ആരാധകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ നിരാശപ്പെടുത്തുന്ന കഥാമുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ , ആരാധകർക്കുള്ളിൽ പ്രതീക്ഷ നിറച്ച് കടയിലേക്ക് വില്ലനായി കരിപ്പെട്ടി സാബു എത്തിയിരിക്കുകയാണ്. ആദ്യമായാണ് ഒരു കഥയിൽ വില്ലൻ വരുമ്പോൾ ആരാധകർ ഇത്രമാത്രം സന്തോഷിക്കുന്നത്.
പുത്തൻ എപ്പിസോഡിൽ മിത്രയെയും കൊണ്ട് ഋഷി ലൈബ്രറിയിലേക്ക് ഇറങ്ങുന്നതാണ് കാണിക്കുന്നത്. ആദ്യം തന്നെ മിത്രയ്ക്കൊപ്പം ഋഷിയെ കാണുമ്പോൾ ആരാധകർ നിരാശപ്പെടുന്നുണ്ടെങ്കിലും ഇന്നത്തെ കഥയിൽ നല്ലൊരു ട്വിസ്റ്റുണ്ട്. അതോടൊപ്പം ഋഷിയുടെ മനസിലുള്ള പെണ്ണ് സൂര്യയാണ് എന്നുള്ള കാര്യം അനന്ദൻ റാണിയമ്മയോട് പറയുന്നുണ്ട്.
ഇത് കേൾക്കുന്ന റാണിയമ്മ പറയുന്ന മറുപടിയും ഏറെ വേദനിപ്പിക്കുന്നതാണ്. അപ്പോൾ കഴിഞ്ഞ ദിവസം അനന്ദൻ ആണല്ലോ മിത്രയ്ക്ക് ഋഷിയോടൊപ്പം പോകാനുള്ള അവസരം ഒരുക്കി കൊടുത്തത്. അതുകൊണ്ടുതന്നെ അയാൾ ആ സന്തോഷത്തിൽ രണ്ടെണ്ണം അടിക്കാൻ വേണ്ടി ഒളിച്ചുവച്ച മദ്യക്കുപ്പി ഒക്കെ പൊക്കിയെടുത്തു. അപ്പോഴതാ ലക്ഷ്മി. ബാക്കി കഥ കാണാം വീഡിയോയിലൂടെ…!
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...