Malayalam
“ആദ്യ സീരിയലിൽ നിന്നും മൂന്ന് മാസത്തെ പ്രണയം”; ഇപ്പോൾ അഞ്ച് മാസം ഗര്‍ഭിണിയാണ്; പരമ്പരയിലേക്ക് തിരികെ വരണമെന്ന് ആരാധകർ പറഞ്ഞപ്പോൾ കുടുംബവിളക്ക് താരം പാര്‍വതി പറഞ്ഞത്!
“ആദ്യ സീരിയലിൽ നിന്നും മൂന്ന് മാസത്തെ പ്രണയം”; ഇപ്പോൾ അഞ്ച് മാസം ഗര്‍ഭിണിയാണ്; പരമ്പരയിലേക്ക് തിരികെ വരണമെന്ന് ആരാധകർ പറഞ്ഞപ്പോൾ കുടുംബവിളക്ക് താരം പാര്‍വതി പറഞ്ഞത്!
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബവിളക്കിൽ ശീതളായി ആദ്യം എത്തിയ നായികയാണ് പാര്‍വതി വിജയ്. വിവാഹം കഴിഞ്ഞതോടെ പാര്‍വതി അഭിനയത്തില്‍ നിന്നും മാറി. ശേഷം ശീതളായിട്ട് അമൃത വരുകയും ദിവസങ്ങള്‍ക്ക് മുന്‍പ് ആ നടിയും പിന്മാറുകയും ചെയ്തു..
ഇതോടെ പാര്‍വതിയോട് തന്നെ തിരികെ വരാന്‍ ആവശ്യപ്പെടുകയാണ് ആരാധകര്‍. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്നുള്ള വിശേഷങ്ങളാണ് പാര്‍വതിയ്ക്ക് പറയാനുള്ളത്. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് എത്തിയതായിരുന്നു നടി.
കുടുംബവിളക്കില്‍ നിന്നും കണ്ട് ഇഷ്ടത്തിലായ ക്യാമറമാന്‍ അരുണുമായിട്ടാണ് പാര്‍വതി വിവാഹിതയായത്. മൂന്ന് മാസത്തെ പ്രണയത്തിനൊടുവില്‍ വളരെ രഹസ്യമായിട്ടാണ് താരവിവാഹം നടന്നത്. വിവാഹശേഷം രണ്ടാളും സീരിയലില്‍ നിന്ന് മാറി. താന്‍ ഇനി അഭിനയിക്കാന്‍ ഇല്ലെന്ന് പാര്‍വതി പറഞ്ഞെങ്കിലും അരുണ്‍ മറ്റ് സീരിയലുകളുടെ തിരക്കിലാണ്. നടി മൃദുല വിജയിയുടെ സഹോദരി കൂടിയായ പാര്‍വതി ഗര്‍ഭകാലത്തെ കുറിച്ച് ആരാധകരോട് പറയുന്നത് ഇങ്ങനെയാണ്….
“താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്നാണ് പാര്‍വതി ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറയുന്നത്. ചേച്ചി മൃദുലയുടെ വിവാഹത്തിന് രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. ഫെബ്രുവരി ഒന്‍പതിനാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. 21 മാസം പൂര്‍ത്തിയായി. ഇപ്പോള്‍ ഗര്‍ഭകാലത്തിന്റെ പ്രശ്‌നങ്ങളൊക്കെയുണ്ട്. സ്‌പൈസി ഫുഡ് കഴിക്കാനാണ് ഇപ്പോള്‍ കൂടുതല്‍ താല്‍പര്യം. കുഞ്ഞിന്റെ അനക്കം അറിഞ്ഞ് തുടങ്ങി. തനിക്ക് പ്രായം 22 ഉം ഭര്‍ത്താവിന് 28 മാണ്. ആദ്യമായി താന്‍ അഭിനയിച്ച സീരിയല്‍ കുടുംബവിളക്ക് ആയിരുന്നു. അതിന്റെ ലൊക്കേഷനില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.
അരുണുമായി മൂന്ന് മാസത്തെ പ്രണയമായിരുന്നു. ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് പുള്ളിക്കാരനാണ്. അദ്ദേഹം ക്യാമറമാനാണ്. തിങ്കള്‍ കലമാന്‍ എന്ന സീരിയലില്‍ ആണ് പുള്ളി വര്‍ക്ക് ചെയ്യുന്നത്. ഭര്‍ത്താവിനെ കുറിച്ച് എന്തേലും പറയാമോ എന്ന ചോദ്യത്തിന് അദ്ദേഹം തന്റെ ഏറ്റവും മികച്ച സുഹൃത്താണെന്ന് പാര്‍വതി പറയുന്നു. എന്റെ നല്ലപാതിയാണ്. എന്റെ ലോകമെന്ന് പറയുന്നതും പുള്ളിയാണെന്ന് പാര്‍വതി സൂചിപ്പിച്ചു. പ്രതീക്ഷിക്കാതെയാണോ ഗര്‍ഭിണിയായതെന്ന് ചിലര്‍ ചോദിച്ചെങ്കിലും അല്ലെന്നായിരുന്നു മറുപടി. ഇപ്പോള്‍ താന്‍ ഭര്‍ത്താവിന്റെ വീട്ടിലല്ല, സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്നും നടി പറയുന്നു.
കുടുംബവിളക്ക് സീരിയലിന്റെ ലൊക്കേഷനില്‍ ഏറ്റവും കൂടുതല്‍ കമ്പനി ആയിരുന്നത് ആതിര മാധവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത് വിജയ്, നുബിന്‍ ജോണി എന്നിവരുമായിട്ടാണ്. അതേ സമയം തനിക്കേറ്റവും ഇഷ്ടമുള്ള സീരിയലിലെ ജോഡികള്‍ അത് സാന്ത്വനത്തിലെ ശിവനും അഞ്ജലിയും ആണെന്നാണ് പാര്‍വതി പറയുന്നത്. ഇനി കുടുംബവിളക്കിലേക്ക് താന്‍ ഉണ്ടാവില്ല. സീരിയലില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയിരുന്നത് നടി ് ആതിര മാധവുമായിട്ടാണെന്നും നടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പാര്‍വതി പങ്കുവെച്ചിരുന്നു.
about kudumbavilakk
