Connect with us

എന്നിലെ പെണ്ണിനെ ആദ്യമായി തൊട്ടറിഞ്ഞ രണ്ടു വ്യക്തികൾ..എന്നെയും അമ്മയെയും തനിച്ചാക്കി എല്ലാം ഓർമ്മയാക്കി അവൾ പോയി… നീ എനിക്ക് പകർന്നു തന്ന ഓർമ്മകളുമായി നിന്റെ മക്കൾക്കായി ഞാൻ ജീവിക്കും; നെഞ്ചു പൊട്ടി കരഞ്ഞ് രഞ്ജു രഞ്ജിമാര്‍

Malayalam

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്നയാളാണ് രഞ്ജു രഞ്ജിമാര്‍. പൊതു സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാൻസ്ജെൻഡർ വ്യക്തിത്വമാണ് രഞ്ജു. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ രഞ്ജുവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏവരെയും കണ്ണീരിലാഴ്ത്തുകയാണ്

തൻറെ പ്രിയ സഹോദരിയുടെ മരണവാർത്തയാണ് രഞ്ജു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ചേച്ചിയ്ക്ക് ഒരുപാട് രോഗങ്ങളുണ്ടായിരുന്നുവെന്നും അക്കച്ചിയെ ഒരുപാട് സ്നേഹിക്കുന്നുവെന്നും രഞ്ജു കുറിച്ചിരിക്കുന്നു.

എന്നെയും അമ്മയെയും തനിച്ചാക്കി, എല്ലാം ഓർമ്മയാക്കി അവൾ പോയി, നീ എനിക്ക് പകർന്നു തന്ന ഓർമ്മകളുമായി നിന്റെ മക്കൾക്കായി ഞാൻ ജീവിക്കും. രഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. എന്നിലെ പെണ്ണിനെ ആദ്യമായി തൊട്ടറിഞ്ഞ രണ്ടു വക്തികൾ എന്റെ അമ്മയും എന്റെ ചേച്ചിയുമാണെന്നും രഞ്ജു കുറിച്ചു. ഞാൻ ചേച്ചിയുടെ ഡ്രസ് ഇടുമ്പോൾ എല്ലാവർക്കും വഴക്കായിരുന്നുവെന്നും എന്നാൽ എന്റെ ചേച്ചി എനിക്ക് ഡ്രസ് ഇട്ടു തരുകയും എന്നിട്ടു നോക്കി നിന്നു ചിരിക്കുകയും ചെയ്യുമായിരുന്നുവെന്നും രഞ്ജു രഞ്ജിമാർ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്

‘എന്നിലെ പെണ്ണിനെ ആദ്യമായി തൊട്ടറിഞ്ഞ രണ്ടു വക്തികൾ എന്റെ അമ്മയും എന്റെ ചേച്ചിയും. ഞാൻ ചേച്ചിയുടെ ഡ്രസ് ഇടുമ്പോൾ എല്ലാവർക്കും വഴക്കായിരുന്നു എന്നാൽ എന്റെ ചേച്ചി എനിക്ക് ഡ്രസ് ഇട്ടു തരും എന്നിട്ടു നോക്കി നിന്നു ചിരിക്കും. കാലങ്ങൾ ഓടി പോയി എന്റെ ചേച്ചിക്ക് കുറെ രോഗങ്ങൾ ഉണ്ടായിരുന്നു.’

‘എന്റെ അമ്മ ചേച്ചിക്ക് വേണ്ടി എല്ലാ സന്തോഷങ്ങളും വേണ്ടാന്നു വച്ചു അവൾക്കു വേണ്ടി ജീവിച്ചു. 7 വയസിനു മൂത്ത ചേച്ചി ഞാൻ പറയുന്നത് മാത്രമേ കേൾക്കു. എന്തു പറഞ്ഞാലും എന്റെ പേര് പറഞ്ഞു അമ്മയെ ഭീഷണി പെടുത്തും. എല്ലാം ഓർമ്മയാക്കി അവൾ പോയീ എന്നെയും അമ്മയെയും തനിച്ചാക്കി… നീ എനിക്ക് പകർന്നു തന്ന ഓർമ്മകളുമായി നിന്റെ മക്കൾക്കായി ഞാൻ ജീവിക്കും… ലവ് യൂ അക്കച്ചി….’

More in Malayalam

Trending

Recent

To Top