Connect with us

കൂടെവിടെയിലെ അൻഷിത വിവാഹിതയാകുന്നു ? വരനെ കണ്ട് ഞെട്ടി ആരാധകർ; ആ ചിത്രം പുറത്ത്!!!

Malayalam

കൂടെവിടെയിലെ അൻഷിത വിവാഹിതയാകുന്നു ? വരനെ കണ്ട് ഞെട്ടി ആരാധകർ; ആ ചിത്രം പുറത്ത്!!!

കൂടെവിടെയിലെ അൻഷിത വിവാഹിതയാകുന്നു ? വരനെ കണ്ട് ഞെട്ടി ആരാധകർ; ആ ചിത്രം പുറത്ത്!!!

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു. കബനി എന്ന സീ കേരളം സീരിയലിലെ രംഭ എന്ന വില്ലത്തിയായി എത്തിയ അൻഷിത ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കൂടെവിടെ എന്ന മലയാളം സീരിയലിലൂടെ നായികയായി മാറുകയായിരുന്നു.

കൂടെവിടെയിലെ സൂര്യ കൈമൾ എന്ന മിടുക്കി കഥാപാത്രത്തെ അവതരിപ്പിച്ച് അൻഷിത മലയാളികളുടെ പ്രിയപ്പെട്ടവളായി മാറി. വലിയ ജനപ്രീതിയുള്ള പരമ്പരയായിരുന്നു അൻഷിത നായികയായ കൂടെവിടെ. ഈ പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ അൻഷിതയ്ക്ക് കഴിഞ്ഞു. കൂടെവിടെയിലെ അഭിനയത്തിനുശേഷം നിരവധി അവസരങ്ങൾ അൻഷിതയെ തേടിയെത്തി. അധികം വൈകാതെ അഭിനയ മികവുകൊണ്ട് അൻഷിതയ്ക്ക് തമിഴ് സീരിയലിലും ലീഡ് റോൾ ചെയ്യാൻ അവസരം ലഭിച്ചു. ചെല്ലമ്മ എന്ന സീരിയലിൽ ടൈറ്റിൽ റോളിൽ തന്നെയാണ് അൻഷിത എത്തിയത്.

ചെല്ലമ്മ ഇപ്പോൾ മലയാളത്തിലേക്ക് മൊഴിമാറ്റി ഏഷ്യാനെറ്റിലും സംപ്രേഷണം ചെയ്യുന്നുണ്ട്. തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ അർണവ് ആണ് പരമ്പരയിൽ നായകനായി എത്തുന്നത്. മലയാളത്തിലെ പോലെതന്നെ തമിഴ് സീരിയല്‍ ലോകത്തും തന്റേതായ ഇടം കണ്ടെത്താൻ അൻഷിതയ്ക്ക് സാധിച്ചു. അതേസമയം അൻഷിതയ്ക്ക് തമിഴ് സീരിയൽ സെറ്റിൽ നിന്നും വലിയ വെല്ലുവിളികൾ ആയിരുന്നു നേരിടേണ്ടി വന്നത്.

സാധാരണയായി മിനിസ്ക്രീൻ താരജോഡികളുടെ കെമിസ്ട്രി വർക്ക് ഔട്ട് ആയാൽ അവരെ ചേർത്ത് നിരവധി ഗോസിപ്പുകളും സമൂഹമാധ്യമങ്ങളിൽ നിറയും. കൂടെവിടെ താരജോഡികളായിരുന്ന റിഷിയ്ക്കും സൂര്യയ്ക്കും ഇതേ അവസ്ഥയാണ് നേരിടേണ്ടി വന്നത്. എന്നാൽ അതിനെ ഇരുവരും തരണം ചെയ്തു മുന്നോട്ടുപോകുകയായിരുന്നു.

അർണവിന്റെ ഭാര്യ ദിവ്യ ശ്രീധർ അൻഷിതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അർണവിന്റേയും തന്റേയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും അതിന് കാരണം അൻഷിതയാണെന്നും പറഞ്ഞ് ഗർഭിണിയായ ദിവ്യ രംഗത്തെത്തുകയായിരുന്നു.

ഇതിനു പിന്നാലെ അർണവ് ദിവ്യയെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പിന്നാലെ വ്യാപക സൈബർ ആക്രമണമാണ് അൻഷിതയ്ക്ക് നേരിടേണ്ടിവന്നത്. എന്നാൽ ഇരുവരും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് വ്യക്തമാക്കി അർണവും അൻഷിതയും രംഗത്തെത്തിയിരുന്നു. പതിയെ ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങുകയും ചെയ്തിരുന്നു. രണ്ടുപേരും കരിയറിന്റെ തിരക്കുകളിലേക്കും മടങ്ങി. എന്നാൽ വിവാദങ്ങള്‍ കാരണം അൻഷിതയ്ക്ക് അർണവുമായുള്ള സൗഹൃദത്തിന് ഒന്നും സംഭവിച്ചിരുന്നില്ല.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ഇരുവരും. ചെല്ലമ്മയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ഫോട്ടോകളും റീല്‍ വീഡിയോകളുമൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ അൻഷിത പങ്കുവെച്ച പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. എന്നാൽ ഈ ചിത്രം വീണ്ടും പഴയ വിവാദങ്ങളെ കുത്തിപൊക്കിയിരിക്കുകയാണ്. അർണവിനൊപ്പമുള്ള ഒരു ചിത്രമാണ് അൻഷിത പങ്കുവെച്ചിരിക്കുന്നത്. ‘ഹേയ് മെന്റല്‍’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിൽ അൻഷിതയെ ചേർത്ത് പിടിച്ചിരിക്കുകയാണ് അർണവ്.

വളരെ മനോഹരമായ രീതിയിൽ വസ്ത്രം ധരിച്ചാണ് രണ്ടുപേരെയും ചിത്രത്തിൽ കാണുന്നത്. ഫോട്ടോ കണ്ടാല്‍ രണ്ടു പേരുടെയും വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന് പോലും സംശയിച്ചേക്കാം. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. എന്താ ഇവിടെ നടക്കുന്നത്, ഇവര്‍ സെറ്റായോ, ശരിക്കും വിവാഹം ചെയ്യാന്‍ പോകുകയാണോ എന്നൊക്കെ ചോദിച്ചുകൊണ്ടാണ് ആരാധകരുടെ കമന്റുകൾ.

അതേ സമയം ഏതോ റാംപ് വാക്കിന് വേണ്ടിയാണു രണ്ടു പേരും അത്തരത്തിൽ ഒരുങ്ങിയിരിക്കുന്നത് എന്നാണ് സൂചന. അതിനിടെ ചിലർ ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്നും എത്തുന്നുണ്ട്. രണ്ടുപേരെയും ഒരുമിച്ച് കാണുന്നത് ഇഷ്ടപ്പെടുന്ന നിരവധി ആരാധകരെയും കമന്റ് ബോക്സിൽ കാണാം. അതേസമയം മലയാളികളേക്കാൾ തമിഴ് ആരാധകരെയാണ് കമന്റ് ബോക്സിൽ കാണുന്നത്.

More in Malayalam

Trending