Malayalam
ശിവന്റെ അറംപറ്റിയ ആ വാക്ക് ;സാന്ത്വനം വീട്ടിൽ നിന്നും പടിയിറങ്ങി അഞ്ജലി ?; തമിഴിലെ കഥയുമായി ചേർത്ത് വായിച്ചശേഷം ആരാധകർ പറയുന്നു !
ശിവന്റെ അറംപറ്റിയ ആ വാക്ക് ;സാന്ത്വനം വീട്ടിൽ നിന്നും പടിയിറങ്ങി അഞ്ജലി ?; തമിഴിലെ കഥയുമായി ചേർത്ത് വായിച്ചശേഷം ആരാധകർ പറയുന്നു !
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കപ്പിള്‍സാണ് സാന്ത്വനത്തിലെ ശിവനും അഞ്ജലിയും. ശിവാജ്ഞലി ലവ് സ്റ്റോറി യുവാക്കളുടെ അടക്കം ഹരമായിരിക്കുകയാണ് . വളരെയധികം സന്തോഷവും ആഹ്ളാദവും നിറഞ്ഞ ഒരു ഓണമായിരുന്നു സാന്ത്വനം കുടുംബത്തിൽ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. എന്നാൽ, ഓണാഘോഷം പടിയിറങ്ങിയതോടെ കുടുംബത്തിലെ സമാധാനവും പടിയിറങ്ങിയ അവസ്ഥയിലാണ്.
ചേട്ടത്തിയോടും അപ്പുവിനോടും കണ്ണനോടുമായി ഭര്‍ത്താവായി വരുന്ന ആളെ പറ്റി താന്‍ കണ്ടിരുന്ന സ്വപ്‌നങ്ങളെ കുറിച്ച് തുറന്ന് പറയുകയായിരുന്നു അഞ്ജു. നല്ല വിദ്യാഭ്യാസം വേണം, മോഡേണ്‍ ഡ്രസ് ഇടണം, നന്നായി സംസാരിക്കണം, എപ്പോഴും ചിരിക്കണം അങ്ങനെ നിരവധി ആഗ്രഹങ്ങളായിരുന്നു. ഇതൊന്നും ഇല്ലാത്ത ആളെ കെട്ടേണ്ടി വന്നു. അച്ഛനടക്കമുള്ളവരുടെ വിഷമം കാണേണ്ടി വരുമെന്നത് കൊണ്ട് താന്‍ സന്തോഷം അഭിനയിച്ച് അദ്ദേഹത്തിനൊപ്പം ജീവിക്കുകയായിരുന്നു. എന്ന് പറഞ്ഞുതുടങ്ങിയ അഞ്ജു പതിയെ ശിവനെ ആത്മാർഥമായി പ്രണയിച്ചുതുടങ്ങിയതിനെക്കുറിച്ച് വാചാലയാകുന്നുണ്ട്.
താൻ ഇപ്പോൾ തന്നേക്കാൾ പ്രണയിക്കുന്നത് ശിവനെയാണെന്നും അഞ്ജലി പറഞ്ഞു. അഞ്ജലിയുടെ വാക്കുകളിലും അതുപറയുമ്പോഴുള്ള ഭാവ പ്രകടനങ്ങളും അഞ്ജലിയ്ക്ക് ശിവനോടുള്ള പ്രണയം നിറഞ്ഞൊഴുകുന്നത് മനോഹരമായൊരു കാഴ്ചയായിരുന്നു. എന്നാൽ അതേസമയം തന്നെ, അങ്ങേയറ്റം വേദനിപ്പിക്കുന്ന മറ്റൊരു മുഹൂർത്തം കൂടി പരമ്പരയിൽ അരങ്ങേറി.
