Malayalam
സീരിയലിലെ കാമുകന് തന്നെ യഥാര്‍ഥ ജീവിതത്തിലും ഭര്‍ത്താവ് ; ഒടുവിൽ ആ ഗോസിപ്പ് സത്യമാകുന്നു ; വിവാഹത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ് പ്രതികരിക്കുന്നു !
സീരിയലിലെ കാമുകന് തന്നെ യഥാര്‍ഥ ജീവിതത്തിലും ഭര്‍ത്താവ് ; ഒടുവിൽ ആ ഗോസിപ്പ് സത്യമാകുന്നു ; വിവാഹത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ് പ്രതികരിക്കുന്നു !
മിനിസ്ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടി ചന്ദ്ര ലക്ഷ്മണ് വിവാഹമോചിതയായി, വീണ്ടും വിവാഹം കഴിക്കുന്നു എന്ന് തുടങ്ങി നിരവധി വാര്‍ത്തകള്‍ എല്ലായിപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം നേടാറുണ്ട്.. എന്നാല്‍ താന്‍ ഇനിയും വിവാഹം കഴിച്ചിട്ടില്ലെന്നും ഉണ്ടെങ്കില്‍ പറയാമെന്നുമാണ് നടി ആരാധകരോട് പറഞ്ഞിരുന്നത്. ഒടുവില്‍ ചന്ദ്ര വിവാഹിതയായെന്നുള്ള വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച പോസ്റ്റിലൂടെ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
സീരിയല്‍ മേഖലയില്‍ നിന്നും പ്രേക്ഷകര്‍ക്ക് എറെ പ്രിയങ്കരനായ നടന് ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയെ ജീവിത സഖിയാക്കുന്നത്. ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ പുതിയ യാത്ര തുടങ്ങിയെന്നാണ് നടി സൂചിപ്പിച്ചിരിക്കുന്നത്. ഇതോടെ രണ്ടാളും വിവാഹനിശ്ചയം കഴിഞ്ഞെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോഴുള്ള പരിചയമായെങ്കിലും ഇതൊരു അറേഞ്ച്ഡ് മ്യാരേജ് ആണെന്നാണ് നടി പറയുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ ,” ‘അതെ, എന്നാണ് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടും കൂടി ഞങ്ങള്‍ പുതിയൊരു യാത്ര ആരംഭിക്കുകയാണ്. ഞങ്ങളുടെ സുമനസുകളായി നിങ്ങളെ കൂടി ആ വലിയ സന്തോഷത്തിലേക്ക് ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുകയാണ്. എന്റെ വിവാഹത്തെ കുറിച്ചുള്ള അനന്തമായി നീണ്ട് പോവുന്ന ചോദ്യങ്ങളെല്ലാം ഇവിടെ അവസാനിപ്പിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കുകയും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് തുടരുകയും ചെയ്യുക. എന്നുമാണ് ചന്ദ്ര പറയുന്നത്. എന്നാൽ ഇരുവരുടേതും ലവ് മ്യാരേജ് അല്ലെന്നും വീട്ടുകാരുടെ ഇഷ്ടത്തിന് അറേഞ്ച്ഡ് ആയി നടത്തുന്നതാണെന്നുമാണ് ചന്ദ്ര പറയുന്നത്.”
ഇതൊരു സര്‍പ്രൈസിങ്ങ് ആയിട്ടുള്ള വാർത്തയാണ് . എന്തായാലും ചന്ദ്രയ്ക്കും ടോഷിനും എല്ലാവിധ ആശംസകളും, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ എന്നുമാണ് സീരിയല്‍ നടി കവിത നായര്‍ ചന്ദ്രയുടെ പോസ്റ്റിന് താഴെ കമന്റായി കൊടുത്തിരിക്കുന്നത്. നടി സാധിക വേണുഗോപാല്‍, ജ്യോത്സന, എന്ന് തുടങ്ങി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായി നിരവധി താരങ്ങളാണ് ചന്ദ്രയ്ക്കും തോഷിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.
അതില്‍ ശ്രദ്ധേയം കിഷോര്‍ സത്യയുടെ കമന്റാണ്. ‘ഏറ്റവും ആനന്ദം നല്കിയ ഒരു ഫോണ്‍ കോള്‍ ആയിരുന്നു ഇന്ന് രാവിലേ ചന്ദ്രയുടേത്. രണ്ടാളും എനിക്ക് ഒത്തിരി പ്രിയപ്പെട്ടവര്‍. സ്വന്തം സുജാതയുടെ നിയോഗം ഒരുപക്ഷെ ഈ കൂടിച്ചേരല്‍ തന്നെയാവണം. രണ്ടാളെയും ലാവിഷ് ആയി തന്നെ ദൈവം അനുഗ്രഹിക്കട്ടേ എന്നുമാണ് കിഷോര്‍ സത്യ കുറിച്ചിരിക്കുന്നത്. സീരിയലില്‍ ചന്ദ്ര അവതരിപ്പിക്കുന്ന സുജാതയുടെ ഭര്‍ത്താവായി അഭിനയിക്കുന്ന നടനാണ് കിഷോര്‍. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ആദം ജോണ്‍ എന്ന കഥാപാത്രത്തിനൊപ്പമാണ് സീരിയലില്‍ സുജാത താമസിക്കുന്നത്. ടോഷ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് ആദം ജോണ്‍.
സീരിയലിലും ഇരുവരും ഒരുമിക്കണമെന്ന ആഗ്രഹമാണ് പ്രേക്ഷകര്‍ക്കുള്ളത്. ഇതിനിടയിലാണ് യഥാര്‍ഥ ജീവിതത്തിലും താരങ്ങള്‍ ഒരുമിച്ചെന്ന സന്തോഷ വാര്‍ത്ത പുറത്ത് വരുന്നത്. സീരിയലിലും സിനിമയിലും സജീവമായി അഭിനയിച്ചിരുന്ന ചന്ദ്ര ലക്ഷ്മണ് ഏറെ കാലമായി മാറി നില്‍ക്കുകയായിരുന്നു. ശേഷം സ്വന്തം സുജാത എന്ന പേരില്‍ ആരംഭിച്ച സീരിയലില്‍ നായികയായി തിരിച്ചെത്തി. വീട്ടമ്മയായ സുജാതയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത പ്രശ്നങ്ങളൊക്കെയാണ് സീരിയലിന് ആസ്പദം.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്നതിനിടയിലാണ് ആദം ജോണ്‍ എന്ന കഥാപാത്രം ജീവിതത്തിലേക്ക് എത്തുന്നത്. സീരിയലില്‍ ഇരുവരും തമ്മില്‍ വിവാഹം കഴിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതേയുള്ളു. സീരിയല്‍ ലൊക്കേഷനില്‍ നിന്നും അടുത്തറിഞ്ഞതോടെയാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കരുതുന്നത്.
about chandra lakshman
