Connect with us

‘എല്ലാരോടും പറയണം. എല്ലാവരും അറിയണം. അതാണ് അതിന്റെയൊരു മര്യാദ’; സന്തോഷ വാർത്തയുമായി കരിക്ക് താരം സ്നേഹ ബാബു

Actress

‘എല്ലാരോടും പറയണം. എല്ലാവരും അറിയണം. അതാണ് അതിന്റെയൊരു മര്യാദ’; സന്തോഷ വാർത്തയുമായി കരിക്ക് താരം സ്നേഹ ബാബു

‘എല്ലാരോടും പറയണം. എല്ലാവരും അറിയണം. അതാണ് അതിന്റെയൊരു മര്യാദ’; സന്തോഷ വാർത്തയുമായി കരിക്ക് താരം സ്നേഹ ബാബു

കരിക്ക് എന്ന വെബ് സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സ്നേഹ ബാബു. കരിക്ക് ടീമിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖിൽ സേവ്യറാണ് സ്നേഹയുടെ ഭർത്താവ്. ‘സാമർത്ഥ്യ ശാസ്ത്ര’ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമാകുന്നതും. ജനുവരിയിലായിരുന്നു സ്നേഹയുടെ വിവാഹം.

ഇപ്പോഴിതാ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരം. അമ്മയാകാൻ പോകുന്നുവെന്ന വിവരമാണ് സ്നേഹ വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം സന്തോഷം പങ്കുവച്ചത്. ‘എല്ലാരോടും പറയണം. എല്ലാവരും അറിയണം. അതാണ് അതിന്റെയൊരു മര്യാദ’ എന്ന വിനീത് ശ്രീനിവാസന്റെ ഹിറ്റ് ഡയലോ​ഗിനൊപ്പമുള്ള റീലാണ് താരം പങ്കുവച്ചത്. ‘ആശംസകൾ മാത്രം പോരാ’ എന്നും അടിക്കുറിപ്പായി താരം ചേർത്തിട്ടുണ്ട്.

പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്. ‘എടാ മോളേ’ എന്നാണ് സാനിയ ഇയ്യപ്പൻ വീഡിയോക്ക് താഴെ കമന്റിട്ടത്. ‘എടാ കൺ​ഗ്രാറ്റ്സ്’ എന്നാണ് ഫെമിനാ ജോർജ് പറഞ്ഞത്. ഇത്തരത്തിൽ എല്ലാവരും ഒരുപോലെ ആശംസകൾ അറിയിച്ചിട്ടുണ്ട്. ‘വീഡിയോ മാത്രം പോര, ചെലവും വേണം’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

മുംബൈയിൽ ജനിച്ച് വളർന്നയാളാണ് സ്നേഹ. ഇന്റീരിയർ ഡിസൈനിൽ ​ഗ്രാജുവേറ്റാണ് താരം. ടിക് ടോക്കിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് കരിക്കിലേക്ക് സ്നേഹക്ക് അവസരം ലഭിക്കുന്നത്. കരിക്ക് സീരീസ് തുടങ്ങിയ കാലം മുതൽ സ്നേഹ ഇവർക്കൊപ്പമുണ്ട്. ചെറിയ വേഷങ്ങളും വലിയ വേഷങ്ങളുമായി സ്നേഹ നിറഞ്ഞു നിന്നിരുന്നു.

പതിയെ താരം സിനിമകളിലേക്കും ചുവടു വെച്ചു. ആദ്യ രാത്രി, സൂപ്പർ ശരണ്യ, മിന്നൽ മുരളി, ജലധാര പമ്പ് സെറ്റ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ സ്നേഹ എത്തി. ചെറിയ വേഷങ്ങളാണെങ്കിൽ പോലും നല്ല സ്ക്രീൻ സ്പെയ്സുള്ള സിനിമകളായിരുന്നു എല്ലാം. മിന്നൽ മുരളിയിൽ ടൊവിനോക്കൊപ്പവും അഭിനയിച്ചിരുന്നു.

More in Actress

Trending

Malayalam

മുകേ