Malayalam
സുമിത്രയും വേദികയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു ; സുമിത്ര ഈ കാണിക്കുന്നതിനോട് യോജിപ്പില്ല; ജീവിതം തകിടം മറിയുമ്പോൾ സിദ്ധു ചെയ്യാൻ പോകുന്നത് എന്തെന്ന് അറിയാൻ പ്രേക്ഷകർ !
സുമിത്രയും വേദികയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു ; സുമിത്ര ഈ കാണിക്കുന്നതിനോട് യോജിപ്പില്ല; ജീവിതം തകിടം മറിയുമ്പോൾ സിദ്ധു ചെയ്യാൻ പോകുന്നത് എന്തെന്ന് അറിയാൻ പ്രേക്ഷകർ !
മലയാളി കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയാണ് കുടുംബ വിളക്ക് . കുടുംബിനിയായ ഭാര്യയെ ഉപേക്ഷിച്ച് അവളുടെ കൂട്ടുകാരിയെ തന്നെ വിവാഹം കഴിച്ച കുടുംബവിളക്കിലെ സിദ്ധാര്‍ഥിന് ഇത് തിരിച്ചടിയുടെ കാലമായിരിക്കുകയാണ്. വിവാഹത്തിന് മുന്‍പ് താന്‍ കണ്ട വേദികയല്ല, വിവാഹശേഷമെന്ന് സിദ്ധാര്‍ഥ് ഇതിനോടകം തന്നെ മനസിലാക്കിക്കഴിഞ്ഞു. അതിനൊപ്പം സുമിത്രയുടെ വില എന്താണെന്നും സിദ്ധു മനസിലാക്കിയതോടെയാണ് കഥയില്‍ മറ്റൊരു ട്വിസ്റ്റ് വരുന്നത്.
കാറിന്റെ ലോണ്‍ അടക്കാന്‍ ആകാതെ സിദ്ധാര്‍ഥ് വിഷമിക്കുമ്പോള്‍ പുത്തന്‍ കാര്‍ വാങ്ങാന്‍ സ്വപ്‌നം കണ്ടിരിക്കുകയാണ് വേദിക. ഒടുവില്‍ ലോണ്‍ അടക്കാതെ കാര്‍ ബാങ്കുകാര്‍ കൊണ്ട് പോയതോടെ കളത്തിലിറങ്ങി കളിച്ചിരിക്കുകയാണ് സുമിത്ര. ഇതോടെ നാണം കെട്ട വേദിക കാറിന് സുമിത്ര അടച്ച പണവുമായി ശ്രീനിലയം വീട്ടിലേക്ക് കയറി വന്നിരിക്കുകയാണ്.
സിദ്ധാര്‍ഥും സുമിത്രയും ഭാര്യ ഭര്‍ത്താക്കന്മാരായിരുന്ന കാലത്തെ സന്തോഷത്തിനിടയില്‍ വാങ്ങിയ കാര്‍ ആയിരുന്നത്. തന്റെ ഭാഗ്യ നമ്പറും ഇഷ്ടപ്പെട്ട കളറുമൊക്കെ ഒത്തിണങ്ങി കിട്ടിയ കാര്‍ ഒരിക്കലും വില്‍ക്കില്ലെന്ന് പറഞ്ഞത് സുമിത്രയുടെ ചെവിയില്‍ ഇപ്പോഴുമുണ്ട്. അതാണ് കാര്‍ ജപ്തി ചെയ്‌തെന്ന് അറിഞ്ഞപ്പോള്‍ സ്വന്തം കൈയില്‍ നിന്നും കാശ് മുടക്കി സിദ്ധുവിന് കാര്‍ തിരികേ എത്തിച്ച് കൊടുത്തത്. എന്നാല്‍ വേദികയ്ക്ക് ഇതില്‍പരമൊരു അപമാനം വരാന്‍ ഇല്ലെന്നുള്ളതാണ് പ്രധാന കാര്യം.
