ആട്’ ചിത്രത്തില്‍ വേഷം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഒരുപാട് വേദനിപ്പിച്ചു
ഷാജി പാപ്പാനെയും അറയ്ക്കല്‍ അബുവിനെയും ഒക്കെ മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്ക് ആവില്ല. ആട് 2 എന്ന ചിത്രം ഉണ്ടാക്കിയ കോളിളക്കം ഒന്നു വേറെ തന്നെയാണ്. ആദ്യ ഭാഗം തിയേറ്ററുകളില്‍ പ്രതീക്ഷിച്ച ആത്ര വിജയം കൈവരിച്ചില്ലാ എങ്കിലും മിനിസ്‌ക്രീനില്‍ വന്‍ ഹിറ്റായിരുന്നു. ശേഷം ഇറങ്ങിയ ആട് 2 വിന് വമ്പിച്ച ജനപിന്തുണ ആയിരുന്നു ലഭിച്ചത്. ചലച്ചിത്ര ലോകത്ത് തന്നെ ആദ്യമായി ആകും പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നത്. ‘ഷാജിപ്പാപ്പനെയും പിള്ളരെയും’ ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ ആട് എന്ന ചിത്രത്തില്‍ ചാന്‍സ് ചോദിച്ച് വിളിച്ചപ്പോള്‍ തനിക്ക് സംവിധായകന്‍ മിഥുനില്‍ നിന്നും ഏറെ വിഷമിപ്പിക്കുന്നതും അത് പോലെ തന്നെ സന്തോഷം നല്‍കുന്നതുമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ചിത്രത്തില്‍ അറയ്ക്കല്‍ അബുവെന്ന ഗംഭീര വേഷം കൈകാര്യം ചെയ്ത സൈജു കുറുപ്പ്. മിഥുന്‍ മാനുവല്‍ തോമസിനോട് അങ്ങോട്ട് ചാന്‍സ്’ ചോദിച്ച് വിളിച്ച തനിക്ക് മിഥുനില്‍ നിന്ന് ഏറെ വിഷമിപ്പിക്കുന്നതും അത് പോലെ സന്തോഷം നല്‍കുന്നതുമായ അനുഭവമാണ് ഉണ്ടായത്.
ആട് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അതിയായ ആഗ്രഹം ഉള്ളതുകൊണ്ടാണ് ചാന്‍സ് തരുമോ എന്ന് വിളിച്ച് ചോദിച്ചത്. എന്നാല്‍ ‘നിങ്ങള്‍ മലയാള സിനിമയില്‍ നിന്ന് പുറത്തായ നടനാണ് എന്നാണ് ഞാന്‍ കരുതിയത്, പക്ഷേ നിങ്ങളുടെ തിരിച്ചു വരവ് ഗംഭീരമായിരുന്നു. ‘ആട്’ എന്ന സിനിമയില്‍ എല്ലാം ഗ്രാമീണരായിട്ടുള്ള കഥാപാത്രങ്ങളാണ്, അതില്‍ താങ്കളുടെ അപ്പീയറന്‍സിന് പറ്റിയ വേഷമില്ല’ എന്ന് മിഥുന്‍ എന്നോട് പറഞ്ഞപ്പോള്‍, എന്റെ തിരിച്ചു വരവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യത്തില്‍ സന്തോഷവും ‘ആട്’ എന്ന സിനിമയില്‍ ചാന്‍സ് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി വിഷമമുണ്ടാക്കുന്നതും ആയിരുന്നുവെന്ന് സൈജു പറയുന്നു.