Connect with us

സൂര്യ ഹോസ്റ്റലിൽ നിന്നും അഥിതി ടീച്ചറുടെ അടുക്കലേക്ക് ; റാണിയമ്മയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല പണി കൊടുത്ത് സൂര്യ; പക്ഷെ മിത്രയ്ക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവരുമോ ?

Malayalam

സൂര്യ ഹോസ്റ്റലിൽ നിന്നും അഥിതി ടീച്ചറുടെ അടുക്കലേക്ക് ; റാണിയമ്മയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല പണി കൊടുത്ത് സൂര്യ; പക്ഷെ മിത്രയ്ക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവരുമോ ?

സൂര്യ ഹോസ്റ്റലിൽ നിന്നും അഥിതി ടീച്ചറുടെ അടുക്കലേക്ക് ; റാണിയമ്മയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല പണി കൊടുത്ത് സൂര്യ; പക്ഷെ മിത്രയ്ക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവരുമോ ?

കൂടെവിടെയുടെ സ്ഥിരം ആരാധകർക്കായി ഇന്നത്തെ കഥ എത്തിയിരിക്കുകയാണ്… അപ്പോൾ ഋഷി വികൃതികളായ രണ്ട് മക്കളുടെ അടുത്തും കൂട്ടുകൂടാൻ ചെന്നിരിക്കുകയാണ്. രണ്ടുപേർക്കും നല്ല തല്ലുകിട്ടിയിട്ടുണ്ട്. അതിന്റെ പിണക്കത്തിലാണ് അവർ രണ്ടുപേരും .കിട്ടേണ്ട തല്ലുതന്നെയാണെങ്കിലും ഋഷി സഹോദര സ്നേഹം കാണിക്കാനായി അവർക്കരികിലേക്ക് ചെന്നിരിക്കുകയാണ്. എന്നാൽ ഋഷി തെറ്റുചെയ്തപോലെ അവർ രണ്ടുപേരും പിണക്കം നടിച്ചു മാറിയിരുന്നു.

മക്കൾ പിണക്കത്തിലാണോ? എന്ന് ചോദിച്ചുകൊണ്ടാണ് ഋഷി അവർക്കരികിലേക്ക് ചെന്നത്. തല്ലിയതിന് ഋഷിയേട്ടൻ നിങ്ങളോട് സോറി പറയില്ല. ഇനി തെറ്റ് കാണിച്ചാലും വഴക്കുപറയുകയും തല്ലുകയുമൊക്കെ ചെയ്യും അതൊക്കെ നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്ന് നിങ്ങൾ മനസിലാക്കണം. ഇതൊക്കെ കേട്ടിട്ടും നീതുവും നിമയും ഒന്നും മിണ്ടാതെ കയ്യും കെട്ടി വെറുതെ നോക്കി നിൽക്കുകയാണ്.

എന്താ,, ഇനിയും പിണക്കം മാറിയില്ലേ എന്ന് ഋഷി ചോദിക്കുന്നുണ്ട്. [പിന്നെയും രണ്ടുപേരും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ഇനിയെന്നാ ഞാനൊന്നും പറയുന്നില്ല, നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യ് എന്നും പറഞ്ഞ് ഋഷി തിരികെ നടന്നു. അപ്പോഴേക്കും നമ്മുടെ വികൃതി കുട്ടികൾ ചേട്ടാ എന്നും പറഞ്ഞ് വിളിക്കാൻ തുടങ്ങി.

ഞങ്ങൾക്ക് ചേട്ടനോട് ഒരു പിണക്കവും ഇല്ല. അപ്പോൾ ഇത്തിരി സങ്കടം തോന്നിയെങ്കിലും , ചേട്ടൻ പറഞ്ഞത് ശരിയാണെന്ന് ഞങ്ങൾക്ക് പിന്നെ ബോധ്യമായി. ചെയ്ത തെറ്റിന് ഞങ്ങൾ ചേട്ടനോട് മാപ്പ് ചോദിക്കുന്നു. സോറി ഋഷിയേട്ടാ . ചേട്ടനോട് മാത്രമല്ല വേണമെങ്കിൽ ചേട്ടൻ പറഞ്ഞ പോലെ സൂര്യയോടും ഞങ്ങൾ സോറി പറയാം. പരസ്യമായിട്ട് സോറി പറയുമ്പോൾ മറ്റുള്ളവർ ഞങ്ങളെ കളിയാക്കുവായിരിക്കും. എന്നാലും സാരമില്ല. ചേട്ടനും അമ്മയും പറയുന്നത് ഇനി ഞങ്ങൾ അനുസരിച്ചോളാം എന്നൊക്കെ നീതു പറഞ്ഞു.

ഇതൊക്കെ കേട്ടപ്പോൾ ഋഷി ഫ്ലാറ്റ്. ഉടനെ വേണ്ട സൂര്യയോട് ഇനി സോറി പറയണ്ട. തിരുത്താനുള്ള മനസ് നിങ്ങൾ കാണിച്ചല്ലോ അതുതന്നെ വലിയകാര്യം. അതും പോരാത്തതിന്. ഋഷിയും അവരോട് സോറി പറഞ്ഞു. നിങ്ങളെ തല്ലിയതിന് ഈ ചേട്ടനും സോറി പറയുന്നു. പൂർണമായ കഥ കേൾക്കാം വീഡിയോയിലൂടെ !

about koodevide episode

More in Malayalam

Trending

Recent

To Top