Connect with us

കേക്ക് മിക്‌സ് ചെയ്യുന്നതിനിടയില്‍ അത് സംഭവിച്ചു; ആദ്യം ഇറങ്ങി ഓടാനായിരുന്നു തീരുമാനിച്ചത്; പക്ഷെ പിന്നീട് നടന്നത്!

Malayalam

കേക്ക് മിക്‌സ് ചെയ്യുന്നതിനിടയില്‍ അത് സംഭവിച്ചു; ആദ്യം ഇറങ്ങി ഓടാനായിരുന്നു തീരുമാനിച്ചത്; പക്ഷെ പിന്നീട് നടന്നത്!

കേക്ക് മിക്‌സ് ചെയ്യുന്നതിനിടയില്‍ അത് സംഭവിച്ചു; ആദ്യം ഇറങ്ങി ഓടാനായിരുന്നു തീരുമാനിച്ചത്; പക്ഷെ പിന്നീട് നടന്നത്!

നിരവധി ആരാധകരുള്ള താര കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും താരപുത്രിമാരായ അഹാന, ദിയ, ഇഷാന, ഹന്‍സിക എന്നിവരെല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. എല്ലാവരും യൂ ട്യൂബില്‍ സജീവമായതോടെയാണ് ഏറെ ശ്രദ്ധ നേടാന്‍ തുടങ്ങിയത്. താരദമ്പതികളുടെ മക്കളുടെ യൂ ട്യൂബ് ചാനല്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. മുമ്പ് ഒരു വീട്ടിലേയ്ക്ക് നാല് സില്‍വര്‍ പ്ലേ ബട്ടണ്‍ എത്തിയത് ഏറെ വാര്‍ത്തയായിരുന്നു. അന്ന് മക്കള്‍ നാലുപേരും യൂട്യൂബില്‍ വൈറലായി സില്‍വര്‍ പ്ലേ ബട്ടണ്‍ നേടിയപ്പോള്‍ അച്ഛനും അമ്മയ്ക്കും കിട്ടിയില്ലല്ലോ എന്ന് ആരാധകര്‍ പരിഭവം പറഞ്ഞിരുന്നു.

എന്നാല്‍ സിന്ധുവിനും പ്ലേ ബട്ടണ്‍ ലഭിച്ചിരുന്നു. അതിനു ശേഷം സിന്ധുവും അഹാനയും ചെയ്ത പുതിയ വ്‌ലോഗ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. അഹാനയും സിന്ധുവും മാത്രമുള്ള വീഡിയോയില്‍ അച്ഛനെയും മറ്റ് മൂന്ന് മക്കളെയും കൂട്ടിയിരുന്നില്ല. ഇത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. തിരുവനന്തപുരം ആക്കുളത്തുള്ള ‘ഓ ബൈ താമര’ ഹോട്ടലില്‍ ഇരുവരും കേക്ക് മിക്‌സിങ്ങിനായി എത്തുന്നതാണ് വീഡിയോ. കോവിഡ് ആയതിനാല്‍ ഓരോ ബാച്ചിനെ വീതം വിളിച്ചാണ് ഹോട്ടലില്‍ കേക്ക് മിക്‌സിംഗ് നടത്തുന്നത്. അങ്ങനെയാണ് ഇവര്‍ രണ്ടുപേരും എത്തിയത്.

പണ്ടൊക്കെ കേക്ക് മിക്‌സിംഗിനിടയില്‍ ഒളിപ്പിച്ചിരിക്കുന്ന ഗോള്‍ഡ് കോയിന്‍സ് എടുക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തെക്കുറിച്ച് പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്നും ആ ഓര്‍മ്മകളെ കുറിച്ചും സിന്ധു വാചാലയാകുന്നുണ്ട്. കേക്ക് മിക്‌സ് ചെയ്യുന്നതിനിടയില്‍ ആല്‍ക്കഹോള്‍ മണം വന്നപ്പോള്‍ ഇറങ്ങി ഓടാന്‍ തോന്നിയെന്നും ഇത് തനിക്ക് ഒരു ഫണ്‍ എക്‌സ്പീരിയന്‍സ് ആയിരുന്നുവെന്നും അഹാന വീഡിയോയില്‍ പറയുന്നു.

More in Malayalam

Trending

Recent

To Top