്യ ദിനം തന്നെ വലിയ തരംഗം കേരള ബോക്‌സോഫീസില്‍ ഉണ്ടാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണ ഘടകമായത് മമ്മൂട്ടിയുടെ സാന്നിധ്യമായിരുന്നു. ജയറാമിന്റെ മികച്ച് തിരിച്ചുവരവിന് കൂടി ഇത് കാരണമായിരുന്നു. ആദ്യ ദിനം ആഗോള തലത്തില്‍ ആറ് കോടിയിലേറെ ജയറാം ചിത്രം കളക്ഷന്‍ നേടി. 


More in Malayalam

Trending

Recent

To Top