Connect with us

ഈ വർഷത്തെ ഏറ്റവും വലിയ സന്തോഷം കണ്ണന്റെയും ചക്കിയുടെയും വിവാഹം; ചക്കിയുടെ വിവാഹം ​ഗുരുവായൂരിൽ; മകളുടെ വിവാഹത്തെ കുറിച്ചുള്ള ജയറാമിന്റെ വാക്കുകൾ വൈറലാകുന്നു!!

Malayalam

കഴിഞ്ഞ ദിവസമായിരുന്നു. മലയാളികളുടെ പ്രിയങ്കരനായ നടനും,രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷിൻറെ കഴിഞ്ഞത്. ഗുരുവായൂര്‍ വെച്ചാണ് വിവാഹം നടന്നത്. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകളുടേത്.

മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാർവതി, മേനക,ചിപ്പി, സംയുക്ത വർമ, രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹത്തെപ്പറ്റിയുള്ള ജയറാമിന്റെ വാക്കുകളാണിപ്പോൾ വൈറലാകുന്നത്. സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം കണ്ടപ്പോൾ മനസിൽ ​മകളുടെ വിവാഹമാണ് സ്വപ്നം കണ്ടതെന്ന് പറയുകയാണ് നടൻ ജയറാം. സുരേഷ് ​ഗോപിയുടെ വീട്ടിലെ കല്യാണം തന്റെ വീട്ടിലെ വിവാഹം പോലെയാണെന്നും ജയറാം പറഞ്ഞു.

കാളിദാസന്റെയും മാളവികയുടെയും വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തിനിടയിൽ സംസാരിക്കുകയായിരുന്നു ജയറാം. ‘ഈ വർഷത്തെ ഏറ്റവും വലിയ സന്തോഷം കണ്ണന്റെയും ചക്കിയുടെയും വിവാഹമാണ്. സുരേഷേട്ടന്റെ വീട്ടിലെ വിവാഹം എന്റെ വീട്ടിലെ ഒരു കല്യാണം പോലെ തന്നെയാണ്. ഭാ​ഗ്യയുടെ താലികെട്ട് സമയത്ത് ഞാൻ മനസ്സിൽ കണ്ടതും ചക്കിയുടെ വിവാഹം ​ഗുരുവായൂരിൽ നടക്കുന്നതാണ്.’- ജയറാം പറ‍ഞ്ഞു.

2024-ൽ രണ്ട് മക്കളുടെയും വിവാഹം കാണുമെന്ന് ജയറാം മുമ്പും പറഞ്ഞിരുന്നു. കഴിഞ്ഞ വർഷാവസാനത്തിലായിരുന്നു രണ്ട് മക്കളുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. മോ‍ഡലായ തരിണി കലിം​ഗരായരാണ് കാളിദാസിന്റെ ഭാവി വധു. വിദേശത്ത് ജോലി ചെയ്യുന്ന നവനീത് ​ഗിരീഷാണ് മാളവികയുടെ ഭാവി വരൻ.

More in Malayalam

Trending