പൃഥ്വിരാജിന്റെ ഭാര്യ എന്ന പദവി ഉള്ളതു കൊണ്ടാണ് സിനിമയില്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ തന്റെ വഴി എളുപ്പമായത്; സുപ്രിയ
സിനിമാ പാരമ്പര്യം ഇല്ലാത്ത സ്ത്രീകള്‍ക്ക് സിനിമയില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്. പൃഥ്വിരാജിന്റെ ഭാര്യ എന്ന പദവി ഉള്ളതു കൊണ്ടാണ് സിനിമയില്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ തന്റെ വഴി എളുപ്പമായത് എന്നാണ് സുപ്രിയ ഒരു എഫ്എം ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
സ്ത്രീകള്‍ ഇനിയും സിനിമയുടെ അണിയറയിലേക്ക് വരണം. ഈ മഹാമാരിക്കിടയിലും ഒരു സിനിമ നിര്‍മ്മിക്കാന്‍ കഴിഞ്ഞത് തന്റെ ആത്മവിശ്വാസം കൂട്ടി. വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്നതിനാല്‍ സിനിമ ഒട്ടും മടുപ്പിക്കുന്ന പണിയല്ല. കോവിഡ് കാലത്ത് കുരുതി ഷൂട്ട് ചെയ്യുമ്പോള്‍ വലിയ സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു.
ആര്‍ക്കെങ്കിലും കോവിഡ് പിടിച്ചാല്‍ ചിത്രീകരണം നിര്‍ത്തി വയ്ക്കേണ്ടി വരുമല്ലോ എന്നായിരുന്നു ടെന്‍ഷന്‍. എല്ലാവരോടും മാസ്ക് വയ്ക്കാനും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും നിരന്തരമായി ഓര്മിപ്പിക്കുന്നുണ്ടായിരുന്നു. അവസാനം തന്നെ കാണുമ്പോള്‍ മാസ്ക് ഉണ്ടെന്ന് എല്ലാവരും വിളിച്ചു പറയുന്ന സ്ഥിതിയായിരുന്നു.
മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ പഠിച്ച ചിട്ടയും ശീലവുമെല്ലാം നിര്‍മ്മാതാവായപ്പോള്‍ തനിക്ക് ഗുണകരമായി. ഒരു കോര്‍പ്പറേറ്റ് സ്വഭാവം പ്രൊഡക്ഷനില്‍ കൊണ്ടു വരാന്‍ ശ്രമിക്കാറുണ്ടെന്നും സുപ്രിയ മേനോന് പറഞ്ഞു.
