Connect with us

ഭാര്യയുടെ കൈ പിടിച്ച് അമ്മൂമ്മ പറയുകയാണ് മോളെ നീ സൂക്ഷിക്കണം, ഇവനെ വിശ്വസിക്കാന്‍ കൊള്ളില്ല’; അഭിനയം തനിക്കുപറ്റിയ പണിയല്ലെന്ന് പറഞ്ഞ് പരിഹസിച്ചത് ഇന്നും മനസിലുണ്ടെന്ന് അനിരുദ്ധ് !

Malayalam

ഭാര്യയുടെ കൈ പിടിച്ച് അമ്മൂമ്മ പറയുകയാണ് മോളെ നീ സൂക്ഷിക്കണം, ഇവനെ വിശ്വസിക്കാന്‍ കൊള്ളില്ല’; അഭിനയം തനിക്കുപറ്റിയ പണിയല്ലെന്ന് പറഞ്ഞ് പരിഹസിച്ചത് ഇന്നും മനസിലുണ്ടെന്ന് അനിരുദ്ധ് !

ഭാര്യയുടെ കൈ പിടിച്ച് അമ്മൂമ്മ പറയുകയാണ് മോളെ നീ സൂക്ഷിക്കണം, ഇവനെ വിശ്വസിക്കാന്‍ കൊള്ളില്ല’; അഭിനയം തനിക്കുപറ്റിയ പണിയല്ലെന്ന് പറഞ്ഞ് പരിഹസിച്ചത് ഇന്നും മനസിലുണ്ടെന്ന് അനിരുദ്ധ് !

മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. സുമിത്രയുടേയും കുടുംബത്തിന്റേയും കഥ വളരെ പെട്ടെന്നു തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാവുകയായിരുന്നു. സംഭവ ബഹുലമായ സന്ദര്‍ഭങ്ങളിലൂടെയാണ് പരമ്പര ഇപ്പോള്‍ മുന്നേറുന്നത്.

കുടുംബവിളക്കിലെ അനിരുദ്ധായി എത്തുന്നത് ആനന്ദ് നാരായണ്‍ ആണ്. സുമിത്രയുടെ മൂത്തമകനായ അനിരുദ്ധ് ഇപ്പോള്‍ സഞ്ചരിക്കുന്നത് അച്ഛന്റെ പാതയിലൂടെയാണ്. ഇത് വരും ദിവസങ്ങളില്‍ പരമ്പരയെ എത്തരത്തിൽ ബാധിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ . ഇപ്പോഴിതാ തന്റെ സീരിയില്‍ രംഗത്തേക്കുള്ള കടന്നു വരവിനെക്കുറിച്ചും അനിരുദ്ധായി മാത്രം തന്നെ കണ്ട് പ്രതികരിക്കുന്ന ചിലരെക്കുറിച്ചുമെല്ലാം ആനന്ദ് വെളിപ്പെടുത്തുന്നത് . ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ആനന്ദ് പറഞ്ഞ വാക്കുകൾ , “അവതാരകനായിട്ടാണ് തുടക്കം. സംസാരിക്കാന്‍ ഇഷ്ടമായിരുന്നു. ടെലിവിഷന്‍ ഷോകളും മറ്റും ചെയ്യുമ്പോഴാണ് അഭിനയിച്ചാലോ എന്ന് തോന്നിയത്. അങ്ങനെ ഒരു സീരിയല്‍ ലഭിച്ചു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ പരമ്പര. ഷൂട്ടിംഗിനായി ലൊക്കേഷനില്‍ ചെന്നു. ആദ്യ സീനെടുത്തു. ഒരു തവണ എടുത്തു നോക്കി. ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടും മൂന്നും തവണ ചെയ്യിപ്പിച്ചിട്ടും അഭിനയം പോരാ എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി. പറ്റിയ ജോലി അഭിനയമല്ല, അവതരണമാണ് എന്ന് പറഞ്ഞ് പരിഹസിച്ചതും ഇന്നും മനസിലുണ്ട്”. ആനന്ദ് പറയുന്നു.

വളരെ സങ്കടത്തോടെയാണ് ആ ലൊക്കേഷനില്‍ നിന്നും ഇറങ്ങി വന്നത്. അന്ന് വീട്ടില്‍ വന്ന് അമ്മയോടും അമ്മൂമ്മയോടൊക്കെയും കാര്യം തുറന്നു പറഞ്ഞു. ആ ദിവസം ഭാര്യ എന്നോട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നുണ്ട്. മനസില്‍ മുഴുവന്‍ നിറഞ്ഞ നിന്നും അതൊന്നും മുഖത്ത് കാണിക്കാതെ വീട്ടില്‍ വന്ന് അഭിയിച്ചില്ലേ, അത് തന്നെയാണ് യഥാര്‍ത്ഥം അഭിനയം. പരിഹസിച്ചവര്‍ക്ക് മുന്നില്‍ ഒരു ഷോര്‍ട്ട് ഫിലിമിലെങ്കിലും അഭിനയിക്കണമെന്നും അവള്‍ പറഞ്ഞു. അന്ന് ആ സംവിധായകന്‍ എന്റെ നെഞ്ചില്‍ കോരിയിട്ട തീ എന്നെ വളരാന്‍ സഹായിച്ചു എന്ന് പറയാം. ഇന്ന് എനിക്ക് അദ്ദേഹത്തോട് ഒരു ഗുരുവിനോടെന്ന പോലെയുള്ള ബഹുമാനമാണ്”. ആനന്ദ് പറയുന്നു.