സിദ്ധാര്‍ഥിന് വേണ്ടി സുമിത്ര ചെലവാക്കിയ കാശും കൊണ്ടാണ് ശ്രീനിലയത്തിലേക്ക് വേദിക എത്തുന്നത്. എനിക്ക് ഈ വീട്ടില്‍ സര്‍വ്വ സ്വതന്ത്ര്യവുമുള്ള ഒരു ദിവസം വരും. അന്ന് നിങ്ങളെല്ലാവരും വേദികയുടെ വില മനസിലാക്കുമെന്നാണ് വേദിക സുമിത്രയോടും വീട്ടിലെ മറ്റുള്ളവരോടുമായി പറയുന്നത്. ഞാന്‍ ആ പണം അടച്ചത് എന്തിനാണെന്ന് നിന്റെ ഭര്‍ത്താവിനോട് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും നിനക്കത് മനസിലായില്ലെങ്കില്‍ അദ്ദേഹത്തോട് പോയി ചോദിക്കണമെന്നും സുമിത്ര തിരിച്ച് പറഞ്ഞു.
കാര്‍ ലോണുകാര്‍ കൊണ്ട് പോയെങ്കില്‍ അത് തിരിച്ചെടുക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്നും നീ ഞങ്ങളെ അപമാനിച്ചതാണെന്നുമാണ് വേദികയുടെ വാദം. ഇതാ നിന്റെ പിച്ചക്കാശ് എന്ന് പറഞ്ഞ് സുമിത്ര ചിലവാക്കിയ തുക വലിച്ചെറിഞ്ഞ് കൊണ്ടാണ് വേദിക അരിശം തീര്‍ക്കുന്നത്. എന്നാല്‍ ‘നിനക്ക് ഇത് ഇവിടെ കൊണ്ട് വന്ന് തിരികെ തരാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കില്‍ ആദ്യമേ ഇത് ചെയ്തൂടായിരുന്നോ..എങ്കില്‍ നിന്റെ ഭര്‍ത്താവ് മൂന്നാല് ദിവസമായി അനുഭവിച്ച അപമാനം ഒഴിവാക്കാമായിരുന്നു’ എന്ന താക്കീത് കൂടി സുമിത്ര നല്‍കുന്നുണ്ട്.
സ്വന്തം ഗോള്‍ഡ് പണയപെടുത്തിയാലും വേണ്ടില്ല സുമിത്രയുടെ കാശ് എത്രയും പെട്ടെന്ന് തിരിച്ചു കൊടുക്കാന്‍ വേദികയ്ക്ക് സാധിച്ചു. ഇതിലൂടെ സിദ്ധാര്‍ഥ് ആഗ്രഹിച്ചത് പോലെ തന്നെ കാര്യങ്ങള്‍ നടന്നിരിക്കുകയാണ്. ഇടയില്‍ സുമിത്ര കേറി വന്നെങ്കിലും വേദികയുടെ സ്വര്‍ണം പണയം വെക്കണമെന്ന് സിദ്ധാര്‍ഥ് ആഗ്രഹിച്ചിരുന്നു. എന്തായാലും വേദികയുടെ അഹങ്കാരത്തിനുള്ള സുമിത്രയുടെ ഇടിവെട്ട് മറുപടി കലക്കിയെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. പക്ഷേ സിദ്ധുവിന്റെയും വേദികയുടെയും ഇടയിലേക്ക് സുമിത്ര പോയത് ശരിയായില്ലെന്നാണ് മറ്റ് ചിലര്‍ക്ക് പറയാനുള്ളത്.
എന്തിനാണ് വെറുതെ സുമിത്ര ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാന്‍ പോയത്. ഇപ്പോള്‍ വേദികയുടെ മുന്നില്‍ നാണം കെട്ട അവസ്ഥയില്‍ എത്തിയില്ലേ. കളഞ്ഞിട്ട് പോയ അങ്ങേരെ സഹായിച്ചുള്ള സുമിത്രയുടെ നിലപാട് ഒട്ടും ശരിയായില്ല. സിദ്ധാര്‍ഥ് സുമിത്രയുടെ വില മനസ്സിലാക്കി തിരിച്ച് വരണമായിരുന്നു. സുമിത്രയോട് പഴയതിലും സ്‌നേഹം തോന്നി സിദ്ധു തിരിച്ച് വരുന്നത് കാണാന്‍ വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതിലൂടെ വേദികയ്ക്ക് തിരിച്ചടി ഉണ്ടാവണം. എന്നെല്ലാമാണ് ആരാധകർ പറയുന്നത്.
about kudumbavilakku