Malayalam
കാത്തിരിപ്പിനൊടുവില്‍ തിരുവോണം കെങ്കേമമാക്കി കരിക്ക് ടീം; പുതിയ വീഡിയോ വൈറലായത് നിമിഷ നേരങ്ങൾക്കുള്ളിൽ !
കാത്തിരിപ്പിനൊടുവില്‍ തിരുവോണം കെങ്കേമമാക്കി കരിക്ക് ടീം; പുതിയ വീഡിയോ വൈറലായത് നിമിഷ നേരങ്ങൾക്കുള്ളിൽ !
Published on

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുതിയ വീഡിയോയുമായി മലയാളികളുടെ പ്രിയപ്പെട്ട കരിക്ക് ടീം എത്തിയിരിക്കുകയാണ് . തിരുവോണ ദിവസം കരിക്ക് യൂ ട്യൂബ് ചാനലില്‍ പുറത്തിറക്കിയ സ്റ്റാര്‍ എന്ന വീഡിയോ ഇതിനോടകം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായിട്ടുണ്ട്.
ഞായറാഴ്ച രാവിലെ വരെ 23 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിട്ടുള്ളത്. അനു കെ. അനിയന് സംവിധാനം ചെയ്ത പുതിയ വീഡിയോയുടെ കഥയും സംഭാഷവണവും കരിക്ക് ടീമിന്റേതാണ്. ബിനോയ് ജോണാണ് ക്യാമറ. ആനന്ദ് മാത്യൂസാണ് എഡിറ്റിംഗ്. കൊവിഡും ലോക്ക്ഡൗണും കാരണം അടുത്തിടെ കരിക്ക് പുതിയ വീഡിയോ ചെയ്തിരുന്നില്ല. ഇതിനിടെ ആവറേജ് അമ്പിളി എന്ന പേരില്‍ പുതിയൊരു സീരിസ് കരിക്ക് ഫ്ളിക്കില്‍ ആരംഭിച്ചിരുന്നു.
തുടക്കം മുതല്ക്കേ ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച സീരീസുകൂടിയാണ് ഇത്.മലയാളത്തിലെ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ കരിക്കിന് ഒന്നാം സ്ഥാനമാണുള്ളത് . നെറ്റ്ഫ്ളിക്സിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കരിക്ക്. നിഖില്‍ പ്രസാദാണ് കരിക്കിന്റെ സ്ഥാപകന്‍.
about karikku
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...