Connect with us

ഇത്രയും കാലത്തിനിടയിൽ താൻ ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ പ്രണയ സമ്മാനം ;ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമായി ആ സമ്മാനം മാറിയതിനെ കുറിച്ച് ബിഗ് ബോസ് താരം അനൂപ് കൃഷ്ണൻ!

Malayalam

ഇത്രയും കാലത്തിനിടയിൽ താൻ ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ പ്രണയ സമ്മാനം ;ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമായി ആ സമ്മാനം മാറിയതിനെ കുറിച്ച് ബിഗ് ബോസ് താരം അനൂപ് കൃഷ്ണൻ!

ഇത്രയും കാലത്തിനിടയിൽ താൻ ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ പ്രണയ സമ്മാനം ;ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമായി ആ സമ്മാനം മാറിയതിനെ കുറിച്ച് ബിഗ് ബോസ് താരം അനൂപ് കൃഷ്ണൻ!

സീരിയൽ നടനായും അവതാരകൻ എന്ന നിലയിലും സിനിമാ നടനായുമൊക്കെ തിളങ്ങിനിൽക്കുകയാണ് ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ട താരമായ അനൂപ് കൃഷ്ണൻ. ബി​ഗ് ബോസ് മലയാളം സീസൺ 3യിൽ മത്സരാർഥിയായി പങ്കെടുത്ത് അവസാന അഞ്ചിൽ വരെ എത്തിയാണ് അനൂപ് ആരാധകരെ നേടിയെടുത്തത് . സീതാകല്യാണം എന്ന സീരിയലാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് അനൂപിനെ സുപരിചിതനാക്കിയത്.

ബി​ഗ് ബോസ് സീസൺ 3യിൽ അഞ്ചാം സ്ഥാനത്തെത്തിയ അനൂപ് കൃഷ്‍ണന് ലഭിച്ചത് ഒരു കോടിയിലേറെ വോട്ടുകളാണ്. കൂടാതെ നല്ലപോലെ ഗെയിം കളിച്ചതിനാൽ തന്നെ ‘​ഗെയ്മർ ഓഫ് ദി സീസൺ’ എന്ന പുരസ്കാരവും അനൂപിന് ലഭിക്കുകയുണ്ടായി.

കുറച്ച് മാസം മുമ്പാണ് അനൂപിന്റെ വിവാഹനിശ്ചയം നടന്നത്. ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കുമ്പോൾ പ്രണയത്തെ കുറിച്ചും കാമുകിയെ കുറിച്ചുമെല്ലാം അനൂപ് വെളിപ്പെടുത്തിയിരുന്നു. ഡോക്ടർ ഐശ്വര്യയാണ് അനൂപിന്റെ ഭാവി വധു. കൂടാതെ ബി​ഗ് ബോസ് ഹൗസിലായിരുക്കുമ്പോൾ എത്തിയ അനൂപിന്റെ പിറന്നാൾ ദിനത്തിൽ മനോഹരമായ പിറന്നാൾ ആശംസയുമായി വീഡിയോയിലൂടെയും ഐശ്വര്യ എത്തിയിരുന്നു. എന്നാൽ ആ വീഡിയോയിൽ ഐശ്വര്യയുടെ മുഖം കാണിച്ചിരുന്നില്ല. ശബ്ദം മാത്രമാണ് ഉണ്ടായിരുന്നത്. ഐശ്വര്യയെ അനൂപ് സ്നേഹത്തോടെ ഇഷ എന്നാണ് വിളിക്കുന്നത്. ഇത്രയും കാലത്തെ പ്രണയത്തിനിടയിൽ താൻ ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമെന്താണെന്നാണ് അനൂപ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അനൂപ് ഇതേ കുറിച്ച് വാചാലനായത്. തനിക്ക് ഇഷ നൽകിയ പിറന്നാൾ സമ്മാനത്തിന് പകരമായി ഇഷയുടെ പിറന്നാൾ സ്പെഷ്യലാക്കാൻ സഹമത്സരാർഥികളെ കൊണ്ട് ഇഷയ്ക്ക് പിറന്നാൾ ആശംസകൾ അറയിച്ചിരുന്നു അനൂപ്. ശേഷം അനൂപിനെ പോലും ഞെട്ടിച്ചുകൊണ്ട് ബി​ഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാലും ഇഷയ്ക്ക് ആശംസകൾ നേർന്നിരുന്നു.

അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആ പിറന്നാൾ ആശംസ വില മതിക്കാൻ ആവാത്തത് ആയതിനാൽ അത് തന്നെയാണ് ഇത്രയും കാലത്തിനിടയിൽ താൻ ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ പ്രണയ സമ്മാനമെന്നാണ് അനൂപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ലാലേട്ടൻ ഇഷയ്ക്ക് പിറന്നാൾ ആശംസിച്ചപ്പോൾ അത് ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമായി തീർന്നുവെന്നും അനൂപ് കൂട്ടിച്ചേർക്കുന്നു. അനൂപിന്റെ പിറന്നാൾ ദിനത്തിൽ ഇഷ മുഖം കാണിക്കാതെ പ്രത്യക്ഷപ്പെട്ടതിന് പിന്നിലെ കഥയും അനൂപ് വെളിപ്പെടുത്തി.

ബിഗ് ബോസിന്റെ ഫിനാലെ കഴിയും വരെ തങ്ങൾ പരസ്പരം കാണില്ല എന്ന് തമ്മിൽ ഒരു ഡീൽ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് എനിക്കായുള്ള പിറന്നാൾ ആശംസയുടെ വീഡിയോയിൽ അവൾ മുഖം വെളിപ്പെടുത്താതിരുന്നതെന്നും താരം പറഞ്ഞു. ഡോക്ടറായ ഐശ്വര്യ ഇപ്പോൾ എംഡി ചെയ്യുകയാണ്. അടുത്ത വർഷത്തേക്കാണ് ഇരുവരുടെയു വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

about anoop krishnan

More in Malayalam

Trending

Recent

To Top