ഞാൻ എന്നോട് തന്നെ പോരാടിയാണ് ഇവിടെ വരെഎത്തിയത്,”കാരണം ; ഇതാണ് അന്‍ഷിത
കബനി, കൂടെവിടെ തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അന്‍ഷിത അക്ബര്‍ഷാ .തമിഴില്‍ സ്റ്റാര്‍ വിജയ് ചാനലില്‍ ചെല്ലമ്മ എന്ന ഒരു സീരിയലിലും അന്‍ഷിത അഭിനയിക്കുന്നുണ്ട്.കൂടെവിടെ എന്ന സീരിയലിലൂടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രേക്ഷക മനംകീഴടക്കുന്ന നടിയാണ് അന്‍ഷിത അക്ബർഷ. യുട്യൂബിലും വളരെ സജീവമായിരുന്ന താരം അടുത്ത കാലത്തായി യുട്യൂബിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. തന്റെ കുടുംബ വിശേഷങ്ങളും സീരിയല്‍ വിശേഷങ്ങളും അൻഷിതയുടെ സോഷ്യൽമീഡിയ പേജ് വഴിയാണ് ആരാധകർ അറിയുന്നത്.
ഇപ്പോൾ തമിഴിൽ വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ചെല്ലമ്മ എന്ന സീരിയലിലും നായികയായി അഭിനയിക്കുന്നുണ്ട് അൻഷിത. കൂടെവിടെയുടെയും ചെല്ലമ്മയുടെയും ഷൂട്ടിങ് തിരക്കുകൾ കാരണമാണ് തനിക്ക് യുട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ സാധിക്കാതെ പോയതെന്നാണ് അൻഷിത പറയുന്നത്.
കഴിഞ്ഞ ദിവസം അൻഷിത തന്റെ ഇരുപത്തിയാറാം പിറന്നാൾ ആഘോഷമായി കൊണ്ടാടിയിരുന്നു. കുടുംബത്തോടൊപ്പം വളരെ ലളിതമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. വളരെ നാളുകൾക്ക് ശേഷം അൻഷിത പങ്കുവെച്ച വീഡിയോയ ആയതുകൊണ്ട് തന്നെ ആരാധകരെല്ലാം താരത്തിന്റെ യുട്യൂബ് ചാനൽ വീണ്ടും ആക്ടീവായതിന്റെ സന്തോഷത്തിലാണ്.
എന്നാൽ വീഡിയോ കാണാൻ എത്തിയവരെല്ലാം അമ്പരന്നത് താരം വീഡിയോയ്ക്ക് നൽകിയ തലക്കെട്ടായിരുന്നു. ആത്മഹത്യയുടെ വക്കിലെത്തിയ എന്റെ പുതിയ തുടക്കം എന്നാണ് വീഡിയോയ്ക്ക് അൻഷിത നൽകിയ തലക്കെട്ട്. പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതോടൊപ്പം താൻ കഴിഞ്ഞ ഒരു വർഷത്തിൽ കടന്നുപോയ മാനസീക വിഷമങ്ങളെ കുറിച്ചും അൻഷിത വീഡിയോയിൽ വിവരിച്ചു.
എല്ലാ വശത്ത് നിന്നും ആളുകൾ ആക്രമിക്കാൻ തുടങ്ങിയതോടെ ആത്മഹത്യ ചെയ്താലോ എന്ന ചിന്തയിലേക്ക് വരെ എത്തിയെന്നും അവസാനം അതിന് തുനിഞ്ഞുവെന്നും ആ സമയത്ത് വന്ന ഒരു ഫോൺ കോൾ കാരണമാണ് താൻ ഇന്നും ജീവനോടെ ഇരിക്കുന്നതെന്നും അൻഷിത പറയുന്നു.
ചെല്ലമ്മയിൽ അൻഷിത അഭിനയിക്കാൻ തുടങ്ങിയ ശേഷം സീരിയലിലെ നായകൻ അർണവുമായി പ്രണയത്തിലായിയെന്ന് ഒരു സമയത്ത് ഗോസിപ്പ് വന്നിരുന്നു. ഇതേ തുടർന്ന് അർണവിന്റെ ഭാര്യയും നടിയുമായ ദിവ്യ ശ്രീധർ ഇരുവരെയും ചോദ്യം ചെയ്യുകയും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് അർണവിന്റെ കുഞ്ഞിനെ ദിവ്യ ശ്രീധർ ഗർഭിണിയായിരുന്നു.
അടുത്തിടെയാണ് ദിവ്യയ്ക്ക് പെൺകുഞ്ഞ് പിറന്നത്. അർണവ്-ദിവ്യ പ്രശ്നം കാരണം പലരും തന്നെയാണ് കുറ്റപ്പെടുത്തിയതെന്നാണ് അൻഷിത പേര് പറയാതെ പറയുന്നത്. ‘എനിക്ക് ഇതുവരെ ദൈവം തന്നിട്ടുള്ളതെല്ലാം ഏറ്റവും ബെസ്റ്റായിട്ടുള്ള കാര്യങ്ങളാണ്. എനിക്ക് സംഭവിച്ചത് പറയേണ്ടെന്നാണ് ആദ്യം കരുതിയത്.’
‘പക്ഷെ ഞാൻ എന്റെ അനുഭവം പറയുമ്പോൾ ചിലർക്കെങ്കിലും അത് ഉപകാരപ്പെട്ടാലോ എന്ന് കരുതിയാണ് ഇത് പറയുന്നത്. ഒരുപാട് പ്രശ്നങ്ങളും ആക്രമണങ്ങളും എനിക്ക് നേരെ ഉണ്ടായപ്പോൾ ആത്മഹത്യ ചെയ്യാൻ ഞാൻ തീരുമാനിച്ചിരുന്നു. അതിനായി തയ്യാറെടുത്ത് നിൽക്കുമ്പോൾ വന്ന ഫോൺ കോളാണ് എന്നെ ഇന്നും ജീവനോടെ നിങ്ങൾ കാണാനുള്ള കാരണം.’
‘ആ വ്യക്തിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അയാൾ എന്റെ നിഴൽപോലെയാണ്. ഒരു കാര്യവും ആരുമായും പങ്കുവെക്കാത്തതിന് കാരണം എനിക്ക് സിംപതി ആവശ്യമില്ലാത്തതുകൊണ്ടാണ്. ഞാൻ എന്നോട് തന്നെ പോരാടിയാണ് ഇവിടെ വരെ എത്തിയത്.”കാരണം എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോൾ തളർവാതരോഗം പിടിപ്പെട്ട് ഞാൻ കിടപ്പിലായിരുന്നു കുറേനാൾ. അവിടെ നിന്നും ജീവിതത്തോട് പോരാടി എഴുന്നേറ്റ് നടക്കണം എന്ന നിശ്ചയദാർഢ്യത്തോടെ ജീവിച്ചതുകൊണ്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ ഞാൻ ഇങ്ങനെ വന്ന് നിൽക്കുന്നത്.’
‘നമ്മുടെ സമൂഹത്തിൽ സിംപതിക്ക് വേണ്ടി അത്തരത്തിൽ പെരുമാറി ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരെ നിങ്ങൾ ഒരിക്കലും വിശ്വസിക്കരുതെന്നും’, അൻഷിത പറയുന്നു. തന്നെ കുറിച്ച് മോശമായ രീതിയിൽ വാർത്ത നൽകിയ ഓൺലൈൻ മാധ്യമങ്ങളെ കുറിച്ചും അൻഷിത വീഡിയോയിൽ സംസാരിച്ചു.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)