Connect with us

ചിപ്പിയുടെയും രഞ്ജിത്തിന്റെയും 23ാം വിവാഹവാര്‍ഷികം; ലൊക്കേഷനില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മോഹന്‍ലാലും ടീമും!

Malayalam

ചിപ്പിയുടെയും രഞ്ജിത്തിന്റെയും 23ാം വിവാഹവാര്‍ഷികം; ലൊക്കേഷനില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മോഹന്‍ലാലും ടീമും!

ചിപ്പിയുടെയും രഞ്ജിത്തിന്റെയും 23ാം വിവാഹവാര്‍ഷികം; ലൊക്കേഷനില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മോഹന്‍ലാലും ടീമും!

പ്രേക്ഷകര്‍ക്കേറെ സുപരിചിതരാണ് ചിപ്പിയും രഞ്ജിത്തും. ഇപ്പോഴിതാ ചിപ്പിയുടെയും രഞ്ജിത്തിന്റെയും 23ാം വിവാഹവാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് മോഹന്‍ലാലും എല്‍360 സിനിമയുടെ അണിയറ പ്രവര്‍ത്തകരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇവരുെട വിവാഹവാര്‍ഷികാഘോഷം.

രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ഈ മോഹന്‍ലാല്‍ ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍, തരുണ്‍ മൂര്‍ത്തി, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.

ചിപ്പിക്കും രഞ്ജിത്തിനുമായി പ്രത്യേക കേക്കും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. ചിപ്പി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ചിപ്പി രഞ്ജിത്. മലയാളത്തിലും കന്നഡത്തിലുമായി തിളങ്ങി നില്‍ക്കുന്നതിനിടെ 2001ലായിരുന്നു ചിപ്പിയുടെ വിവാഹം. വിവാഹശേഷം നടി സിനിമയില്‍ നിന്നും വിട്ടുനിന്നു.

എന്നാല്‍ അഭിനയം ഉപേക്ഷിക്കാന്‍ താരം ഒരുക്കമായിരുന്നില്ല. അങ്ങനെയാണ് ടെലിവിഷന്‍ പരമ്പരകളുടെ ഭാഗമാകുന്നത്. ഇവര്‍ക്ക് അവന്തിക എന്ന മകളുണ്ട്. എല്‍360 എന്ന സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് അവന്തിക. സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു.

More in Malayalam

Trending

Recent

To Top