ആ നില്‍ക്കുന്ന കുട്ടിയെ കണ്ടോ അതാണ് ചിപ്പിയുടെ ‘സ്വന്തം അവന്തിക’! സെറ്റിലെ പുതിയ ചിത്രങ്ങള്‍ പങ്കിട്ട് ചിപ്പി
നിഷ്‌കളങ്കമായ ചിരിയും സൗമ്യമായ സംസാരവും അഭിനയ മികവും കൊണ്ട് ആരെയും കീഴ്‌പ്പെടുത്തുന്ന താരമാണ് ചിപ്പി. നിറഞ്ഞ ചിരിയോടെ അല്ലാതെ ചിപ്പിയെ കണ്ടുകാണാന്‍ വഴിയില്ല. മലയാളചലച്ചിത്ര രംഗത്ത് നായികയായും സഹനടിയായും ശോഭിച്ച ചിപ്പി ഇപ്പോള്‍ കുടുംബപ്രേക്ഷകരുടെ ‘ശ്രീദേവി’ യായി നിറഞ്ഞു നില്‍ക്കുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലാണ് ചിപ്പി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി പരമ്പകളില്‍ ചിപ്പി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിപ്പി പങ്കിട്ട ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സീരിയലിന്റെ ഷൂട്ടിംഗിന് ഇടയിലുള്ള ചിത്രമാണ് ചിപ്പി പങ്കുവെച്ചത്. എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടികള്‍ എന്ന് ക്യാപ്ഷനും നല്‍കി കൊണ്ടാണ് സ്വന്തം മകളെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. ചിത്രത്തില്‍ ഇടത്ത് നിന്ന് ആദ്യം നില്‍ക്കുന്നതാണ് ചിപ്പിയുടെ മകള്‍ അവന്തിക. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത ചിപ്പി ഇപ്പോള്‍ സീരിയലിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്.
പാഥേയം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി ആയിരുന്നു ചിപ്പിയുടെ വരവ്. നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചു. 1996 ല്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ മികച്ച നടിയ്ക്കുള്ള അവാര്‍ഡും ചിപ്പി സ്വന്തമാക്കി. ചിപ്പി ഇപ്പോള്‍ അഭിനയിക്കുന്ന സാന്ത്വനം എന്ന സീരിയലില്‍ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ക്ക് അമ്മയായി ജീവിക്കുന്ന കഥാപാത്രമായാണ് ചിപ്പി എത്തുന്നത്.