പിന്നീട് ഏഷ്യാനെറ്റിന്റെ കാണാകണ്‍മണിയിലേക്ക് എത്തുന്നതോടെയാണ് മികച്ചൊരു തുടക്കം ലഭിക്കുന്നത്. രതീഷ് ഭാര്‍ഗവിലൂടെയാണ് പരമ്പരയിലേക്ക് എത്തുന്നത്. അതുകൊണ്ട് അദ്ദേഹത്തോട് കടപ്പാടുണ്ട്. ആ വര്‍ഷം മികച്ച പുതുമുഖ നടനുള്ള ഏഷ്യാനെറ്റ് അവാര്‍ഡ്‌സിന്റെ നൊമേഷനില്‍ തന്റെ പേരുമുണ്ടായിരുന്നു. ഒരു പാസ് കിട്ടാന്‍ വേണ്ടി ഓടി നടന്ന എനിക്ക് നോമിഷേനില്‍ എന്റെ ചിത്രം സ്‌ക്രീനില്‍ കാണിക്കുന്നത് കുടുംബത്തോടൊപ്പം കാണാന്‍ പറ്റിയെന്നും ആനന്ദ് പറയുന്നു.

അതേസമയം തനിക്കുണ്ടായ ഒരു അനുഭവവും താരം പറയുന്നു. ഒരു ചടങ്ങില്‍ വച്ച് കണ്ടപ്പോള്‍ തന്റെ ഭാര്യയോട് ഒരു അ്മ്മൂമ്മ ഭര്‍ത്താവിനെ സൂക്ഷിക്കണമെന്ന് പറഞ്ഞ അനുഭവമാണ് താരം പങ്കുവെക്കുന്നത്. ‘അരുന്ധതി സീരിയല്‍ ചെയ്യുന്ന സമയം. ഭാര്യയുമായി ഒരു ചടങ്ങിന് പോയിരുന്നു. അവിടെ ഒരു അമ്മൂമ്മയുണ്ടായിരുന്നു. എന്നെ കണ്ടതും ചിരിച്ചു കൊണ്ടിരുന്ന അമ്മൂമ്മയുടെ മുഖഭാവം മാറി. ക്രൂരഭാവത്തില്‍ എന്നെ നോക്കാന്‍ തുടങ്ങി. എനിക്ക് അപ്പോഴെ കാര്യം പിടികിട്ടി. പരിപാടിയൊക്കെ കഴിഞ്ഞ് തിരിച്ച് പോരുമ്പോഴും അമ്മൂമ്മ ദേഷ്യത്തോടെ എന്നെ നോക്കി കൊണ്ടിരുന്നു. ഒടുവില്‍ ഇറങ്ങുന്ന സമയത്ത് ഭാര്യയുടെ കൈ പിടിച്ച് അമ്മൂമ്മ പറയുകയാണ് മോളെ നീ സൂക്ഷിക്കണം, ഇവനെ വിശ്വസിക്കാന്‍ കൊള്ളില്ല’.

ആ പരമ്പരയില്‍ തന്റെ കഥാപാത്രം നെഗറ്റീവ് ആയിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ അവസ്ഥ ഇങ്ങനെയൊക്കെ തന്നെ. ഈയ്യടുത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ ഒരു ചേച്ചി ചോദിച്ചൂ അമ്മയോട് ഇത്രയും മോശമായിട്ടൊക്കെ സംസാരിക്കാമോ എന്ന്. തന്നെ ഇപ്പോഴും അനിരുദ്ധായി മാത്രം കാണുന്നവരുണ്ട്. കഥാപാത്രമായി മാത്രം കാണുന്നവരുണ്ട്. ഭാര്യയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു. അനിരുദ്ധായി ചിത്രീകരിച്ചു കൊണ്ടായിരുന്നു കമന്റുകള്‍. എന്നാല്‍ കുറേ പേര്‍ പിന്തുണയുമായി വരികയും ചെയ്തുവെന്നും ആനന്ദ് കൂട്ടിച്ചേര്‍ക്കുന്നു.

about kudumbavilakku

More in Malayalam

Trending

Recent

To Top