Malayalam
‘ഏറ്റവും മികച്ചത് എല്ലാം ലഭിക്കട്ടെ’ പിറന്നാള്‍ ദിനത്തില്‍ മീനയ്ക്ക് ആശംസകളുമായി ഖുശ്ബു
‘ഏറ്റവും മികച്ചത് എല്ലാം ലഭിക്കട്ടെ’ പിറന്നാള്‍ ദിനത്തില്‍ മീനയ്ക്ക് ആശംസകളുമായി ഖുശ്ബു
ബാലതാരമായി എത്തി നിരവധി ഇന്ന് സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് മീന. തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഖുശ്ബു.
പ്രിയപ്പെട്ട മീനയ്ക്ക് ജന്മദിന ആശംസകള്‍ എന്നാണ് ഖുശ്ബു എഴുതിയിരിക്കുന്നത്. ഏറ്റവും മികച്ചത് എല്ലാം ലഭിക്കട്ടെയെന്നും ഖുശ്ബു എഴുതുന്നു. മീനയുടെ ഫോട്ടോയും ഖുശ്ബു ഷെയര്‍ ചെയ്തിട്ടുണ്ട്. 1982ല്‍ നെഞ്ചങ്കള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മീന വെള്ളിത്തിരയിലെത്തുന്നത്.
നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി മാറുകയും ചെയ്തു. വിദ്യാ സാഗര്‍ ആണ് മീനയുടെ ഭര്‍ത്താവ്. മികച്ച നടിക്കുള്ള നന്ദി അവാര്‍ഡ് രണ്ടു തവണ മീനയ്ക്ക് ലഭിച്ചിട്ടുണ്ട്.
തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് അഞ്ച് തവണയും ലഭിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെ എല്ലാം നായികയായി മീന വെള്ളിത്തിരയിലെത്തിയിട്ടുണ്ട്.