അഞ്ജലി ശിവനെ കുറിച്ച് പറഞ്ഞുതുടങ്ങിയ കാര്യങ്ങൾ മാത്രം കേട്ട ശിവൻ അഞ്ജലിയെ തെറ്റുധരിക്കുകയാണ്. അഞ്ജലിയുടെ വാക്കുകൾ പൂർണ്ണമായി കേൾക്കാതെ ശിവൻ മാറിപ്പോവുകയും ചെയ്തു, ഇതോടെ അഞ്ജലിയോട് ശിവന് ഉണ്ടായിരുന്ന പ്രണയം കടിച്ചു പിടിച്ച് പകരം മദ്യപിച്ചിട്ട് അഞ്ജലിയെ കുത്തുവാക്കുകൾ പറയുന്ന ശിവനെയാണ് പരമ്പരയിൽ ഇപ്പോൾ കാണാൻ സാധിക്കുക.
അഞ്ജലിയുടെ പാതി വാക്കുകൾ കേട്ട് നെഞ്ച് തകർന്ന് കരയുന്ന ശിവനെയായിരുന്നു ഇന്നലെവരെ പ്രേക്ഷകർ വിങ്ങലായി ഏറ്റെടുത്തിരുന്നത്. എന്നാൽ അതിലും വലിയ വേദനായിരിക്കുകയാണ് അഞ്ജലിയുടേത്. കാര്യം എന്തെന്ന് പോലും അറിയാതെ തന്റെയടുത്ത് മദ്യപിച്ചിട്ട് ശിവൻ പറയുന്ന വാക്കുകൾ ഓരോന്നും അഞ്ജലിയുടെ ഹൃദയത്തെ കീറിമുറിക്കുകയാണ്.
ഇതേസമയം ഇനി മുന്നോട്ടുള്ള കഥ എന്തെന്നറിയാനുള്ള ആകാംക്ഷയിൽ തമിഴ് പതിപ്പിലെ കഥാമുഹൂർത്തം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. തമിഴ് പതിപ്പ് പാണ്ഡ്യൻ സ്റ്റാർസിന്റെ മലയാളമാണ് സാന്ത്വനം. പാണ്ഡ്യൻ സ്റ്റോഴ്സിൽ ഈ കഥാമുഹൂർത്തം എങ്ങനെ അവസാനിച്ചു എന്നാണ് ഇപ്പോൾ പ്രേക്ഷകർ തിരയുന്നത്. അതിലും ശിവൻ അഞ്ജലിയെ തെറ്റുധരിക്കുന്ന സീനുണ്ട്. എന്നാൽ അതിനുശേഷം അവർ പൂർണ്ണമായിട്ടും ഉടക്കിലേക്ക് പോകുന്നതാണ് കാണിക്കുന്നത്.
പിന്നീട് സ്വാഭാവിക കഥാമുഹൂർത്തങ്ങൾക്കിടയിൽ വീണ്ടും തമിഴിലെ ശിവന്റെയും അഞ്ജലിയുടെയും ഇടയിൽ പ്രണയം ഉണ്ടാവുകയാണ്. അതായത് തമിഴിൽ ഈ ഒരു പ്രശ്നത്തിന് ക്ലാരിഫിക്കേഷൻ ഉണ്ടാകുന്നില്ല. അതേസമയം, സാന്ത്വനത്തിൽ ഉറപ്പായും ക്ലാരിഫിക്കേഷൻ സീൻ ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്. ശിവൻ സേതുചേട്ടനോട് മനസുതുറക്കുന്നുണ്ട്. ആരോടും പറയില്ലന്ന സത്യത്തിന് പുറത്താണ് ശിവൻ സേതുചേട്ടനോട് എല്ലാം പറയുന്നതെങ്കിലും സേതുചേട്ടൻ ദേവിയോട് ശിവന്റെ വേദനകൾ പങ്കുവെക്കുന്നുണ്ട്.
ഇതോടെ ദേവിയ്ക്ക് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് ചർച്ചകൾ. എന്നാൽ, തന്നെ മനസിലാക്കാത്ത ശിവനിൽ നിന്നും അകലാൻ അഞ്ജലി തീരുമാനമെടുക്കുമോ എന്നുള്ള ആശങ്കകളും ആരാധകർക്കിടയിലുണ്ട്. ഈ അവസരം മുതലാക്കി അഞ്ജലിയുടെ അമ്മയും ജയന്തിയും അഞ്ജലിയെ മറ്റൊരു വിവാഹത്തിന് നിര്ബന്ധിക്കാനും സാധ്യതയുണ്ട്.
about shivanjali